FLASH NEWS
Breaking News
മീരാ കുമാർ പ്രതിപക്ഷത്തിന്‍റെ രാഷ്‌ട്രപതി സ്ഥാനാർത്ഥി
India

യുപിയിൽ വിജയിക്കുന്നത് പ്രിയങ്കയുടെ തന്ത്രങ്ങൾ

Monday, Jan 23, 2017,12:33 IST By Anjaly A A A

ലഖ്നൗ: ഉത്തർപ്രദേശിൽ ഭരണം പിടിക്കുക ലക്ഷ്യമിട്ടിറങ്ങുന്ന ബിജെപിക്ക് വെല്ലുവിളി ഉയർത്തിയാണ് സമാജ്‌വാദി-കോൺഗ്രസ് സഖ്യം രൂപപ്പെട്ടിരിക്കുന്നത്. സീറ്റ് തർക്കത്തെ ചൊല്ലി എങ്ങുമെത്താതെ പോകുമായിരുന്ന സഖ്യത്തെ കൂട്ടിച്ചേർത്തതിന് പിന്നിൽ പ്രിയങ്കയുടെ കടന്നു വരവാണ്.

ഇരു പാർട്ടി നേതാക്കളും നടത്തിയ സമവായ ചർച്ചകൾ ഫലം കണാതെ വന്നതോടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് 105 സീറ്റ് എന്ന വാഗ്ദാനം പ്രിയങ്കയെ വിളിച്ചറിയിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ രാഷ്‌ട്രീയ നീക്കങ്ങൾക്ക് പിന്നിൽ പ്രിയങ്കയുണ്ടെന്ന വ്യക്തമായ സൂചനയാണിത്.

വരും നാളുകളിൽ പ്രിയങ്ക രാഷ്‌ട്രീയത്തിൽ സജീവമാകുമെന്നതിന്‍റെ സൂചനയാണിതെന്നും പറയപ്പെടുന്നു. 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക സ്ഥാനാർഥിയാകുമെന്നു വരെ ഇപ്പോൾ വിലയിരുത്തലുകളുയരുന്നുണ്ട്.

സമാജ്‌വാദി പാർട്ടിയുമായുള്ള സഖ്യത്തിൽ നൂറിലധികം സീറ്റുകൾ നേടിയെടുക്കാനായത് പ്രിയങ്കയുടെ നേട്ടമാണ്. കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ട് ഉത്തർപ്രദേശിലെ മതേതര സഖ്യമെന്ന നിലയിലേക്കെത്തുകയാണ് എസ്പി ലക്ഷ്യം വയ്ക്കുന്നത്. ബിജെപിക്കും, മുസ്‌ലിം വോട്ടുകൾ ലക്ഷ്യം വയ്ക്കുന്ന ബിഎസ്പിക്കും സഖ്യം വെല്ലുവിളിയുയർത്തും.