FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
kerala

സ്വാശ്രയ വിദ്യാഭ്യാസ മേഖല അഴിമതിയുടെ കൂത്തരങ്ങ്

Monday, Jan 23, 2017,11:49 IST By Anjaly A A A

കൊച്ചി: സംസ്ഥാനത്ത സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്‍റണി. സ്വാശ്രയ വിദ്യാഭ്യാസ മേഖല അഴിമതിയുടെ കൂത്തരങ്ങായെന്ന് ആന്‍റണി കൊച്ചിയിൽ പറഞ്ഞു.

ചില സ്വാശ്രയ മാനെജുമെന്‍റുകൾ പിടിച്ചുപറി നടത്തുകയാണ്. ക്യാമ്പസുകളിൽ വിദ്യാർഥി രാഷ്‌ട്രീയം ഇല്ലാതായതാണ് ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്നങ്ങൾക്ക് കാരണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമാണ് വിജിലൻസ് അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ ആംരഭിക്കേണ്ടത്. വിദ്യാർഥി പ്രസ്ഥാനങ്ങൾ ശക്തമായിരുന്ന കാലത്ത് മാനെജ്മെന്‍റുകളുടെ പിടിച്ചുപറി ഉണ്ടായിരുന്നില്ലെന്നും കൊച്ചിയിൽ പൊതു പരിപാടിയിൽ സംസാരിക്കവെ ആന്‍റണി പറഞ്ഞു.