FLASH NEWS
Breaking News
വനംവകുപ്പിനെതിരെ മധുവിന്‍റെ സഹോദരി
kerala

പ്രകൃതിവിരുദ്ധ ലൈംഗീകത; തൃശൂരിൽ ബിജെപി നേതാവ് അറസ്റ്റിൽ

Monday, Jan 23, 2017,10:52 IST By Anjaly A A A

തൃശൂർ: പ്രകൃതി വിരുദ്ധ ലൈംഗീകത കേസിൽ ബിജെപി സംസ്ഥാന ഘടകം നേതാവ് അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എ.ടി.നാരായണൻ നമ്പൂതിരിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കഞ്ചി കാമകോടി പാടശാലയുടെ സെക്രട്ടറിയുമാണ് അറസ്റ്റിലായിരിക്കുന്ന നാരായണൻ നമ്പൂതിരി. ഇവിടെ വിദ്യാർഥികൾ പാടശാലയിൽ താമസിച്ചാണ് പഠനം നടത്തുന്നത്. ഇവിടെ വെച്ചാണ് നാരായണൻ നമ്പൂതിരി വിദ്യാർഥിയെ പീഡനത്തിനിരയാക്കിയത്. കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപമാണ് ഈ പാടശാല. ഇവിടെ വിദ്യാർഥികളെ വേദങ്ങളും പഠിപ്പിക്കുന്നു.

ശനിയാഴ്ച കസ്റ്റഡിയിലെടുത്ത ഇയാളെ ഇരിഞ്ഞാലക്കുട മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. രണ്ട് വർഷമായി കുട്ടിയെ ഇയാൾ പീഡനത്തിനിരയാക്കിയിരുന്നു. ഇത് പുറത്തു പറയരുതെന്ന് കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു.