FLASH NEWS
Breaking News
വിജിലന്‍സില്‍ ഇനി കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നത് ഡയറക്റ്റര്‍ അറിഞ്ഞുമാത്രം
kerala

നാളെ സിപിഎം പ്രധാനമന്ത്രിയെ വിചാരണ ചെയ്യും

Monday, Jan 23, 2017,13:20 IST By Anjaly A A A

തിരുവനന്തപുരം: ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തെ മുൻനിർത്തി സിപിഎമ്മിന്‍റെ പ്രധാനമന്ത്രിയെ വിചാരണ ചെയ്യൽ പരിപാടി നാളെ നടക്കും.

ബാങ്കിൽ നിന്നും പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണം എടുത്തു കളയുക. ഡിജിറ്റൽ ഇടപാട് ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കാതിരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രധാനമന്ത്രിയെ വിചാരണ ചെയ്യൽ പരിപാടി സിപിഎം സംഘടിപ്പിക്കുന്നത്.

നോട്ട് അസാധുവാക്കലിനെതിരായ സിപിഎമ്മിന്‍റെ രാജ്യവ്യാപക പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രധാനമന്ത്രിയെ വിചാരണ ചെയ്യുന്നത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും പത്തനംതിട്ടയിൽ വിഎസുമാണ് പരിപാടി ഉദ്ഘാടനം ചെയ്യുക.