FLASH NEWS
Breaking News
കുറ്റിപ്പുറത്തെ ലോഡ്ജിൽ യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചു
Cinema

മുകേഷ് ദുൽഖർ കൂട്ടുകെട്ടിലൊരു ടിപ്പിക്കൽ സത്യൻ മൂവി

Monday, Jan 23, 2017,20:39 IST By റ്റിറ്റോ ജോർജ് A A A

ദുൽഖർ സൽമാൻ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ വമ്പൻപ്രതീക്ഷയുമായാണ് ജോമോനെത്തിയത്. സ്ഥിരം സത്യൻ അന്തിക്കാട്ഫോർമുലയിലുള്ള ചിത്രം കുടുംബപ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ദുൽഖർ സിനിമകൾ ഹിറ്റാകണമെങ്കിൽ നായകൻ വീട് വിട്ടിറങ്ങണം എന്ന ആരാധകനിരീക്ഷണം ഇത്തവണയും തെറ്റിച്ചിട്ടില്ല. വീട് വിട്ട് വിറങ്ങുമ്പോൾ സ്വന്തം പിതാവ് വിൻസന്‍റ് കൂടെയുണ്ട് എന്നതാണ് പ്രത്യേകത.

ദുൽഖർ സൽമാന്‍റെ ചുറുചുറുക്കുള്ള പ്രകടനവും മുകേഷുമായുള്ള കോമ്പിനേഷനുമാണ് ചിത്രത്തിന്‍റെ ജീവൻ. ഇവരുടെ സ്വഭാവികനർമ്മങ്ങളും മികച്ച കെമിസ്ട്രിയും ചിത്രത്തിന് ഗുണം ചെയ്തു എന്നതിൽ സംശയമില്ല. മുകേഷ് അദേഹത്തിന്‍റെ കരിയറിൽ ചെയ്ത മികച്ച സ്വഭാവവേഷമാണ് വിൻസന്‍റ് മുതലാളിയുടേത്.  അദേഹത്തിന്‍റെ ഉറ്റ ചങ്ങാതിയായി ശിവജി ഗുരുവായൂരിന്‍റെ പ്രകടനവും എടുത്ത് പറയേണ്ട‌താണ്.

ഒന്നുമില്ലായ്മയിൽ നിന്ന് ജീവിതത്തിൽ ഉയർന്ന് വന്ന വിൻസന്‍റ് മുതലാളിയെ ചുറ്റി പറ്റിയാണ്  കഥ പുരോഗമിക്കുന്നത്. അയാളുടെ ജീവിതത്തിൽ കാലിടറുമ്പോൾ താങ്ങാകുന്ന മകൻ തല തിരിഞ്ഞ ജോമോനാണ്. ജീവിതം അടിച്ച് പൊളിച്ച് മുന്നേറുന്ന ജോമോൻ ജീവിതം പഠിക്കുകയും നഷ്ടപ്പെട്ടതിന്‍റെ ഒരു പരിധിയെങ്കിലും തിരിച്ച് പിടിക്കുകയും ചെയ്യുന്നതോടെ ശുഭാന്ത്യം ആകുന്ന ടിപ്പിക്കൽ സത്യൻ മൂവിയാണ് ജോമോന്‍റെ സുവിശേഷങ്ങൾ.

അനുപമാ പരമേശ്വരൻ,ഐശ്വര്യാ രാജേഷ് തുടങ്ങിയവരാണ് നായികമാർ. ഐശ്വര്യയുടെ സ്വഭാവിക അഭിനയശൈലി ഈ നടിയെ ഇനിയും ഉയരങ്ങളിലെത്തിക്കും. അനുപമ പരമേശ്വരൻ പതിവ് പോലെ വന്നു പോയി അത്ര മാത്രം.  മുത്തുമണി, ഇർഷാദ്, വിനുമോഹൻ, ഇന്നസെന്‍റ് , രസ്ന തുടങ്ങി നീണ്ട താരനിരയെയും ചിത്രത്തിലുണ്ട്. എസ് കുമാറിന്‍റെ ഛായാഗ്രഹണവും വിദ്യാസാഗറിന്‍റെ പശ്ചത്തലസംഗീതവും ചിത്രത്തെ ഹൃദ്യമാക്കുന്നു.