FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
kerala

വെട്ടിക്കുറച്ച് റേഷൻ പുനഃസ്ഥാപിക്കാമെന്ന് മോദി

Monday, Jan 23, 2017,15:07 IST By Anjaly A A A

ന്യൂഡൽഹി: വെട്ടിക്കുറച്ച റേഷൻ വിഹിതം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിലാണ് വിഷയം ഗൗരവമായി പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയത്.

സംസ്ഥാനത്തിന്‍റെ വെട്ടിക്കുറച്ച് റേഷൻ വിഹിതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. കരിപ്പൂർ വിമാനത്താവള വികസനം, എയിംസ് എന്നീ ആവശ്യങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മുന്നിൽ വെച്ചു.

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം ഉടൻ പരിഹരിക്കുമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.