FLASH NEWS
Breaking News
എസ്എസ്എല്‍സി പരീക്ഷ: മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി
Columns

സ്ത്രീ​ത്വം ആ​ഘോ​ഷ​മാ​ക്ക​ല്‍

Tuesday, Jan 24, 2017,9:37 IST By ബ​ര്‍ണാ​ലി ദാ​സ് A A A

രാ​ഷ്‌​ട്രം ഇ​ന്നു ദേ​ശീ​യ ബാ​ലി​കാ ദി​നം ആ​ഘോ​ഷി​ക്കു​ക​യാ​ണ്. പെ​ണ്‍കു​ട്ടി​ക്കു സ​മൂ​ഹ​ത്തി​ലു​ള്ള തു​ല്യ​പ​ദ​വി അം​ഗീ​ക​രി​ക്കാ​നും പെ​ണ്‍കു​ഞ്ഞു​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ല്‍ നേ​രി​ടു​ന്ന അ​സ​മ​ത്വ​ങ്ങ​ളും വി​വേ​ച​ന​ങ്ങ​ളും അ​വ​സാ​ന​പ്പി​ക്കാ​നും പൊ​രു​തു​മെ​ന്നു കൂ​ട്ടാ​യി പ്ര​തി​ജ്ഞ​യെ​ടു​ക്കാ​നാ​ണ് എ​ല്ലാ വ​ര്‍ഷ​വും ജ​നു​വ​രി 24 ദേ​ശീ​യ ബാ​ലി​കാ ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്.
1961 മു​ത​ല്‍ രാ​ജ്യ​ത്ത് കു​ട്ടി​ക​ളി​ലെ ലിം​ഗാ​നു​പാ​തം കു​ത്ത​നെ ഇ​ടി​യു​ന്ന​തു തി​ക​ച്ചും ദൗ​ര്‍ഭാ​ഗ്യ​ക​ര​വും അ​ങ്ങേ​യ​റ്റം ആ​ശ​ങ്കാ​ജ​ന​ക​വു​മാ​ണ്. ഈ ​നൂ​റ്റാ​ണ്ടി​ലെ ര​ണ്ടാം ശ​താ​ബ്ദ​ത്തി​ന്‍റെ അ​വ​സാ​ന​മാ​യ 2017ല്‍ ​നാം എ​ത്തി​നി​ല്‍ക്കു​മ്പോ​ഴും ഈ ​പ്ര​വ​ണ​ത​യ്ക്ക് മാ​റ്റ​മു​ണ്ടാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.
ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ന്‍റെ പ​രിഛേ​ദ​ത്തി​ല്‍ വ​ലി​യൊ​രു വി​ഭാ​ഗം ആ​ള്‍ക്കാ​ര്‍ മ​ക​ള്‍ക്കു പ​ക​രം മ​ക​നെ ആ​ഗ്ര​ഹി​ക്കു​ന്നു എ​ന്ന​തു വി​ദ്യാ​സ​മ്പ​ന്ന​യും സാ​മ്പ​ത്തി​ക​മാ​യി സ്വാ​ത​ന്ത്യം നേ​ടി​യ​വ​ളു​മാ​യ ഒ​രു സ്ത്രീ​ക്കു സ​ങ്ക​ല്‍പി​ക്കാ​ൻ പോ​ലും ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും. ആ​ൺ​കു​ഞ്ഞി​നെ മാ​ത്രം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ പെ​ണ്‍ ഭ്രൂ​ണ​ഹ​ത്യ​യ്ക്ക് ഏ​ത​റ്റം വ​രെ പോ​കാ​നും മ​ടി​ക്കി​ല്ല.
വി​വി​ധ രം​ഗ​ങ്ങ​ളി​ല്‍ ചു​രു​ക്കം ചി​ല പെ​ണ്‍കു​ട്ടി​ക​ള്‍ വ​ന്‍ നേ​ട്ടം കൈ​വ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ളാ​യ വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം എ​ന്നി​വ ഇ​ന്ത്യ​യി​ലെ മി​ക്ക പെ​ണ്‍കു​ട്ടി​ക​ള്‍ക്കും ഇ​ന്നും അ​പ്രാ​പ്യ​മാ​ണ്. മാ​ത്ര​വു​മ​ല്ല, ചെ​റു പ്രാ​യ​ത്തി​ല്‍ ത​ന്നെ അ​വ​ർ​ക്കു വി​വാ​ഹി​ത​രാ​കേ​ണ്ടി​വ​രു​ന്നു. ഇ​തി​ന്‍റെ​യൊ​ക്കെ ഫ​ല​മാ​യി അ​വ​ര്‍ സാ​മ്പ​ത്തി​ക​മാ​യി പ​രാ​ശ്ര​യ​രാ​കു​ന്നു, തു​ട​ർ​ന്നു വി​വി​ധ ത​രം പീ​ഡ​ന​ങ്ങ​ള്‍ക്ക് ഇ​ര​യാ​വു​ക​യും ചെ​യ്യു​ന്നു. സെ​ൻ​സ​സ് ക​ണ​ക്ക് പ്ര​കാ​രം കു​ട്ടി​ക​ളി​ല്‍ ലിം​ഗാ​നു​പാ​തം 1991ലെ 945​ല്‍ നി​ന്നും 2001ല്‍ 927 ​ആ​യും, 2011ല്‍ 918 ​ആ​യും കു​റ​ഞ്ഞു. ജ​ന​ന​ത്തി​നു മു​ൻ​പും അ​തി​നു ശേ​ഷ​വും പെ​ണ്‍കു​ട്ടി​ക​ളോ​ടു​ള്ള വി​വേ​ച​ന​ത്തി​ന്‍റെ മു​ഖ്യ സൂ​ച​ക​മാ​ണി​ത്.
പെ​ണ്‍കു​ട്ടി​ക​ള്‍ക്കെ​തി​രേ വ്യാ​പ​ക​മാ​യു​ള്ള വി​വേ​ച​ന​വും, ലിം​ഗ​നി​ർ​ണ​യ സം​വി​ധാ​ന​ങ്ങ​ളു​ടെ എ​ളു​പ്പ​ത്തി​ലു​ള്ള ല​ഭ്യ​ത​യും ആ​ണ്‍ – പെ​ണ്‍ ലിം​ഗാ​നു​പാ​തം കു​റ​യ്ക്കു​ന്ന​തി​ല്‍ ഗ​ണ്യ​മാ​യ പ​ങ്കു വ​ഹി​ച്ചി​ട്ടു​ണ്ട്. ഈ ​ആ​ശ​ങ്കാ​ജ​ന​ക​മാ​യ യാ​ഥാ​ർ​ഥ്യ​ത്തെ നേ​രി​ടാ​നാ​ണു നി​ര​വ​ധി കൂ​ടി​യാ​ലോ​ച​ന​ക​ള്‍ക്കു ശേ​ഷം പെ​ണ്‍കു​ട്ടി​യെ ര​ക്ഷി​ക്കൂ, പെ​ണ്‍കു​ട്ടി​യെ പ​ഠി​പ്പി​ക്കൂ (ബേ​ട്ടി ബ​ച്ചാ​വോ, ബേ​ട്ടി പ​ഠാ​വോ) പ​ദ്ധ​തി​ക്കു കേ​ന്ദ്ര ഗ​വ​ണ്‍മെ​ന്‍റ് രൂ​പം ന​ല്‍കി​യ​ത്.
2015 ജ​നു​വ​രി 22ന് ​ഹ​രി​യാ​ന​യി​ലെ പാ​നി​പ്പ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്ത ഈ ​പ​ദ്ധ​തി​യു​ടെ അ​ടി​സ്ഥാ​ന ല​ക്ഷ്യം കു​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന ലിം​ഗാ​നു​പാ​ത​വും സ്ത്രീ ​ശാ​ക്തീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്കു​ക എ​ന്ന​താ​ണ്. കേ​ന്ദ്ര വ​നി​താ ശി​ശു​വി​ക​സ​നം, ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മം, മാ​ന​വ വി​ഭ​വ​ശേ​ഷി വി​ക​സ​നം എ​ന്നീ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​ണു ര​ണ്ടു വ​ര്‍ഷം പ്രാ​യ​മാ​യ ബേ​ട്ടി ബ​ച്ചാ​വോ, ബേ​ട്ടി പ​ഠാ​വോ എ​ന്ന പ​ദ്ധ​തി.
സ​മൂ​ഹ​ത്തി​ന്‍റെ മ​നോ​ഭാ​വ​ത്തി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​തി​നു​വേ​ണ്ടി ദേ​ശീ​യ ത​ല​ത്തി​ലും, പ്രാ​ദേ​ശി​ക ത​ല​ത്തി​ലും വ്യാ​പ​ക​മാ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളാ​ണു പ​ദ്ധ​തി​ക്കാ​യി ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള​ത്. ഗ​ര്‍ഭ​സ്ഥ ശി​ശു​വി​ന്‍റെ ലിം​ഗ നി​ര്‍ണ​യം ത​ട​യു​ന്ന​തി​നു​ള്ള നി​യ​മ​ത്തി​ന്‍റെ ന​ട​ത്തി​പ്പു ക​ര്‍ശ​ന​മാ​ക്കി​യ​തും, വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള അ​വ​കാ​ശം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ സ്കൂ​ളു​ക​ളി​ല്‍ ബാ​ലി​കാ സൗ​ഹൃ​ദ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍ധി​പ്പി​ച്ച​തും ഇ​തി​ന് ആ​ക്ക​മേ​കി.
തു​ട​ക്ക​ത്തി​ല്‍ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 100 ജി​ല്ല​ക​ളി​ലാ​ണു ബേ​ട്ടി ബ​ച്ചാ​വോ, ബേ​ട്ടി പ​ഠാ​വോ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. റേ​ഡി​യോ, ടെ​ലി​വി​ഷ​ന്‍, സി​നി​മ, ഡി​ജി​റ്റ​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍, സോ​ഷ്യ​ല്‍ മീ​ഡി​യ എ​ന്നി​വ വ​ഴി ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷം കൊ​ണ്ട് ന​ല്‍കി​യ പ്ര​ചാ​രം പ​ദ്ധ​തി​യെ ജ​ന​കീ​യ​മാ​ക്കി. ആ​ണ്‍കു​ട്ടി ജ​നി​ക്കു​മ്പോ​ള്‍ ന​ട​ത്തി​യി​രു​ന്ന ആ​ചാ​ര​ങ്ങ​ള്‍ക്കു പ​ക​രം പെ​ണ്‍കു​ട്ടി ജ​നി​ക്കു​മ്പോ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ത്താ​നും വി​വാ​ഹ​ങ്ങ​ള്‍ ല​ളി​ത​മാ​ക്കാ​നും, സ്ത്രീ​ക​ള്‍ക്കു പാ​ര​മ്പ​ര്യ സ്വ​ത്തി​ലു​ള്ള അ​വ​കാ​ശ​ത്തെ പി​ന്തു​ണ​യ്ക്കാ​നും മ​റ്റും ഇ​തു വ​ഴി​യൊ​രു​ക്കി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ ന​ട​ത്തി​യ ച​ര്‍ച്ച​ക​ളി​ല്‍ ആം​ഗ​ന്‍വാ​ടി, ആ​ശാ വ​ര്‍ക്ക​ര്‍മാ​ര്‍, ഓ​ക്സി​ല​റി നേ​ഴ്സി​ങ് മി​ഡ് വൈ​ഫ്, സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​രെ​ല്ലാം ഉ​ള്‍പ്പെ​ട്ടു. യു​വാ​ക്ക​ളി​ല്‍ ബേ​ട്ടി ബ​ച്ചാ​വോ, ബേ​ട്ടി പ​ഠാ​വോ പ​ദ്ധ​തി​യു​ടെ സ​ന്ദേ​ശം എ​ത്തി​ക്കു​ന്ന​തി​ലും അ​തു​വ​ഴി പെ​ണ്‍കു​ട്ടി​ക്കു സ​മൂ​ഹ​ത്തി​ലു​ള്ള വി​ല ഉ​യ​ര്‍ത്തി​ക്കാ​ട്ടു​ന്ന​തി​നും സോ​ഷ്യ​ല്‍ മീ​ഡി​യ​യും ഗ​ണ്യ​മാ​യ പ​ങ്ക് വ​ഹി​ച്ചു.
പ​ദ്ധ​തി ന​ട​ത്തി​പ്പി​ന്‍റെ ര​ണ്ടാം വ​ര്‍ഷ​ത്തി​ല്‍ ഗ​ര്‍ഭ​സ്ഥ ശി​ശു​വി​ന്‍റെ ലിം​ഗ നി​ര്‍ണ​യം ത​ട​യു​ന്ന​തി​നു​ള്ള നി​യ​മ​ത്തി​ന്‍റെ കൂ​ടു​ത​ല്‍ ക​ര്‍ശ​ന​മാ​യ ന​ട​ത്തി​പ്പി​നും പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നു​മാ​ണ് പ്രാ​ധാ​ന്യം ന​ല്‍കി​യി​ട്ടു​ള്ള​ത്. ഗ​ര്‍ഭാ​വ​സ്ഥ നേ​ര​ത്തെ രേ​ഖ​പ്പെ​ടു​ത്ത​ല്‍, ആ​ശു​പ​ത്രി​ക​ളി​ലെ പ്ര​സ​വം, ജ​ന​ന ര​ജി​സ്ട്രേ​ഷ​ന്‍ തു​ട​ങ്ങി​യ​വ​യ്ക്കും ഊ​ന്ന​ല്‍ ന​ല്‍കി​യി​ട്ടു​ണ്ട്.
രാ​ജ്യ​ത്തു നി​ല​വി​ല്‍ 161 ജി​ല്ല​ക​ളി​ലാ​ണ് ബേ​ട്ടി ബ​ച്ചാ​വോ, ബേ​ട്ടി പ​ഠാ​വോ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്. 100 ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള റി​പ്പോ​ര്‍ട്ടു​ക​ള്‍ ആ​വേ​ശ​ഭ​രി​ത​മാ​ണ്. 2014-15, 2015-16 ഏ​പ്രി​ല്‍- മാ​ര്‍ച്ച് കാ​ല​യ​ള​വി​ല്‍ 58 ജി​ല്ല​ക​ളി​ല്‍ ജ​ന​ന സ​മ​യ​ത്തെ ലിം​ഗാ​നു​പാ​ത​ത്തി​ല്‍ വ​ര്‍ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി. 69 ജി​ല്ല​ക​ളി​ല്‍ ആ​ദ്യ മൂ​ന്ന് മാ​സ​ത്തെ ര​ജി​സ്ട്രേ​ഷ​നി​ലും, 80 ജി​ല്ല​ക​ളി​ല്‍ ആ​ശു​പ​ത്രി​ക​ളി​ലെ പ്ര​സ​വ​ത്തി​ലും മു​ന്‍വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് വ​ര്‍ധ​ന​വു​ണ്ടാ​യി. പെ​ണ്‍കു​ട്ടി​ക​ളു​ടെ ലിം​ഗാ​നു​പാ​ത​ത്തി​ല്‍ കു​പ്ര​സി​ദ്ധി നേ​ടി​യി​രു​ന്ന ഹ​രി​യാ​ന​യി​ല്‍ 2016 ഡി​സം​ബ​റി​ല്‍ ജ​ന​ന​സ​മ​യ​ത്തെ ലിം​ഗാ​നു​പാ​തം 900 മാ​യി ഉ​യ​ര്‍ന്നു.
പെ​ണ്‍കു​ഞ്ഞു​ങ്ങ​ള്‍ക്കു രാ​ജ്യ​ത്ത് ഉ​ന്ന​തി പ്രാ​പി​ക്ക​ണ​മെ​ങ്കി​ല്‍ ബേ​ട്ടി ബ​ച്ചാ​വോ, ബേ​ട്ടി പ​ഠാ​വോ പ​ദ്ധ​തി വ​ന്‍ വി​ജ​യ​മാ​യി മാ​റേ​ണ്ട​തു പ​ര​മ​പ്ര​ധാ​ന​മാ​ണ്. ആ​ദ്യ വ​ര്‍ഷ​ത്തെ വി​ജ​യം വ്യ​ക്ത​മാ​യും സൂ​ചി​പ്പി​ക്കു​ന്ന​തു ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രും കൂ​ട്ടാ​യി യ​ത്നി​ച്ചാ​ല്‍ ഇ​ത് തീ​ര്‍ച്ച​യാ​യും സാ​ധ്യ​മാ​കു​മെ​ന്നു ത​ന്നെ​യാ​ണ്.
(ഫ്രീ​ലാ​ന്‍സ് എ​ഴു​ത്തു​കാ​രി​യും ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ വി​ദ​ഗ്ധ​യു​മാ​യ ലേ​ഖി​ക എ​സ്ഒ​എ​സ്. വി​ല്ലെ​ജ​സ് ഒ​ഫ് ഇ​ന്ത്യ​യു​ടെ ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ന്‍റെ
മേ​ധാ​വി​യാ​ണ്).