FLASH NEWS
Breaking News
കോവളം എംഎൽഎ എം വിൻസന്‍റ് പൊലീസ് കസ്റ്റഡിയിൽ
Articles

ത​മി​ഴ​ക​ത്തെ മു​ല്ല​പ്പൂ വി​പ്ല​വം

Wednesday, Jan 25, 2017,8:53 IST By ആ​ര്‍. ഗോ​പീ​കൃ​ഷ്ണ​ന്‍ A A A

ഓ​ര്‍മ​യി​ല്‍ ഒ​രു കു​ട​മ​ണി​നാ​ദം. മ​ഞ്ഞി​ന്‍റെ നേ​ര്‍ത്ത​പ​ട്ട് സൂ​ര്യ​ന്‍ വ​ക​ഞ്ഞു​മാ​റ്റി​യി​ട്ടി​ല്ല. പ​ര​ന്നു​കി​ട​ക്കു​ന്ന പാ​ട​ത്തി​ന്‍റെ​യും ചി​റ​യു​ടെ​യും ന​ടു​വി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മെ​റ്റ​ല്‍പാ​കി​യ റോ​ഡി​ലൂ​ടെ കു​ലു​ങ്ങി​ത്തെ​റി​ച്ചു​പോ​കു​ന്ന ഒ​രു കാ​ള​വ​ണ്ടി​യു​ടെ ഞ​ര​ക്കം. ഈ ​ഒ​രു പ്ര​ഭാ​തം ചി​ല​രു​ടെ​യെ​ങ്കി​ലും മ​ന​സി​ലു​ണ്ടാ​ക​ണം. കാ​ര​ണം അ​തു കാ​ര്‍ഷി​ക കേ​ര​ള​ത്തി​ന്‍റെ പ​ഴ​യൊ​രു ചി​ത്ര​മാ​ണ്. അ​ന്നു ക​ര്‍ഷ​ക​ന്‍റെ കു​ടും​ബ​ത്തി​ല്‍ അ​വ​ന്‍റെ മൃ​ഗ​ങ്ങ​ളും അം​ഗ​ങ്ങ​ളാ​യി​രു​ന്നു.

ത​മി​ഴ്നാ​ട്ടി​ലെ ജ​ല്ലി​ക്കെ​ട്ടി​നെ ചൊ​ല്ലി രാ​ജ്യ​മെ​ങ്ങും ഇ​പ്പോ​ള്‍ ഉ​യ​രു​ന്ന ചി​ന്ത​ക​ള്‍ക്ക് ഒ​രു മു​ല്ല​പ്പൂ വി​പ്ല​വ​ത്തി​ന്‍റെ വി​ദൂ​ര​ഗ​ന്ധ​മു​ള്ള​തി​നാ​ല്‍ ഓ​ര്‍മ​ക​ളി​ലേ​ക്ക് ആ ​ന​റു​മ​ണം എ​ത്തി​യ​താ​കാം. മ​നു​ഷ്യ​നും മൃ​ഗ​ങ്ങ​ള്‍ക്കു​മി​ട​യി​ല്‍ മ​തി​ല്‍ കെ​ട്ടി​യ നി​യ​മ​ങ്ങ​ള്‍ക്കെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​മാ​യി ത​മി​ഴ​കം ജ്വ​ലി​ച്ചു. ഒ​പ്പം മൃ​ഗ​സ്നേ​ഹ​ത്തി​ന്‍റെ പേ​രി​ല്‍ ചി​ല വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളു​ടെ ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യും ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്നു. ജ​ല്ലി​ക്കെ​ട്ടി​ന് വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ള്‍ ന​ല്‍കു​ന്ന അ​മി​ത പ്രാ​ധാ​ന്യ​വും ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.
വ​യ​ലേ​ല​ക​ളി​ല്‍ നി​ന്ന് കാ​ള​യെ​യും പോ​ത്തി​നെ​യും വി​ല​ക്കി​യ​പ്പോ​ഴും സ​ര്‍ക്ക​സ് കൂ​ടാ​ര​ത്തി​ല്‍ നി​ന്നു മൃ​ഗ​ങ്ങ​ളെ ആ​ട്ടി​യി​റ​ക്കി​യ​പ്പോ​ഴും ഉ​ത്സ​വ​പ്പ​റ​മ്പു​ക​ളി​ല്‍ നി​ന്ന് ആ​ന​ക​ളെ ഒ​ഴി​വാ​ക്കി​യ​പ്പോ​ഴും കൂ​ട്ട​മാ​യി​വ​ന്ന് ആ​ക്ര​മി​ക്കു​ന്ന തെ​രു​വു നാ​യ്ക്ക​ളെ സ്വൈ​ര​വി​ഹാ​ര​ത്തി​ന് അ​നു​വ​ദി​ച്ച​പ്പോ​ഴു​മെ​ല്ലാം എ​തി​ര്‍വാ​ക്ക് ഉ​രി​യാ​ടാ​തെ, പു​രോ​ഗ​മ​ന​വാ​ദ​ത്തി​ന്‍റെ പേ​രി​ല്‍ ശ്വാ​സ​മ​ട​ക്കി​നി​ന്ന മ​ല​യാ​ളി​യു​ടെ മു​ന്നി​ല്‍ ജ​ല്ലി​ക്കെ​ട്ട് ചോ​ദ്യ​ചി​ഹ്ന​മാ​യി​രി​ക്കു​ന്നു. സു​പ്രീം കോ​ട​തി വി​ധി​യു​ടെ അ​പ്ര​മാ​ദി​ത്വ​മാ​ണ് ത​മി​ഴ​കം ചോ​ദ്യം ചെ​യ്തി​രി​ക്കു​ന്ന​ത് എ​ന്ന​തും മ​റ​ന്നു​കൂ​ടാ.

മ​നു​ഷ്യ​നും മൃ​ഗ​വും പ​ര​സ്പ​ര സ​ഹ​വ​ര്‍ത്തി​ത്വ​ത്തോ​ടെ ക​ഴി​ഞ്ഞി​രു​ന്ന ഭൂ​ത​കാ​ല​മു​ള്ള​വ​രാ​ണ് ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍. മൃ​ഗ​ങ്ങ​ളെ എ​തി​രി​ട്ടു പ​രി​ച​യി​ച്ച പാ​ശ്ചാ​ത്യ​രി​ല്‍ നി​ന്ന് ഏ​ഷ്യ​ന്‍ ജ​ന​ത​യ്ക്കു​ള്ള വ്യ​ത്യാ​സം അ​വ​ര്‍ ത​ങ്ങ​ളി​ല്‍ നി​ന്നു വേ​റി​ട്ട് ത​ങ്ങ​ള്‍ക്കു ചു​റ്റു​മു​ള്ള മൃ​ഗ​ങ്ങ​ളെ ക​ണ്ടി​രു​ന്നി​ല്ല എ​ന്ന​താ​ണ്. മൃ​ഗ​ങ്ങ​ള്‍ക്ക് ദൈ​വ​ത്വം ന​ല്‍കി ആ​ദ​രി​ക്കു​ന്ന സ​മ്പ്ര​ദാ​യ​ങ്ങ​ള്‍ ഭാ​ര​തീ​യ സം​സ്കാ​ര​ത്തി​ലു​ണ്ട്. കോ​ള​നി വാ​ഴ്ച​ക്കാ​ല​ത്തും ഇ​പ്പോ​ഴും അ​തു​ള്‍ക്കൊ​ള്ളാ​ന്‍ പാ​ശ്ചാ​ത്യ​ര്‍ക്കാ​യി​ട്ടി​ല്ല.
ആ​ന, കു​തി​ര തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ളെ യു​ദ്ധ​ത്തി​നും വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ളെ കൃ​ഷി​ക്കും വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ക മാ​ത്ര​മാ​യി​രു​ന്നി​ല്ല. അ​വ​യ്ക്കു വേ​ണ്ട പ​രി​ച​ര​ണ​വും പ​രി​ഗ​ണ​ന​യും ന​ല്‍കി​യി​രു​ന്നു. മൃ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര​മാ​യ പ​ഠ​ന​ങ്ങ​ളും ഋ​ഷി​വ​ര്യ​ന്മാ​ര്‍ ന​ട​ത്തി. അ​വ​യു​ടെ സ്വ​ഭാ​വ​രീ​തി​ക​ളും ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ളും വ​രെ അ​പ​ഗ്ര​ഥി​ക്ക​പ്പെ​ട്ടു. മ​നു​ഷ്യ​ന്‍റെ ഉ​ത്സ​വ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളും മൃ​ഗ​ങ്ങ​ളു​ടേ​തു കൂ​ടി​യാ​യി ക​രു​തി.
കു​ടും​ബ​ത്തി​ലു​ള്ള​വ​ര്‍ കാ​ണു​ന്ന വി​ഷു​ക്ക​ണി​ക്ക് തൊ​ഴു​ത്തി​ലു​ള്ള പ​ശു​വി​നും അ​വ​കാ​ശ​മു​ണ്ടെ​ന്ന സ​മ​ഭാ​വ​ന അ​ന്നു​ണ്ടാ​യി​രു​ന്നു. മൃ​ഗ​ങ്ങ​ളോ​ടു​ള്ള അ​തി​ക്ര​മ​ങ്ങ​ളും അ​ന്നു ന​ട​ന്നി​ട്ടു​ണ്ടാ​ക​ണം. മൃ​ഗ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന വി​നോ​ദ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. കാ​യി​ക​മാ​യ ക​രു​ത്തി​ന്‍റെ പ്ര​ക​ട​ന​വേ​ള​ക​ളി​ല്‍ ലോ​ക​ത്തി​ലെ എ​ല്ലാ ജ​ന​ത​യും മൃ​ഗ​ങ്ങ​ളെ​ത്ത​ന്നെ​യാ​ണ് പ്ര​തി​യോ​ഗി​ക​ളാ​ക്കി​യി​രു​ന്ന​ത്.
ചി​ല​പ്പോ​ള്‍ ചി​ല​തെ​ല്ലാം സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​കും. കാ​ള​യെ​ക്കൊ​ണ്ടു വ​യ​ലി​ല്‍ പ​ണി​യെ​ടു​പ്പി​ക്കു​ന്ന​വ​രും ആ​ന​യെ​ക്കൊ​ണ്ടു ത​ടി പി​ടി​പ്പി​ക്കു​ന്ന​വ​രും അ​വ​യെ ആ​ഘോ​ഷ​ത്തി​ന്‍റെ കൂ​ടി ഭാ​ഗ​മാ​ക്കി. ത​മി​ഴ്നാ​ട്ടി​ല്‍ പൊ​ങ്ക​ല്‍ പു​തു​വ​ര്‍ഷാ​രം​ഭ​മാ​ണ്. വി​ള​വെ​ടു​പ്പി​നെ വ​ര​വേ​ല്‍ക്കു​ന്ന തൈ​പ്പൊ​ങ്ക​ലി​ന്‍റെ പി​റ്റേ​ന്നാ​ണ് മാ​ട്ടു​പ്പൊ​ങ്ക​ല്‍. അ​ന്നു​കാ​ലി​ക​ളെ കു​ളി​പ്പി​ച്ച് ഭ​സ്മ​വും വ​ര്‍ണ​പ്പൊ​ടി​യും അ​ണി​യി​ച്ച​ശേ​ഷം പു​ജ​ക​ള്‍ ന​ട​ത്തു​ന്നു. കാ​ലി​ക​ളു​ടെ ദീ​ര്‍ഘാ​യു​സി​നും ആ​രോ​ഗ്യ​ത്തി​നും ന​ല്ല കാ​ലാ​വ​സ്ഥ​യ്ക്കും വേ​ണ്ടി​യാ​ണ് അ​ന്ന​ത്തെ പ്രാ​ര്‍ത്ഥ​ന. മാ​ട്ടു​പ്പൊ​ങ്ക​ലി​നോ​ട​നു​ബ​ന്ധി​ച്ചു ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ത്തി​യി​രു​ന്ന മ​ത്സ​ര​മാ​ണു ജ​ല്ലി​ക്കെ​ട്ട്. അ​തു നി​യ​മ​വി​ധേ​യ​മാ​ക്കു​ന്ന ബി​ല്‍ നി​യ​മ​സ​ഭ​യി​ല്‍ പാ​സാ​യ​തോ​ടെ, ഇ​നി ജ​ല്ലി​ക്കെ​ട്ടി​ന്‍റെ വാ​ലി​ല്‍ തൊ​ടാ​ന്‍ ആ​രു​മൊ​ന്നു ശ​ങ്കി​ക്കും.
ശ​ക്ത​നാ​യ വി​ത്തു​കാ​ള​യെ മെ​രു​ക്കി​യെ​ടു​ക്കു​ന്ന വി​നോ​ദ​മാ​ണ് ജ​ല്ലി​ക്കെ​ട്ട്. അ​രു​മ​യാ​യി വ​ള​ര്‍ത്തു​ന്ന കാ​ള​യു​ടെ പൂ​ഞ്ഞ​യി​ല്‍പ്പി​ടി​ച്ച്, കു​ത​റി​യോ​ടു​ന്ന അ​തി​നെ ആ​യു​ധ​ബ​ലം കൂ​ടാ​തെ കീ​ഴ്പ്പെ​ടു​ത്തു​ന്ന​താ​ണ് മ​ത്സ​രം. മൃ​ഗ​ങ്ങ​ളും മ​ത്സ​രം ഇ​ഷ്ട​പ്പെ​ടു​ന്ന​വ​യാ​ണെ​ന്നു വെ​ളി​പ്പെ​ടു​ത്തു​ന്ന പ​ല​ത​രം ക​ളി​ക​ളും ഈ ​നാ​ട്ടി​ലും ഉ​ണ്ടാ​യി​രു​ന്നു. ഉ​ഴു​തു​മ​റി​ച്ച പാ​ട​ത്ത് ജോ​ടി​ക്കാ​ള​ക​ളെ ഇ​റ​ക്കി മ​ര​മ​ടി​യും കാ​ള​പൂ​ട്ടും പോ​ത്തു​പൂ​ട്ടും കാ​ള​വ​ണ്ടി​മ​ത്സ​ര​വും ഓ​രോ ഗ്രാ​മ​ത്തി​ലും ന​ട​ന്നി​രു​ന്നു. കൃ​ഷി അ​ന്യ​മാ​യി​ട്ടും തു​ട​ര്‍ന്നു​വ​ന്ന ഉ​ഴ​വു മ​ത്സ​ര​ങ്ങ​ള്‍ മൃ​ഗ​പീ​ഡ​ന​ത്തി​ന്‍റെ പേ​രി​ലാ​ണ് നി​ര്‍ത്ത​ലാ​ക്കി​യ​ത്.
മൃ​ഗ​പീ​ഡ​ന​ത്തി​ന് കൃ​ത്യ​മാ​യ നി​ര്‍വ​ച​ന​മി​ല്ല എ​ന്ന​തി​നാ​ല്‍ സൗ​ക​ര്യ​പൂ​ര്‍വം വ്യാ​ഖ്യാ​നി​ക്കാ​നാ​കും. മ​നു​ഷ്യ​നോ​ടു​ള്ള​തി​നെ​ക്കാ​ള്‍ ക​രു​ണ മൃ​ഗ​ങ്ങ​ളോ​ടു കാ​ണി​ക്കു​ന്ന​തു മ​ന​സി​ലാ​ക്കാം. എ​ന്നാ​ല്‍ പേ ​പി​ടി​ച്ച നാ​യോ​ടു കാ​ണി​ക്കു​ന്ന ഔ​ദാ​ര്യം ശ​രാ​ശ​രി മ​ല​യാ​ളി​യോ​ട് മൃ​ഗ​സ്നേ​ഹി​ക​ള്‍ കാ​ണി​ക്കാ​റി​ല്ലെ​ന്ന തി​രി​ച്ച​റി​വി​നൊ​പ്പ​മാ​ണ് ജ​ല്ലി​ക്കെ​ട്ട് വി​വാ​ദ​മു​യ​ര്‍ന്ന​രി​ക്കു​ന്ന​ത്.
കേ​ര​ള​ത്തി​ലെ റോ​ഡു​ക​ളി​ല്‍ കാ​ള​വ​ണ്ടി ഓ​ടി​യി​ട്ട് ഒ​രു പ​തി​റ്റാ​ണ്ടെ​ങ്കി​ലു​മാ​യി. കാ​ള​പൂ​ട്ട​ല്‍ നാ​മ​മാ​ത്രം. വ​യ​ലു​ക​ള്‍ നി​ക​ത്ത​പ്പെ​ടു​ക​യും പു​ല്‍മേ​ടു​ക​ള്‍ പു​ര​യി​ട​ങ്ങ​ളാ​യി മാ​റു​ക​യും ചെ​യ്ത​തി​നാ​ല്‍ കാ​ള​ക​ള്‍ക്കു കാ​ര്യ​മാ​യ പേ​ടി​വേ​ണ്ട. എ​ങ്കി​ലും മ​ര​മ​ടി​യും കാ​ള​പൂ​ട്ടും തി​രി​ച്ചു​വ​രാ​ന്‍ ജ​ല്ലി​ക്കെ​ട്ട് കാ​ര​ണ​മാ​കും. എ​ന്നാ​ല്‍ ആ​ന​ക​ളു​ടെ സ്ഥി​തി അ​ത​ല്ല. ക്ഷേ​ത്ര​ങ്ങ​ള്‍ ഒ​ന്നൊ​ന്നാ​യി ഉ​ത്സ​വ​ങ്ങ​ള്‍ കേ​മ​മാ​ക്കു​ക​യാ​ണ്. ആ​ന​ക​ളെ അ​ണി​നി​ര​ത്തി തൃ​ശൂ​ര്‍ പൂ​ര​ത്തി​ന്‍റെ പ​തി​പ്പു തീ​ര്‍ക്കു​ക​യാ​ണ് എ​ല്ലാ​വ​രും. ചി​ല പ​ള്ളി​ക​ളും ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ച്ചു തു​ട​ങ്ങി​യി​രി​ക്കു​ന്നു. സൂ​പ്പ​ര്‍ താ​ര​ങ്ങ​ളെ വെ​ല്ലു​ന്ന ആ​രാ​ധ​ക​വൃ​ന്ദ​മാ​ണ് പ​ല ഗ​ജ​രാ​ജാ​ക്ക​ന്മാ​ര്‍ക്കു​മു​ള്ള​ത്. ജ​ല്ലി​ക്കെ​ട്ടി​നെ​പ്പോ​ലെ ആ​ന​യു​ടെ മു​തു​ക​ത്തേ​റി പ​രാ​ക്ര​മം കാ​ണി​ക്കാ​ന്‍ സ്കോ​പ്പി​ല്ലെ​ങ്കി​ലും തോ​ട്ടി​കൊ​ണ്ടു​വ​ലി​ച്ചും ച​ങ്ങ​ല​പ്പാ​ടി​ല്‍ കു​ത്തി​യും വെ​യി​ല​ത്തു നി​ര്‍ത്തി​യും ന​ട​ത്തി​യും അ​വ​യെ കാ​ര്യ​മാ​യി ക്ലേ​ശി​പ്പി​ക്കു​ന്നു​ണ്ട്.
ജ​ല്ലി​ക്കെ​ട്ടി​ലും മ​ര​മ​ടി​യി​ലും കാ​ള​പൂ​ട്ടി​ലു​മൊ​ന്നും സാ​ധാ​ര​ണ മൃ​ഗ​ങ്ങ​ള്‍ അ​പാ​യ​പ്പെ​ടാ​റി​ല്ല. മ​നു​ഷ്യ​ര്‍ക്കാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ചു ക​ണ്ടി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍ ഓ​രോ വ​ര്‍ഷ​വും കാ​ല്‍ ല​ക്ഷം കാ​ള​ക​ള്‍ പി​ട​ഞ്ഞു​മ​രി​ക്കു​ന്ന വി​നോ​ദ​മാ​ണ് സ്പെ​യ്‌​നി​ലെ കാ​ള​പ്പോ​ര്. അ​വി​ടെ കാ​ള​യെ കൊ​ന്നേ തീ​രൂ. സ്പെ​യ്‌​ന്‍ കൂ​ടാ​തെ മ​റ്റു പ​ല രാ​ജ്യ​ങ്ങ​ളി​ലും വി​വി​ധ രൂ​പ​ങ്ങ​ളി​ല്‍ ഇ​ത്ത​രം പോ​രു​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്. മൃ​ഗ​സ്നേ​ഹി​ക​ള്‍ അ​വി​ട​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍ത്തി​യി​രു​ന്നു. പ​ക്ഷേ ദേ​ശീ​യ വി​നോ​ദ​മാ​യും സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട പൈ​തൃ​ക​മാ​യും ക​ല​യാ​യും പ​ട്ടി​ക​യി​ല്‍പ്പെ​ടു​ത്തി ര​ക്ഷ​പ്പെ​ട്ടു. ത​മി​ഴ്നാ​ടി​നും ഉ​ന്ന​യി​ക്കാ​വു​ന്ന വാ​ദ​മാ​യി​രി​ക്കു​മി​ത്.

സം​സ്കാ​ര​ത്തി​ന്‍റെ ഈ​ടു​വ​യ്പു​ക​ള്‍ തി​രി​ച്ച​റി​യാ​തെ പോ​കു​ന്ന​താ​ണ് ജ​ന​ത​യു​ടെ ദു​ര്യോ​ഗം. അ​തു മ​ന​സി​ലാ​ക്കാ​ന്‍ ത​മി​ഴ്നാ​ടി​നു സാ​ധി​ച്ചി​രി​ക്കു​ന്നു. ജ​ല്ലി​ക്കെ​ട്ടി​നോ​ട് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച് ചെ​ന്നൈ​യി​ലെ മ​റീ​നാ ബീ​ച്ചി​ല്‍ ത​ടി​ച്ചു​കൂ​ടി​യ​വ​രും അ​വ​രെ ആ​വേ​ശം കൊ​ള്ളി​ച്ച് അ​ണി​നി​ര​ന്ന താ​ര​നി​ര​യും ന​ട​ത്തി​യ​ത് ഒ​രു പ്ര​തി​ഷേ​ധ​മാ​യി​രു​ന്നു​വെ​ന്നു വി​ശ്വ​സി​ക്കാ​നാ​ണി​ഷ്ടം.
ത​ങ്ങ​ളു​ടെ നാ​ട​ന്‍ ഉ​രു​ക്ക​ളെ ഇ​ല്ലാ​യ്മ ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​നെ​തി​രേ​യു​ള്ള എ​തി​ര്‍പ്പ്. ഏ​തോ വി​ദൂ​ര ദേ​ശ​ത്തി​രു​ന്ന് ത​ങ്ങ​ളെ ചൊ​ല്പ്പ​ടി​ക്കു നി​ര്‍ത്താ​ന്‍ ശ്ര​മി​ക്കു​ന്ന അ​ദൃ​ശ്യ​ശ​ക്തി​ക​ളോ​ടു​ള്ള പ്ര​തി​ഷേ​ധം. അ​ത് ഇ​ന്ത്യ​യി​ല്‍ പ​ലേ​ട​ത്തും ഇ​നി ത​ല​യു​യ​ര്‍ത്തി​യെ​ന്നു വ​രും.

(9020306011)