FLASH NEWS
Breaking News
സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
India

പ്രധാനമന്ത്രിയുടെ പേരിലും വ്യാജ വെബ്സൈറ്റ്

Friday, Jan 27, 2017,12:21 IST By Anjaly A A A

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ വ്യാജ വെബ്സൈറ്റ്. മോദിയുടെ സ്വപ്ന പദ്ധതിയായ ഡിജിറ്റൽ ഇന്ത്യയുടെ മറവിലാണ് വ്യാജ വെബ്സൈറ്റ് ആരംഭിച്ചത്.

പ്രധാനമന്ത്രിയുടെ ഒാഫീസ് വെബ്സൈറ്റിനെ കുറിച്ച പരാതി നൽകിയതിനെ തുടർന്ന് സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനമെന്ന പേരിൽ വിവിധ ഐടി കോഴ്സുകളിൽ അഡ്മിഷൻ വാഗ്ദാനം ചെയ്യുന്നതാണ് വെബ്സൈറ്റ്. 2016ലാണ് വ്യാജ വെബ്സൈറ്റ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ ഒാഫീസ് നിയമ നടപടി സ്വീകരിച്ചത്.

പ്രധാനമന്ത്രിയുടെ പേരിലെ വ്യാജ വെബ്സൈറ്റിന്‍റെ പേരിൽ രണ്ട് പേരെ സിബിഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതുൽ കുമാർ, ജഗ്‌മോഹൻ എന്നിവരാണ് പിടിയിലായിരിക്കുന്നത്.