FLASH NEWS
Breaking News
ഓഹരി സൂചികകൾ നഷ്ടത്തിൽ
India

പഞ്ചാബിൽ അമരീന്ദർ കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി

Friday, Jan 27, 2017,14:37 IST By Anjaly A A A

മജിത: പഞ്ചാബിൽ അമരീന്ദർ സിങ് മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. മജിതയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പഞ്ചാബിലെ കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയെ രാഹുൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ശിരോമണി അകാലിദൾ-ബിജെപി സഖ്യം, എഎപി പാർട്ടി എന്നിവരുടേതുപോലെ നടക്കാത്ത വാഗ്ദാനങ്ങളല്ല കോൺഗ്രസ് പാർട്ടി മുന്നോട്ട് വയ്ക്കുന്നത്. മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇല്ലാതാക്കുമെന്നും, വ്യവസായ മേഖലയ്ക്ക് അനുകൂലമായ അന്തരീക്ഷം പഞ്ചാബിൽ സൃഷ്‌ടിക്കുമെന്നും രാഹുൽ പറഞ്ഞു.

പഞ്ചാബിന്‍റെ പുരോഗതിക്കായി രക്തം നൽകിയ നേതാവാണ് അമരീന്ദർ സിങ്ങെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പഞ്ചാബിനുവേണ്ടി രാപാകൽ വ്യത്യാസമില്ലാതെ അധ്വാനിക്കുന്ന അമരീന്ദറാകും അടുത്ത പഞ്ചാബ് മുഖ്യമന്ത്രിയെന്നും രാഹുൽ പറയുന്നു.