FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
kerala

കോടിയേരിയുടെ പ്രസംഗ വേദിക്ക് സമീപം ബോംബേറ്

Friday, Jan 27, 2017,9:14 IST By Anjaly A A A

തലശേരി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസംഗ വേദിക്ക് സമീപം ബോംബേറ്. വ്യാഴാഴ്ച വൈകീട്ട് കെ.പി.ജിതേഷ് രക്തസാക്ഷി ദിനാചരണ ചടങ്ങുകൾ നടന്ന വേദിക്ക് സമീപമാണ് ബോംബേറുണ്ടായത്.

തലശേരി ടെംബിൾ ഗേറ്റിന് സമീപത്തായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ബൈക്കിലെത്തിയ വ്യക്തിയാണ് ബോംബെറിഞ്ഞത്. സിപിഎം പ്രവർത്തകർ ഇയാളെ പിന്തുടർന്നെങ്കിലും പിടികൂടാൻ സാധിച്ചില്ല.

ബോംബേറുണ്ടായ സാഹചര്യത്തിൽ സ്ഥലത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബോംബേറുമായി ബന്ധപ്പെട്ട് തലശേരി ഡിവവൈഎസ്പി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബോംബേറിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.

കുറ്റവാളികൾക്ക് മാപ്പില്ല

നിയന്ത്രണം വിട്ട ആക്രമണോത്സുകതയാണ് ബോംബേറിലൂടെ കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ആക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും, കുറ്റക്കാർക്ക് മാപ്പില്ലെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിക്കുന്നു.