FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
kerala

വീണ്ടും സാശ്രയത്തിനെതിരെ പിണറായി

Friday, Jan 27, 2017,11:51 IST By Anjaly A A A

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മാനേജുമെന്‍റുകൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാശ്രയ കോളെജുകൾ വാണിജ്യ സ്ഥാപനങ്ങളായി മാറിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

സുപ്രീംകോടതിയും സ്വാശ്രയ കോളെജുകളെ വാണിജ്യ സ്ഥാപനമായി കാണുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. അബ്കാരി വ്യവസായത്തേക്കാൾ ലാഭമുണ്ടാക്കാൻ സാധിക്കുന്ന മേഖലയായി സ്വാശ്രയ വിദ്യാഭ്യാസ മേഖല മാറി.

എ.കെ.ആന്‍റണി സദുദ്ധേശത്തോടെയാണ് സ്വാശ്രയ മാനെജുമെന്‍റുകൾക്ക് അനുമതി നൽകിയത്. മാനെജുമെന്‍റുകൾ അത് പിന്നീട് മുതലെടുക്കുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ആന്‍റണിക്ക് പോലും സ്വാശ്രയ മാനെജുമെന്‍റുകളെ നിശിതമായി വിമർശിക്കുന്നിടത്തേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടുന്നു.