FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
India

വീണ്ടും പ്രോട്ടോക്കോൾ തെറ്റിച്ച് മോദി

Friday, Jan 27, 2017,10:06 IST By Anjaly A A A

ഡൽഹി: അബുദാബി കിരീടാവകാശി മൊഹമ്മദ് ബിൻ സയിദിനെ സ്വീകരിക്കാൻ പ്രോട്ടോക്കോൾ അവഗണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയിരുന്നു. ഇപ്പോഴിതാ റിപ്പബ്ലിക് ദിന പരേഡ് നടന്ന രാജ്പഥിലൂടെ കാൽനടയായി നടന്ന് പ്രോട്ടോക്കോൾ ലംഘിച്ച് ജനങ്ങൾക്കടുത്തേക്കെത്തുകയാണ് പ്രധാനമന്ത്രി.

68ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച പരേഡ് രാജ്പഥിൽ അവസാനിച്ചതിന് പിന്നാലെയായിരുന്നു മോദിയുടെ അപ്രതീക്ഷിത നീക്കം. കഴിഞ്ഞ വർഷവും റിപ്പബ്ലിക് ദിന പരേഡിന് ശേഷം മോദി രാജ്പഥിലൂടെ കാൽനടയായി നടന്ന് ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു.

രാജ്പഥിലൂടെ നടന്ന മോദി പരേഡ് കാണുന്നതിനായി ഇരുവശത്തും തടിച്ചുകൂടിയ ജനങ്ങൾക്കരികിലെത്തി സംസാരിക്കുകയും ചെയ്തു.