FLASH NEWS
Breaking News
സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
kerala

ഏലകൃഷിക്കനുവദിച്ച ഭൂമിയിൽ റിസോർട്ടെങ്ങനെയെന്ന് സുപ്രീംകോടതി

Friday, Jan 27, 2017,13:12 IST By Anjaly A A A

ന്യൂഡൽഹി: മൂന്നാറിലെ ക്ലൗഡ് നയൻ, മൂന്നാർ വുഡ്സ് എന്നീ റിസോർട്ടുകൾക്കെതിരെ സുപ്രീംകോടതി. ഏലം കൃഷിക്ക് അനുവദിച്ച ഭൂമിയിൽ റിസോർട്ട് നിർമ്മിക്കുന്നതിനുള്ള അനുവാദമില്ലെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

വിഎസ് സർക്കാരിന്‍റെ കാലത്ത് മൂന്നാർ ഒഴിപ്പിക്കലിന്‍റെ ഭാഗമായി ഏറ്റെടുത്ത ക്ലൗഡ് നയൻ, മൂന്നാർ വുഡ്സ് റിസോർട്ടുകളുടെ ഭൂമി റിസോർട്ട് ഉടമകൾക്ക് വിട്ടു നൽകിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ പരാമർശം.

ഭൂമിയുടെ ഉടമസ്ഥാവകാശം റിസോർട്ട് ഉടമകൾക്ക് വിട്ടുനൽകിയ ഹൈക്കോടതി വിധി പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.