FLASH NEWS
Breaking News
ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി യോഗം ഇന്ന്
Columns

അ​​പ​​ർ​​ണ​​യി​​റ​​ങ്ങു​​ന്നു, റീ​​ത്ത​​യ്ക്കെ​​തി​​രേ

Saturday, Jan 28, 2017,8:58 IST By പ്ര​​ത്യേ​​ക ലേ​​ഖ​​ക​​ൻ A A A

അ​​വ​​സാ​​നം അ​​ഖി​​ലേ​​ഷ് സ​​മ്മ​​തി​​ച്ചു; ല​​ക്നൗ ക​​ന്‍റോ​​ൺ​​മെ​​ന്‍റ് സീ​​റ്റി​​ൽ അ​​പ​​ർ​​ണ യാ​​ദ​​വി​​നെ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യു​​ടെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കാ​​ൻ. അ​​ച്ഛ​​ൻ മു​​ലാ​​യം സി​​ങ് യാ​​ദ​​വി​​ന്‍റെ ആ​​ഗ്ര​​ഹം സാ​​ധി​​ച്ചു​​കൊ​​ടു​​ക്കു​​ന്ന​​തി​​ലൂ​​ടെ പാ​​ർ​​ട്ടി​​യി​​ൽ ഐ​​ക്യം എ​​ന്നു സ്ഥാ​​പി​​ച്ചെ​​ടു​​ക്കാ​​നും സ​​ഹാ​​യി​​ക്കു​​ന്ന തീ​​രു​​മാ​​നം. ഇ​​രു​​പ​​ത്താ​​റു വ​​യ​​സേ​​യു​​ള്ളൂ അ​​പ​​ർ​​ണ​​യ്ക്ക്. മു​​ലാ​​യം സി​​ങ് യാ​​ദ​​വി​​ന്‍റെ ഇ​​ള​​യ​​പു​​ത്ര​​ൻ പ്ര​​തീ​​കി​​ന്‍റെ ഭാ​​ര്യ. മു​​ലാ​​യ​​ത്തി​​ന്‍റെ ര​​ണ്ടാം ഭാ​​ര്യ സാ​​ധ​​ന ഗു​​പ്ത​​യാ​​ണു പ്ര​​തീ​​കി​​ന്‍റെ അ​​മ്മ. മു​​ലാ​​യ​​ത്തി​​ന്‍റെ രാ​​ഷ്ട്രീ​​യാ​​ധി​​കാ​​രം അ​​ഖി​​ലേ​​ഷ് മാ​​ത്ര​​മാ​​യി കൊ​​ണ്ടു​​പോ​​കു​​ന്ന​​തു ത​​ട​​യാ​​ൻ സാ​​ധ​​ന ഗു​​പ്ത ക​​ണ്ടെ​​ത്തി​​യ മാ​​ർ​​ഗ​​മാ​​ണ് അ​​പ​​ർ​​ണ​​യെ ക​​ള​​ത്തി​​ലി​​റ​​ക്കു​​ക​​യെ​​ന്ന​​ത്. പാ​​ർ​​ട്ടി​​യു​​ടെ യു​​വ​​മു​​ഖ​​മാ​​യി അ​​പ​​ർ​​ണ വ​​ള​​ർ​​ന്നു മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​ന​​ത്തു​​വ​​രെ എ​​ത്ത​​ണ​​മെ​​ന്ന​​തു സാ​​ധ​​ന​​യു​​ടെ മോ​​ഹം.

കു​​ടും​​ബ​​പ്പോ​​രി​​ൽ മു​​ലാ​​യ​​ത്തി​​നും സ​​ഹോ​​ദ​​ര​​ൻ ശി​​വ്പാ​​ലി​​നും ഒ​​പ്പ​​മാ​​യി​​രു​​ന്നു അ​​പ​​ർ​​ണ​​യും. ല​​ക്നൗ ക​​ന്‍റോ​​ൺ​​മെ​​ന്‍റി​​ൽ അ​​പ​​ർ​​ണ​​യെ ഇ​​റ​​ക്കാ​​ൻ ഒ​​രു വ​​ർ​​ഷം മു​​ൻ​​പു ത​​ന്നെ മു​​ലാ​​യം തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു​​താ​​നും. ല​​ക്നൗ​​വി​​ൽ അ​​പ​​ർ​​ണ തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങി​​യി​​ട്ടും ഒ​​രു വ​​ർ​​ഷ​​മാ​​യി. പ​​ക്ഷേ, അ​​ച്ഛ​​ന്‍റെ ലി​​സ്റ്റ് അ​​ഖി​​ലേ​​ഷ് വെ​​ട്ടി​​യ​​പ്പോ​​ൾ അ​​പ​​ർ​​ണ​​യു​​ടെ കാ​​ര്യം പ​​രു​​ങ്ങ​​ലി​​ലാ​​യി. അ​​വ​​സാ​​നം അ​​ച്ഛ​​നും മ​​ക​​നും ത​​മ്മി​​ലു​​ള്ള ഒ​​ത്തു​​തീ​​ർ​​പ്പി​​ലാ​​ണ് അ​​പ​​ർ​​ണ​​യു​​ടെ സീ​​റ്റ് ഉ​​റ​​ച്ച​​ത്.
ഇ​​തോ​​ടെ ഈ ​​നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് ഉ​​റ്റു​​നോ​​ക്കു​​ന്ന പ്ര​​സ്റ്റീ​​ജ് മ​​ണ്ഡ​​ല​​മാ​​യി​​ട്ടു​​ണ്ട് ല​​ക്നൗ ക​​ന്‍റോ​​ൺ​​മെ​​ന്‍റ്. കാ​​ര​​ണം ഇ​​വി​​ടെ അ​​പ​​ർ​​ണ​​യു​​ടെ എ​​തി​​രാ​​ളി റീ​​ത്ത ബ​​ഹു​​ഗു​​ണ ജോ​​ഷി​​യാ​​ണ്. പ​​ഴ​​യ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ്, മു​​ൻ യു​​പി മു​​ഖ്യ​​മ​​ന്ത്രി എ​​ച്ച്.​​എ​​ൻ. ബ​​ഹു​​ഗു​​ണ​​യു​​ടെ മ​​ക​​ൾ. ര​​ണ്ടു ദ​​ശ​​ക​​ത്തി​​ലേ​​റെ​​ക്കാ​​ലം കോ​​ൺ​​ഗ്ര​​സി​​ന്‍റെ മു​​ൻ​​നി​​ര​​യി​​ൽ നി​​ന്ന റീ​​ത്ത ബി​​ജെ​​പി​​യി​​ലേ​​ക്കു പോ​​യ​​ത് ക​​ഴി​​ഞ്ഞ ഒ​​ക്റ്റോ​​ബ​​റി​​ൽ. ല​​ക്നൗ ക​​ന്‍റോ​​ൺ​​മെ​​ന്‍റി​​ലെ സി​​റ്റി​​ങ് എം​​എ​​ൽ​​എ​​യാ​​ണ് അ​​റു​​പ​​ത്തേ​​ഴു​​കാ​​രി​​യാ​​യ റീ​​ത്ത. കോ​​ൺ​​ഗ്ര​​സ് ചു​​രു​​ക്കം സീ​​റ്റു​​ക​​ളി​​ലേ​​ക്കു ചു​​രു​​ട്ടി​​ക്കെ​​ട്ട​​പ്പെ​​ട്ട​​പ്പോ​​ഴും ഈ ​​മ​​ണ്ഡ​​ല​​ത്തി​​ൽ ഇ​​രു​​പ​​തി​​നാ​​യി​​ര​​ത്തി​​ലേ​​റെ വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​നു ജ​​യി​​ച്ചി​​രു​​ന്നു അ​​വ​​ർ. ഇ​​ക്കു​​റി ബി​​ജെ​​പി​​യു​​ടെ വി​​ജ​​യം ഉ​​റ​​പ്പി​​ച്ചാ​​ണ് റീ​​ത്ത ത​​ന്‍റെ മ​​ണ്ഡ​​ല​​ത്തി​​ൽ നി​​റ​​ഞ്ഞു​​നി​​ൽ​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ, ഇ​​തു​​വ​​രെ ഈ ​​സീ​​റ്റി​​ൽ ജ​​യി​​ച്ചി​​ട്ടി​​ല്ല സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി. അ​​പ​​ർ​​ണ​​യു​​ടെ മു​​ന്നി​​ലു​​ള്ള വെ​​ല്ലു​​വി​​ളി അ​​തി​​ക​​ഠി​​നം എ​​ന്നു സാ​​രം.
മാ​​ഞ്ചെ​​സ്റ്റ​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ നി​​ന്ന് പൊ​​ളി​​റ്റി​​ക്സ്-​​ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം നേ​​ടി​​യ അ​​പ​​ർ​​ണ ഗാ​​യി​​ക​​യും എ​​ൻ​​ജി​​ഒ ന​​ട​​ത്തി​​പ്പു​​കാ​​രി​​യും കൂ​​ടി​​യാ​​ണ്. തി​​ക​​ഞ്ഞ ശു​​ഭാ​​പ്തി​​വി​​ശ്വാ​​സ​​ക്കാ​​രി. മൂ​ന്നു വ​യ​സു​ള്ള മ​ക​ളു​ടെ അ​മ്മ. മു​​ലാ​​യം കു​​ടും​​ബ​​ത്തി​​ൽ നി​​ന്ന് രാ​​ഷ്ട്രീ​​യ​​ത്തി​​ലി​​റ​​ങ്ങു​​ന്ന ഇ​​രു​​പ​​ത്തി​​ര​​ണ്ടാ​​മ​​ത്തെ അം​​ഗം.
എ​​ന്നാ​​ൽ, രാ​​ഷ്ട്രീ​​യ താ​​ത്പ​​ര്യ​​ങ്ങ​​ളൊ​​ന്നു​​മി​​ല്ല പ്ര​​തീ​​കി​​ന് എ​​ന്നാ​​ണു പു​​റ​​ത്തു​​പ​​റ​​യു​​ന്ന​​ത്. ബി​​സി​​ന​​സാ​​ണു ക​​മ്പം. വ​​ലി​​യൊ​​രു റി​​യ​​ൽ എ​​സ്റ്റേ​​റ്റ് സാ​​മ്രാ​​ജ്യ​​മു​​ണ്ട്. ഒ​​പ്പം ജി​​മ്മു​​ക​​ളു​​ടെ ശൃം​​ഖ​​ല​​യും. നാ​​ലു കോ​​ടി രൂ​​പ വി​​ല​​വ​​രു​​ന്ന നീ​​ല ലം​​ബോ​​ർ​​ഗി​​നി കാ​​ർ ല​​ക്നൗ​​വി​​ലെ നി​​ര​​ത്തി​​ലൂ​​ടെ ഓ​​ടി​​ച്ച് അ​​ടു​​ത്തി​​ടെ മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ നി​​റ​​ഞ്ഞി​​രു​​ന്നു പ്ര​​തീ​​ക്. കാ​​റി​​ന​​ടു​​ത്ത് പ്ര​​തീ​​ക് ഇ​​രി​​ക്കു​​ന്ന ചി​​ത്ര​​വും വ്യാ​​പ​​ക​​മാ​​യി പ്ര​​ച​​രി​​ച്ചു. മു​​ലാ​​യ​​വും ശി​​വ്പാ​​ൽ യാ​​ദ​​വും ചേ​​ർ​​ന്ന് അ​​ഖി​​ലേ​​ഷ് യാ​​ദ​​വി​​നോ​​ടു അ​​ധി​​കാ​​ര​​യു​​ദ്ധം ന​​ട​​ത്തു​​മ്പോ​​ഴാ​​യി​​രു​​ന്നു പ്ര​​തീ​​കി​​ന്‍റെ ലം​​ബോ​​ർ​​ഗി​​നി സ​​വാ​​രി​​യും മ​​റ്റും.
സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​ക്കെ​​തി​​രേ ബി​​ജെ​​പി പ്ര​​ചാ​​ര​​ണ​​ത്തി​​നെ​​ടു​​ക്കു​​ന്ന പ്ര​​ധാ​​ന ആ​​യു​​ധ​​ങ്ങ​​ളി​​ലൊ​​ന്നും ഈ ​​കാ​​റാ​​ണ്. മു​​ലാ​​യം കു​​ടും​​ബ​​ത്തി​​ന്‍റെ ആ​​ഡം​​ബ​​ര​​ങ്ങ​​ള​​ല്ല സാ​​ധാ​​ര​​ണ ജ​​ന​​ങ്ങ​​ൾ​​ക്കു വേ​​ണ്ട​​തെ​​ന്നു ബി​​ജെ​​പി നേ​​താ​​ക്ക​​ൾ. രാ​​ഷ്ട്രീ​​യ​​ത്തി​​ൽ താ​​ത്പ​​ര്യ​​മി​​ല്ലെ​​ന്നു പ​​റ​​യു​​ന്ന പ്ര​​തീ​​ക് ഭാ​​ര്യ​​യെ ഇ​​റ​​ക്കു​​ന്ന​​തി​​നെ​​യും വി​​മ​​ർ​​ശി​​ക്കു​​ന്നു ബി​​ജെ​​പി. അ​​പ​​ർ​​ണ നേ​​രി​​ടേ​​ണ്ടി​​വ​​രും ഈ ​​വി​​മ​​ർ​​ശ​​ന​​ങ്ങ​​ളെ​​ല്ലാം. 1991 മു​​ത​​ൽ 2012 വ​​രെ ബി​​ജെ​​പി കൈ​​വ​​ശം വ​​ച്ചി​​രു​​ന്ന​​താ​​ണ് ല​​ക്നൗ ക​​ന്‍റോ​​ൺ​​മെ​​ന്‍റ് സീ​​റ്റ്. അ​​തു കോ​​ൺ​​ഗ്ര​​സി​​നു വേ​​ണ്ടി തി​​രി​​ച്ചു​​പി​​ടി​​ച്ച റീ​​ത്ത ബ​​ഹു​​ഗ​​ണ ജോ​​ഷി ബി​​ജെ​​പി ടി​​ക്ക​​റ്റി​​ൽ മ​​ത്സ​​രി​​ക്കു​​മ്പോ​​ൾ ഇ​​തു​​വ​​രെ പാ​​ർ​​ട്ടി പ​​ച്ച​​പി​​ടി​​ക്കാ​​ത്ത സ്ഥ​​ല​​ത്തു​​വേ​​ണം അ​​പ​​ർ​​ണ​​യ്ക്കു പൊ​​രു​​തി നേ​​ടാ​​ൻ. അ​​തു ക​​ഴി​​ഞ്ഞു​​വേ​​ണം അ​​ഖി​​ലേ​​ഷി​​നെ മ​​റി​​ക​​ട​​ക്കാ​​നു​​ള്ള രാ​​ഷ്ട്രീ​​യാ​​ഭ്യാ​​സ​​ങ്ങ​​ൾ തു​​ട​​ങ്ങാ​​ൻ.
ക​ഴി​ഞ്ഞ ഒ​ക്റ്റോ​ബ​റി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പം നി​ന്ന് സെ​ൽ​ഫി​യെ​ടു​ത്ത് ശ്ര​ദ്ധ നേ​ടി​യ​താ​ണ് അ​പ​ർ​ണ. ല​ക്നൗ​വി​ലെ ഒ​രു കു​ടും​ബ ച​ട​ങ്ങി​ൽ വ​ച്ചാ​യി​രു​ന്നു ഇ​ത്. പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന​തി​ൽ എ​ന്തു തെ​റ്റ് എ​ന്നാ​യി​രു​ന്നു അ​ന്നു രാ​ഷ്ട്രീ​യ വി​വാ​ദ​മു​ണ്ടാ​യ​പ്പോ​ൾ അ​പ​ർ​ണ​യു​ടെ ചോ​ദ്യം.