FLASH NEWS
Breaking News
വനിത ലോകകപ്പ് ഇംഗ്ലണ്ടിന്
India

സിദ്ധാരാമയ്യയുടെ ഏകാധിപത്യ നിലപാടുകൾ; എസ്.എം.കൃഷ്ണ കോൺഗ്രസ് വിട്ടു

Saturday, Jan 28, 2017,21:21 IST By Anjaly A A A

ബംഗലൂരു: മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന എസ്.എം.കൃഷ്ണ പാർട്ടി വിട്ടു. കർണാടകയിൽ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ഏകാധിപത്യ നിലപാടുകളെ തുടർന്നാണ് കൃഷ്ണ പാർട്ടി വിടുന്നത്.

രണ്ടാം യുപിഎ സർക്കാരിന്‍റെ കാലത്ത് കേന്ദ്ര വിദേശകാര്യ മന്ത്രിയായിരുന്നു ഇദ്ധേഹം. 2004 മുതൽ 2008 വരെ മഹാരാഷ്‌ട്ര ഗവർണറായും എസ്.എം.കൃഷ്ണ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പാർട്ടിയിൽ നിന്നും രാജി വെച്ചുള്ള കത്ത് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചുകൊടുത്തതായാണ് സൂചന. ഞായറാഴ്ച വാർത്താ സമ്മേളനത്തിലായിരിക്കും പാർട്ടി വിടുന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.