FLASH NEWS
Breaking News
ചൈനീസ് അതിര്‍ത്തിക്കു സമീപം ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായി
kerala

ലക്ഷ്മി നായർക്കെതിരെ കേസെടുക്കണമെന്ന് വിഎസ്

Saturday, Jan 28, 2017,21:39 IST By Anjaly A A A

തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ കേസെടുക്കണമെന്ന് ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ. സമരം നടത്തുന്ന വിദ്യാർഥികളുടെ ആവശ്യങ്ങൾ ന്യായമാണ്.

അക്കാദമി ഭൂമിയുടെ പാട്ടം റദ്ദാക്കി ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നും വിഎസ് ആവശ്യപ്പെടുന്നു. ലക്ഷ്മി നായരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിന്‍റേയും സർക്കാരിന്‍റേയും ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് വിമർശനം ഉയരുന്നതിനിടെയാണ് ലക്ഷ്മി നായർക്കെതിരെ കേസെടുക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ ലോ അക്കാദമിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വിഎസ് സമരപന്തലിലെത്തിയിരുന്നു. ലോ അക്കാദമിയിലെ പ്രശ്നത്തിന്‍റെ പേരിൽ ലക്ഷ്മി നായർ രാജിവയ്ക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്‍റെ നിലപാടെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.