FLASH NEWS
Breaking News
ഓഹരി സൂചികകൾ നഷ്ടത്തിൽ
India

ഒരുമിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുലും അഖിലേഷും

Sunday, Jan 29, 2017,11:55 IST By Anjaly A A A

ലഖ്നൗ: ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് സഖ്യത്തിലെത്തിയ കോൺഗ്രസിന്‍റേയും സമാജ്‌വാദി പാർട്ടിയുടേയും ശക്തി പ്രകടനം ഇന്ന്. ലഖ്നൗവിൽ നടക്കുന്ന രഥ യാത്രയിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ഒപ്പമെത്തും.

ഇരു നേതാക്കളും ഒരുമിച്ച് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സഖ്യത്തിലേർപ്പെട്ടതിന് ശേഷം ആദ്യമായാണ് രാഹുലും അഖിലേഷും ഒരുമിച്ച് തെരഞ്ഞെടുപ്പ് റാലിക്കെത്തുന്നത്.

സമാജ്‌വാദി പാർട്ടിയിലെ തന്‍റെ ആധിപത്യം ഉറപ്പിച്ചതിന് പിന്നാലെയായിരുന്നു കോൺഗ്രസുമായി സഖ്യം രൂപീകരിച്ച അഖിലേഷിന്‍റെ നീക്കം. കോൺഗ്രസുമായി തെരഞ്ഞെെടുപ്പ് സഖ്യത്തിലേർപ്പെടുന്നതിന് എതിരെയും സമാജ്‌വാദി കുടുംബത്തിൽ തർക്കങ്ങൾ ഉടലെടുത്തിരുന്നു.

ഫെബ്രുവരി 11 മുതൽ ഏഴ് ഘട്ടങ്ങളിലായാണ് യുപിയിൽ തെരഞ്ഞെടുപ്പ് നടക്കുക. മാർച്ച് 11നാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.