FLASH NEWS
Breaking News
ചൈനീസ് അതിര്‍ത്തിക്കു സമീപം ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായി
kerala

ഡയറിയെപ്പറ്റി ഒരക്ഷരം മിണ്ടരുത്; സർക്കാരിനെ പരിഹസിച്ച് ചെന്നിത്തല

Sunday, Jan 29, 2017,13:50 IST By Anjaly A A A

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ ഡയറിയിലെ തെറ്റുകളെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെറ്റുകൾ കൊണ്ട് ചരിത്രത്തിൽ ഇടംപിടിക്കാനാണ് കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ ഡയറി ശ്രമിക്കുന്നതെന്ന് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന് മാത്രമാണ് കമ്യൂണിസ്റ്റുകാരെ കളിയാക്കി പറയുന്നത്. ഇനി മിണ്ടാൻ പാടില്ലാത്ത പട്ടികയിൽ ഡയറിയെകൂടി ഉൾപ്പെടുത്തേണ്ട ഗതികേടിലാണ് ഇടതുപക്ഷ സർക്കാരെന്നും ചെന്നിത്തല പരിഹസിക്കുന്നു.

നിലവിലെ സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് പരേതരായ മഹാന്മാരെ നിയമിച്ചാണ് പിടിപ്പുകേടിന്‍റെ പുതിയ ഡയറിക്കുറുപ്പ് പൂർത്തിയാക്കിയിരിക്കുന്നത്.

ഡയറിയിലെ വിവരം അനുസരിച്ചു നിര്യാതനായ പ്രൊഫ എരുമേലി പരമേശ്വര പിള്ളയാണ് നിരണം കണ്ണശ്ശ സ്മാരകത്തിന്റെ പ്രസിഡന്റ. പുതിയ പ്രസിഡന്റായി പ്രൊഫ .എ. ലോപ്പസ് ചുമതലയേറ്റ്‌ രണ്ട് വർഷം പൂർത്തിയാകുമ്പോഴും അക്കാദമിക്ക് കുലുക്കമില്ല. വൈലോപ്പളളി സംസ്‌കൃതി ഭവനിൽ മെമ്പർ സെക്രട്ടറി കസേരയിൽ ബാലുകിരിയത്ത് മാറി കവി എം ആർ ജയഗീത എത്തിയതും കൈപ്പുസ്തകം തയാറാക്കിയവർ അറിഞ്ഞമട്ടില്ല.

തകഴി സ്മാരക സെക്രട്ടറിയായി അച്ചടിച്ചിരിക്കുന്നത് അന്തരിച്ച ദേവദത്ത് ജി പുറക്കാട് ആണ് .പുതിയ സെക്രട്ടറി അഡ്വ ജെ സനൽകുമാറിനെ കുറിച്ച് പരാമർശം പോലുമില്ല. ഇതെല്ലാം ക്ഷമിക്കാം. സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിൽ ചെയർമാനായി സാംസ്കാരിക വകുപ്പ് മന്ത്രി ഇപ്പോഴും കെ സി ജോസഫ് തന്നെ. കേരളത്തിൽ യുഡിഎഫ് മന്ത്രിസഭ മാറി ഇടതുപക്ഷം അധികാരത്തിൽ എത്തിയതും എ.കെ.ബാലൻ സാംസ്കാരിക വകുപ്പ് മന്ത്രി ആയതും അക്കാദമി ഗൗനിക്കുന്നില്ലെന്നും ചെന്നിത്തല പറയുന്നു.