FLASH NEWS
Breaking News
കള്ളപ്പണം കൈയ്യിലുള്ളവരാണ് മോദി സര്‍ക്കാരിനെ ഭയപ്പെടുന്നതെന്ന് അമിത് ഷാ
Top News

ലാ​ൽ കി​ല​യി​ലെ കാ​ഴ്ച​ക​ളി​ലൂ​ടെ…

Sunday, Jan 29, 2017,6:10 IST By Anjaly A A A

തി​ര​ക്കേ​റി​യ ന​ഗ​ര​വ​ഴി​ക​ളി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ മ​ന​സ് നി​റ​യെ ഡ​ൽ​ഹി​യെ​ന്ന മ​ഹാ​ന​ഗ​ര​ത്തി​ലെ കാ​ഴ്ച​ക​ൾ മാ​ത്ര​മാ​യി​രു​ന്നു. അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ​യും ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും അ​റി​ഞ്ഞ ഡ​ൽ​ഹി​യെ ആ​വേ​ശ​ത്തോ​ടെ ക​ണ്ടു​തീ​ർ​ക്ക​ണ​മെ​ന്ന മോ​ഹ​വും കൂ​ടെ​യു​ണ്ട്. ഡ​ൽ​ഹി​യു​ടെ വ​ട​ക്കാ​യി സ്ഥി​തി ചെ​യ്യു​ന്ന തി​ര​ക്കേ​റി​യ, പ​ഴ​മ​യു​ടെ ഗ​ന്ധം ഇ​നി​യും ശേ​ഷി​ക്കു​ന്ന മാ​ർ​ക്ക​റ്റ് ചാ​ന്ദ്നി ചൗ​ക്കി​ലൂ​ടെ ന​ട​ന്നാ​ണ് ലാ​ൽ കി​ല എ​ന്നു വി​ളി​ക്കു​ന്ന റെ​ഡ്ഫോ​ർ​ട്ട് കാ​ണാ​ൻ പോ​കു​ന്ന​ത്.

ഹ​വേ​ലി​ക​ളും കൂ​ച്ച​യും ക​ത്ര​യു​മൊ​ക്കെ പി​ന്നി​ട്ട്, റി​ക്ഷ​ക്കാ​രു​ടെ​യും ക​ച്ച​വ​ട​ക്കാ​രു​ടെ​യും ഉ​ച്ച​ത്തി​ലു​ള്ള സം​സാ​ര​ങ്ങ​ളും കേ​ട്ട് ന​ട​ന്ന് ന​ട​ന്ന്… പ​ല നി​റ​ങ്ങ​ളി​ലു​ള്ള സാ​രി​ക​ളും ആ​രെ​യും കൊ​തി​പ്പി​ക്കു​ന്ന മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളു​മൊ​ക്കെ നി​റ​ഞ്ഞ ക​ച്ച​വ​ട​ക്കാ​ർ​ക്കി​ട​യി​ലൂ​ടെ​യാ​ണ് ലാ​ൽ കി​ല കാ​ണാ​ൻ പോ​കു​ന്ന​ത്. ന​ട്ടു​ച്ച നേ​ര​ത്ത് ദൂ​രേ നി​ന്നു ക​ണ്ടു ആ ​ചു​വ​പ്പ​ൻ​കോ​ട്ട.

റി​ക്ഷ​ക്കാ​രും ഓ​ട്ടൊ​റി​ക്ഷ​ക്കാ​രും പി​ന്നെ പൈ​നാ​പ്പി​ളും മാ​ങ്ങ​യും നെ​ല്ലി​ക്ക​യു​മൊ​ക്കെ ഉ​പ്പി​ലി​ട്ടു വി​ൽ​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​രും ക​ളി​പ്പാ​ട്ട​ങ്ങ​ളും ബ​ലൂ​ണു​ക​ളു​മാ​യി അ​രി​കി​ലേ​ക്കെ​ത്തു​ന്ന രാ​ജ​സ്ഥാ​നി പെ​ൺ​കു​ട്ടി​ക​ളും…​ഇ​വ​ർ​ക്കി​ട​യി​ലൂ​ടെ പൊ​ള്ളു​ന്ന ചൂ​ടി​ൽ ചെ​ങ്കോ​ട്ട​യ്ക്ക് അ​രി​കി​ലെ​ത്തി.

ടി​ക്ക​റ്റ് കൗ​ണ്ട​റി​ൽ നി​ന്ന് നേ​രെ ചെ​ങ്കോ​ട്ട​യു​ടെ അ​ക​ങ്ങ​ളി​ലേ​ക്ക്. ലാഹോറി ഗേ​റ്റി​നു​ള്ളി​ലൂ​ടെ അ​ക​ത്തേ​ക്ക് ക​ട​ക്കു​ന്ന​തു പോ​ലെ തോ​ന്നും. ഇ​തു​വ‍ഴി ഇ​നി​യും അ​ൽ​പം കൂ​ടി ന​ട​ന്നാ​ലേ ചെ​ങ്കോ​ട്ട​യി​ലേ​ക്കെ​ത്തു. പ​ഷ്മി​ന സ്റ്റാ​ളു​ക​ളും കൊ​ച്ചു ആ​ഭ​ര​ണ​പ്പെ​ട്ടി​ക​ളും ഉ​ത്ത​രേ​ന്ത്യ​ൻ മാ​ല​ക​ളും വ​ള​ക​ളു​മൊ​ക്കെ വി​ൽ​ക്കു​ന്ന കൊ​ച്ചു കൊ​ച്ചു ക​ട​ക​ൾ നിറഞ്ഞ ഛത്ത ചൗക്ക്.

ഉ​ച്ച​ത്തി​ൽ വി​ളി​ച്ചു​കൂ​വു​ന്ന​വ​ർ​ക്കി​ട​യി​ലൂ​ടെ വീ​ണ്ടും മു​ന്നി​ലേ​ക്ക്. അ​ക​ലെ നി​ന്നു ത​ന്നെ കാ​ണാം ച​രി​ത്ര​മു​റ​ങ്ങു​ന്ന ആ ​കെ​ട്ടി​ടം. ചു​വ​ന്ന ക​ല്ലു​കൊ​ണ്ടു നി​ർ​മി​ച്ച എ​ട്ടു വ​ശ​ങ്ങ​ളു​ള്ള ഈ ​കോ​ട്ട​യു​ടെ ഒ​രു വ​ശ​ത്തു​കൂ​ടി യ​മു​ന​ന​ദി ഒ​ഴു​കു​ന്നു. ഇ​വി​ടു​ത്തെ സ​ഭാ​വേ​ദി​യി​ല്‍ മ​യൂ​ര​സിം​ഹാ​സ​ന​ത്തി​ല്‍ ഇ​രു​ന്നാ​ണ് ഷാ​ജ​ഹാ​ന്‍ രാ​ജ്യം ഭ​രി​ച്ചി​രു​ന്ന​ത്.

ച​ക്ര​വ​ര്‍ത്തി സ്വ​കാ​ര്യ സ​ന്ദ​ര്‍ശ​ക​രെ ക​ണ്ടി​രു​ന്ന സ്ഥ​ലം ദി​വാ​ന്‍ ഇ ​ഖാ​സ്. ഷാ ​ബു​ര്‍ജ്, ഹീ​രാ മ​ഹ​ല്‍, ഹ​മ്മം, ദി​വാ​ന്‍ ഇ ​ഖാ​സ്, മ​ഹ​ല്‍, മും​താ​സ് മ​ഹ​ല്‍, രം​ഗ് മ​ഹ​ല്‍, എ​ന്നി​വ​യെ​ല്ലാ​മാ​ണ് കോ​ട്ട​യ്ക്കു​ള്ളി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ങ്ങ​ള്‍. ഹ​യാ​ത്ത് ബ​ക്ഷ് എ​ന്ന പേ​രി​ലു​ള്ള ഒ​രു പൂ​ന്തോ​ട്ട​വും ന​ഹ​ര്‍ ഇ ​ബി​ഹി​ഷ്ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഒ​രു നീ​ര്‍ച്ചാ​ലും കോ​ട്ട​യ്ക്കു​ള്ളി​ലു​ണ്ട്.

കോ​ട്ട​യ്ക്കു​ള്ളി​ല്‍ വെ​ണ്ണ​ക്ക​ല്ലു​കൊ​ണ്ടും ചു​വ​ന്ന മ​ണ​ല്‍ക്ക​ല്ലു​കൊ​ണ്ടും നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളു​ണ്ട്. രാ​ജ​കീ​യ ഭ​വ​ന​ങ്ങ​ളെ​ല്ലാം വെ​ണ്ണ​ക്ക​ല്ലി​ല്‍ തീ​ര്‍ത്ത​വ​യാ​ണ്. മും​താ​സ് മ​ഹ​ല്‍ ഇ​ക്കൂ​ട്ട​ത്തി​ലാ​ണ് പെ​ടു​ന്ന​ത്. ക​മാ​ന​ങ്ങ​ള്‍ കൊ​ണ്ട് തി​രി​ച്ചി​ട്ടു​ള്ള ആ​റു​മു​റി​ക​ളും മും​താ​സ് മ​ഹ​ലി​നു​ണ്ട്. മു​ഗ​ള്‍ ഭ​ര​ണ​കാ​ല​ത്തെ ച​രി​ത്ര​ശേ​ഷി​പ്പു​ക​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന സ്ഥ​ല​മാ​ണ് ഇ​പ്പോ​ള്‍ ഈ ​ഭാ​ഗം.

ച​രി​ത്ര​മു​റ​ങ്ങു​ന്ന കോ​ട്ട​മു​റി​ക​ളി​ലൂ​ടെ…

പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​ല്‍ മു​ഗ​ള്‍ ച​ക്ര​വ​ര്‍ത്തി​യാ​യി​രു​ന്ന ഷാ​ജ​ഹാ​ന്‍ പ​ണി​ക​ഴി​പ്പി​ച്ച വ​ലി​യ കോ​ട്ട​യാ​ണ് ചെ​ങ്കോ​ട്ട. ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വു​ള്ള കോ​ട്ട ഒ​രു​കാ​ല​ത്ത് മു​ഗ​ള്‍ രാ​ജ​വം​ശ​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യി​രു​ന്നു.

1857ല്‍ ​അ​ന്ന​ത്തെ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന ബ​ഹ​ദൂ​ര്‍ ഷാ ​സ​ഫ​റി​ല്‍ നി​ന്നും ബ്രി​ട്ടി​ഷു​കാ​ര്‍ ചു​വ​പ്പു​കോ​ട്ട പി​ടി​ച്ച​ട​ക്കു​ക​യാ​യി​രു​ന്നു. 1947 വ​രെ ബ്രി​ട്ടി​ഷു​കാ​രു​ടെ പ്ര​ധാ​ന പ​ട്ടാ​ള ക്യാം​പ് ആ​യി​രു​ന്നു. 2007ല്‍ ​ഇ​ത് യു​നെ​സ്‌​കോ​യു​ടെ ലോ​ക​പൈ​തൃ​ക പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. ഭൂ​മി​കു​ലു​ക്ക​വും പ​ല പ​ട്ടാ​ള​വി​പ്ല​വ​ങ്ങ​ളും കേ​ടു​പാ​ടു​ക​ളു​ണ്ടാ​ക്കി​യെ​ങ്കി​ലും ച​രി​ത്ര​ത്തി​ലെ ഞെ​ട്ടി​പ്പി​ക്കു​ന്ന അ​നേ​കം സം​ഭ​വ​ങ്ങ​ള്‍ക്ക് സാ​ക്ഷി​യാ​യ ഈ ​ചു​വ​ന്ന​കോ​ട്ട ച​രി​ത്ര​ത്തി​ലെ​ക്കു​ള്ള ഒ​രു വാ​തി​ലാ​യി സ​ന്ദര്‍ശ​ക​ര്‍ക്കു മു​ന്നി​ല്‍ ഇ​ന്നും തു​റ​ന്നു കി​ട​ക്കു​ന്നു.

പു​രാ​ത​ന ദി​ല്ലി അ​ഥ​വാ ഷാ​ജ​ഹാ​നാ​ബാ​ദ് ന​ഗ​ര​ത്തി​ന്‍റെ കേ​ന്ദ്ര​ഭാ​ഗ​മാ​ണ് ചെ​ങ്കോ​ട്ട. കോ​ട്ട​യു​ടെ​യും ന​ഗ​ര​ത്തി​ന്‍റെ​യും കി​ഴ​ക്കു​വ​ശം യ​മു​നാ​ന​ദി​യാ​ണ്. പ​ടി​ഞ്ഞാ​റു​വ​ശ​ത്തു​ള്ള ലാ​ഹോ​റി​ഗേ​റ്റ്, തെ​ക്കു​വ​ശ​ത്തു​ള്ള ഡ​ൽ​ഹി ഗേ​റ്റ് എ​ന്നീ ര​ണ്ട് പ്ര​ധാ​ന​പ്ര​വേ​ശ​ന​ക​വാ​ട​ങ്ങ​ൾ കോ​ട്ട​ക്കു​ണ്ട്. ഈ ​ക​വാ​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​ഴി​ക​ൾ ചെ​ന്നെ​ത്തു​ന്ന ന​ഗ​ര​മ​തി​ലി​ലെ ക​വാ​ട​ങ്ങ​ൾ​ക്കും ഇ​തേ പേ​രു​ക​ൾ ത​ന്നെ​യാ​ണ്. യ​മു​ന​യി​ലേ​ക്കി​റ​ങ്ങു​ന്ന രാ​ജ്ഘാ​ട്ട് ഗേ​റ്റ് എ​ന്ന ക​വാ​ട​വും കോ​ട്ട​ക്കു​ണ്ട്. ചു​വ​പ്പ് കോ​ട്ട​യാ​ണെ​ങ്കി​ലും ചി​ല രാ​ജ​കീ​യ​മ​ന്ദി​ര​ങ്ങ​ൾ വെ​ണ്ണ​ക്ക​ല്ലി​ൽ തീ​ർ​ത്ത​വ​യാ​ണ്.

കോ​ട്ട​യു​ടെ പ്ര​വേ​ശ​ന​ക​വാ​ട​മാ​ണ് പ​ടി​ഞ്ഞാ​റു​വ​ശ​ത്തു​ള്ള ലാ​ഹോ​ർ ഗേ​റ്റ്. ലാ​ഹോ​റി​നോ​ട​ഭി​മു​ഖ​മാ​യ​തി​നാ​ലാ​ണ് ഈ ​പേ​ര്. ചു​വ​ന്ന മ​ണ​ൽ​ക്ക​ൽ പാ​ളി​ക​ൾ കൊ​ണ്ട​ല​ങ്ക​രി​ച്ചി​ട്ടു​ള്ള ലാ​ഹോ​റി ഗേ​റ്റി​ന്‍റെ ഇ​രു​വ​ശ​വും ഭാ​ഗി​ക അ​ഷ്ട​ഭു​ജാ​കൃ​തി​യി​ലു​ള്ള ഗോ​പു​ര​ങ്ങ​ളു​ണ്ട്. ര​ണ്ടി​നു​മി​ട​യി​ലാ​യി മു​ക​ളി​ൽ വെ​ണ്ണ​ക്ക​ൽ താ​ഴി​ക​ക്കു​ട​ങ്ങ​ളോ​ടു കൂ​ടി​യ ഏ​ഴ് ഛത്രി​ക​ളു​മു​ണ്ട്. കോ​ട്ട​യു​ടെ പു​റ​ത്തേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ന്ന എ​ടു​പ്പി​നു​ള്ളി​ലാ​ണ് ലാ​ഹോ​റി ഗേ​റ്റ് സ്ഥി​തി​ചെ​യ്യു​ന്ന​തെ​ങ്കി​ലും ഗേ​റ്റി​ന്‍റെ മു​ക​ൾ​ഭാ​ഗ​വും മു​ക​ൾ​ഭാ​ഗ​ത്തെ ഏ​ഴ് വെ​ളു​ത്ത താ​ഴി​ക​ക്കു​ട​ങ്ങ​ളും ഗേ​റ്റി​നി​രു​വ​ശ​ത്തു​മു​ള്ള ഗോ​പു​ര​ങ്ങ​ളും ദൂ​രെ​നി​ന്നും ശ്ര​ദ്ധ​യി​ൽ​പ്പെ​ടും.

ഗേ​റ്റി​ന് പു​റ​ത്തേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ന്ന എ​ടു​പ്പ് ഷാ​ജ​ഹാ​ന്‍റെ പു​ത്ര​ൻ ഔ​റം​ഗ​സേ​ബാ​ണ് പ​ണി​യി​ച്ച​ത്. ഈ ​എ​ടു​പ്പി​ന് ഇ​ട​തു​വ​ശ​ത്തു​ള്ള ക​വാ​ട​ത്തി​ലൂ​ടെ​യാ​ണ് ലാ​ഹോ​റി ഗേ​റ്റി​നു മു​മ്പി​ലു​ള്ള ത​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. ലാ​ഹോ​റി ഗേ​റ്റി​നു​മു​ക​ളി​ൽ ഇ​ന്ത്യ​യു​ടെ ദേ​ശീ​യ​പ​താ​ക എ​പ്പോ​ഴും ഉ​യ​ർ​ത്തി​യി​രി​ക്കും. ലാ​ഹോ​റി ഗേ​റ്റി​നു മൂ​ന്നി​ലെ ത​ട്ടി​ൽ നി​ന്നാ​ണ് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ പ്ര​സം​ഗം ന​ട​ത്തു​ന്ന​ത്.

മു​ഗ​ൾ കൊ​ട്ടാ​ര​ങ്ങ​ളി​ൽ ച​ക്ര​വ​ർ​ത്തി സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കു​ന്ന വി​ശാ​ല​മാ​യ മ​ണ്ഡ​പ​മാ​ണ് ദി​വാ​ൻ-​ഇ ആം. 40 ​തൂ​ണു​ക​ളോ​ടു​കൂ​ടി​യ ചി​ഹി​ൽ സു​തു​ൻ എ​ന്ന വാ​സ്തു​ക​ലാ​രീ​തി​യി​ലാ​ണ് ഇ​ത്ത​രം മ​ണ്ഡ​പ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. നോ​ബ​ത്ഖാ​ന​ക്കു കി​ഴ​ക്കു​ള്ള ഉ​ദ്യാ​ന​ത്തി​നു​ശേ​ഷം ചെ​ങ്കോ​ട്ട​യി​ലെ ദി​വാ​ൻ-​ഇ ആം ​കാ​ണാം. ഇ​തി​ന് മ​ദ്ധ്യ​ത്തി​ൽ ഒ​ര​രി​ക​ത്ത് അ​ല​ങ്ക​രി​ക്ക​പ്പെ​ട്ട ഉ​യ​ർ​ത്തി​യ വെ​ണ്ണ​ക്ക​ൽ​ത്ത​ട്ടി​ൽ ച​ക്ര​വ​ർ​ത്തി​യു​ടെ ഇ​രി​പ്പി​ട​മു​ണ്ട്. ഈ ​ത​ട്ടി​നു താ​ഴെ വെ​ണ്ണ​ക്ക​ല്ലു​കൊ​ണ്ടു​ള്ള വ​സീ​റി​ന്‍റെ (പ്ര​ധാ​ന​മ​ന്ത്രി​യു​ടെ) ഇ​രി​പ്പി​ട​വും കാ​ണാം.

ദി​വാ​ൻ ഇ ​ആ​മി​നു കി​ഴ​ക്ക് ഒ​രു ച​ഹാ​ർ ബാ​ഗാ​ണ് ഇ​തി​നും കി​ഴ​ക്കാ​യി കോ​ട്ട​യു​ടെ കി​ഴ​ക്കേ അ​റ്റ​ത്ത് ന​ദി​ക്ക് സ​മാ​ന്ത​ര​മാ​യി തെ​ക്കു​വ​ട​ക്കാ​യി രാ​ജ​കീ​യ മ​ന്ദി​ര​ങ്ങ​ളു​ടെ ഒ​രു നി​ര​യു​ണ്ട്. ഉ​യ​ർ​ന്ന ഒ​രു ത​ട്ടി​നു​മു​ക​ളി​ലാ​ണ് ഈ ​കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം നി​ല​നി​ൽ​ക്കു​ന്ന​ത്. വ​ട​ക്കേ അ​റ്റ​ത്തു​ള്ള കെ​ട്ടി​ട​മാ​യ ഷാ ​ബു​ർ​ജി​ൽ നി​ന്ന് ആ​രം​ഭി​ച്ച് തെ​ക്കേ അ​റ്റ​ത്തെ കെ​ട്ടി​ട​മാ​യ മും​താ​സ് മ​ഹ​ൽ വ​രെ എ​ല്ലാ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും അ​ടി​ത്ത​ട്ടി​ലൂ​ടെ ഒ​ഴു​കു​ന്ന ഒ​രു വെ​ള്ള​ച്ചാ​ൽ ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ന​ഹ​ർ-​ഇ ബി​ഹി​ഷ്ട് അ​ഥ​വാ സ്വ​ർ​ഗീ​യ​ധാ​ര എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ചാ​ൽ നി​ർ​മി​ച്ച​ത് അ​ലി മ​ർ​ദാ​ൻ ഖാ​ൻ ആ​ണ്. കെ​ട്ടി​ട​ങ്ങ​ളി​ലെ താ​പ​നി​ല ക്ര​മീ​ക​രി​ച്ച് നി​ർ​ത്തു​ക എ​ന്ന​താ​യി​രു​ന്നു ഈ ​വെ​ള്ള​ച്ചാ​ലി​ന്‍റെ പ്ര​ധാ​ന ധ​ർ​മ്മം.

കി​ഴ​ക്കേ അ​റ്റ​ത്തെ കെ​ട്ടി​ട​നി​ര​യി​ൽ ഏ​റ്റ​വും വ​ട​ക്കേ അ​റ്റ​ത്തെ അ​ഷ്ട​ഭു​ജാ​കൃ​തി​യി​ലു​ള്ള ഗോ​പു​ര​മാ​ണ് ഷാ ​ബു​ർ​ജ്. 1857-ലെ ​ല​ഹ​ള​സ​മ​യ​ത്ത് ഈ ​കെ​ട്ടി​ട​ത്തി​ന് ഈ ​മ​ണ്ഡ​പം ഔ​റം​ഗ​സേ​ബി​ന്റെ കാ​ല​ത്താ​ണ് പ​ണി​ക​ഴി​പ്പി​ച്ച​തെ​ന്ന് ക​രു​തു​ന്നു.

ഷാ ​ബു​ർ​ജി​ന് സ​മാ​ന​മാ​യ ഒ​രു നി​ർ​മി​തി കോ​ട്ട​യു​ടെ തെ​ക്കു​കി​ഴ​ക്കേ മൂ​ല​യി​ലു​മു​ണ്ട്. ആ​സാ​ദ് ബു​ർ​ജ് എ​ന്നാ​ണ് ഇ​തി​ന്‍റെ പേ​ര്. കോ​ട്ട​യി​ലെ സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​പ്പോ​ൾ ആ​സാ​ദ് ബു​ർ​ജ് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മി​ല്ല. ന​ദീ​തീ​ര​ത്തു​ള്ള ഉ​യ​ർ​ത്തി​യ ത​ട്ടി​ൽ ഷാ ​ബു​ർ​ജി​ന് കു​റ​ച്ചു തെ​ക്കു​മാ​റി സ്ഥി​തി ചെ​യ്യു​ന്ന വെ​ണ്ണ​ക്ക​ൽ​മ​ണ്ഡ​പ​മാ​ണ് ഹീ​ര മ​ഹ​ൽ.

മു​ഗ​ൾ കൊ​ട്ടാ​ര​ങ്ങ​ളി​ൽ ച​ക്ര​വ​ർ​ത്തി, ഉ​ന്ന​ത​രാ​യ പ്ര​ഭു​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന മ​ന്ദി​ര​മാ​ണ് ദി​വാ​ൻ-​ഇ ഖാ​സ്. കി​ഴ​ക്കേ അ​റ്റ​ത്തു​ള്ള ഉ​യ​ർ​ന്ന ത​ട്ടി​ൽ ഹ​മ്മ​ത്തി​ന് തെ​ക്കാ​യി ചെ​ങ്കോ​ട്ട​യി​ലെ ദി​വാ​ൻ-​ഇ ഖാ​സ് സ്ഥി​തി​ചെ​യ്യു​ന്നു. ച​തു​രാ​കൃ​തി​യി​ലു​ള്ള തൂ​ണു​ക​ൾ നി​റ​ഞ്ഞ ഈ ​കെ​ട്ടി​ടം​വെ​ണ്ണ​ക്ക​ല്ലി​ൽ തീ​ർ​ത്ത​താ​ണ്. മേ​ൽ​ക്കൂ​ര​യി​ലെ നാ​ലു മൂ​ല​യി​ലും ഛത്രി​ക​ളു​ണ്ട്.

തൂ​ണു​ക​ളി​ലെ വെ​ള്ള​ക്ക​ല്ലു​ക​ളി​ൽ വി​വി​ധ​വ​ർ​ണ്ണ​ങ്ങ​ളി​ലു​ള്ള ക​ല്ലു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള അ​ല​ങ്കാ​ര​പ്പ​ണി​ക​ളു​ണ്ട്. ഈ ​മ​ന്ദി​ര​ത്തി​ലു​ള്ള വെ​ണ്ണ​ക്ക​ൽ​ത്ത​ട്ടി​ലാ​യി​രു​ന്നു വി​ഖ്യാ​ത​മാ​യ മ​യൂ​ര​സിം​ഹാ​സ​നം ഇ​രു​ന്നി​രു​ന്ന​ത്. മു​ഗ​ൾ കൊ​ട്ട​രാ​ര​ങ്ങ​ളി​ൽ ച​ക്ര​വ​ർ​ത്തി​യു​ടെ സ്വ​കാ​ര്യ​മു​റി​ക​ളെ​യാ​ണ് ഖാ​സ് മ​ഹ​ൽ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. ദി​വ​ൻ-​ഇ ഖാ​സി​ന് തൊ​ട്ടു തെ​ക്കാ​യി ഉ​യ​ർ​ന്ന ത​ട്ടി​ൽ​ത്ത​ന്നെ​യാ​ണ് ചെ​ങ്കോ​ട്ട​യി​ലെ ഖാ​സ് മ​ഹ​ൽ സ്ഥി​തി​ചെ​യ്യു​ന്ന​ത്. കോ​ട്ട​യു​ടെ കി​ഴ​ക്കേ അ​റ്റ​ത്ത് ഖാ​സ് മ​ഹ​ലി​ന് തൊ​ട്ടു​തെ​ക്കാ​യാ​ണ് രം​ഗ് മ​ഹ​ൽ സ്ഥി​തി​ചെ​യ്യു​ന്ന​ത്.

പ​ടി​ഞ്ഞാ​റു​വ​ശ​ത്തു​നി​ന്നും കോ​ട്ട​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ ലാ​ഹോ​റി ഗേ​റ്റ്, നൗ​ബ​ത് ഖാ​ന, ദി​വാ​ൻ-​ഇ ആം ​എ​ന്നി​വ​യു​ടെ അ​തേ നി​ര​യി​ലു​ള്ള കി​ഴ​ക്കേ അ​റ്റ​ത്തെ നി​ർ​മി​തി​യാ​ണി​ത്. കോ​ട്ട​ക്ക​ക​ത്തെ കി​ഴ​ക്കേ അ​റ്റ​ത്തെ വ​രി​യി​ൽ ഏ​റ്റ​വും തെ​ക്കേ അ​റ്റ​ത്താ​ണ് മും​താ​സ് മ​ഹ​ൽ. ഇ​തി​ന്‍റെ ചു​മ​രു​ക​ളു​ടെ അ​ടി​ഭാ​ഗ​വും തൂ​ണു​ക​ളും വെ​ണ്ണ​ക്ക​ല്ലു​കൊ​ണ്ട് നി​ർ​മി​ച്ച​താ​ണ്. ക​മാ​ന​ങ്ങ​ൾ കൊ​ണ്ട് തി​രി​ച്ചി​ട്ടു​ള്ള ആ​റ് മു​റി​ക​ൾ ഈ ​കെ​ട്ടി​ട​ത്തി​ന​ക​ത്തു​ണ്ട്. മു​ഗ​ൾ കാ​ല​ത്തെ ച​രി​ത്ര​ശേ​ഷി​പ്പു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന കാ​ഴ്ച​ബം​ഗ്ലാ​വാ​ണി​പ്പോ​ൾ ഇ​വി​ടം.