FLASH NEWS
Breaking News
കണ്ണൂർ സമാധാനയോഗത്തിൽ ബഹളം
kerala

അതിരപ്പള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുത മന്ത്രി

Sunday, Jan 29, 2017,12:06 IST By Anjaly A A A

തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

സമവായത്തോടെ പദ്ധതി നടപ്പാക്കാനാണ് സർക്കാരിന്‍റെ ശ്രമം. ഇവിടെ ജലവൈദ്യുത നിലയം നിർമിക്കുന്നതിന് നേരത്തെ തന്നെ കേന്ദ്ര സർക്കാരിന്‍റെ അനുമതി ലഭിച്ചിരുന്നതാണെന്നും മന്ത്രി വ്യക്തമാക്കുന്നു.

നിലവിൽ 6000 കോടി രൂപയുടെ കടത്തിലാണ് കെഎസ്ഇബി. ഡാമുകളിൽ വെള്ളം കുറവായതിനാൽ പ്രതിസന്ധി മറികടക്കാൻ വലിയ വില കൊടുത്ത് പുറത്ത് നിന്നും വൈദ്യുതി വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും വൈദ്യുതി മന്ത്രി പറയുന്നു.