FLASH NEWS
Breaking News
സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
India

പരീക്ഷകൾ ആഘോഷമാക്കണമെന്ന് പ്രധാനമന്ത്രി

Sunday, Jan 29, 2017,14:20 IST By Anjaly A A A

ന്യൂഡൽഹി: പരീക്ഷ കാലത്തേക്കുള്ള നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്. പരീക്ഷ കാലം വിദ്യാർഥികളും രക്ഷിതാക്കളും ഉത്സവം പോലെ ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സ്കൂൾ പരീക്ഷകളെ ജീവിത പരീക്ഷയായി കാണേണ്ടതില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പരീക്ഷ സമയത്ത് പഠനത്തിനും വിനോദത്തിലും ഒരുപോലെ കുട്ടികൾക്ക് സമയം കണ്ടെത്താൻ സാധിക്കണം. പരീക്ഷയുടെ സമ്മർദ്ദം വിദ്യാർഥികൾക്കുമേൽ ഉണ്ടാകാതെ നോക്കണമെന്നുംം പ്രധാനമന്ത്രി മൻ കി ബാതിലൂടെ പറഞ്ഞു.

ഒാരോ വ്യക്തിയും തങ്ങളോട് തന്നെയാണ് മത്സരിക്കേണ്ടതെന്നും, മറ്റുള്ളവരെ മറികടക്കുന്നതിനല്ല ശ്രമിക്കേണ്ടതെന്നും മോദി ചൂണ്ടിക്കാട്ടി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ ഉപദേശം.