FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
India

രാഹുലും താനും ഒരു സൈക്കിളിലെ രണ്ട് ചക്രങ്ങളെന്ന് അഖിലേഷ്

Sunday, Jan 29, 2017,15:27 IST By Anjaly A A A

ലഖ്നൗ: ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് സഖ്യം ഊട്ടിയുറപ്പിച്ച് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും. രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പങ്കെടുത്ത മഹാ രഥ യാത്രയോടെ യുപിയിൽ ബിജെപിക്ക് കനത്ത വെല്ലുവിളിയാകും കോൺഗ്രസ്-എസ്പി സഖ്യം ഉയർത്തുകയെന്നും വ്യക്തമാകുന്നു.

രഥ യാത്രയ്ക്ക് മുൻപായി രാഹുലും അഖിലേഷും സംയുക്ത വാർത്താ സമ്മേളനവും നടത്തിയിരുന്നു. താനും രാഹുലും ഒരേ സൈക്കിളിന്‍റെ ഇരു ചക്രങ്ങളാണെന്നായിരുന്നു അഖിലേഷിന്‍റെ പ്രതികരണം.

യുപിയുടെ സമാധാനത്തിനും പുരോഗതിക്കുമായാണ് എസ്പിയുമായി തെരഞ്ഞെടുപ്പ് സഖ്യത്തിലേർപ്പെട്ടിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഗംഗ, യമുന നദികളുടെ സംഗമം പോലെയാണ് എസ്പിയുമായുള്ള സഖ്യം. പുതിയ നീക്കത്തിലൂടെ രാഷ്‌ട്രീയ സഖ്യം മാത്രമല്ല അഖിലേഷുമായി വ്യക്തപരമായ ബന്ധവും ഉടലെടുത്തിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.