FLASH NEWS
Breaking News
കോവളം എംഎൽഎ എം വിൻസന്‍റ് പൊലീസ് കസ്റ്റഡിയിൽ
Columns

അ​സ​ഹി​ഷ്ണു​ത​യു​ടെ വെ​ടി​യൊ​ച്ച​ക​ള്‍ നി​ല​യ്ക്കു​ന്നി​ല്ല

Monday, Jan 30, 2017,8:52 IST By ഉ​മ്മ​ന്‍ ചാ​ണ്ടി (മു​ന്‍ മു​ഖ്യ​മ​ന്ത്രി) A A A

1948 ജ​നു​വ​രി 30. ന്യൂ​ഡ​ല്‍ഹി​യി​ലെ ബി​ര്‍ള ഹൗ​സ്. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ക്കേ​ണ്ട പ​തി​വ് പ്രാ​ർ​ഥ​നാ​യോ​ഗ​ത്തി​നു പ​ത്തു മി​നി​റ്റോ​ളം വൈ​കി​യ​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​യി​രു​ന്നു ഗാ​ന്ധി​ജി. ത​ന്‍റെ ഊ​ന്നു​വ​ടി​ക​ളാ​യ മ​നു, അ​ഭ എ​ന്നി​വ​രോ​ടൊ​പ്പം ഗാ​ന്ധി​ജി തി​ര​ക്കി​ട്ട് പ്രാ​ർ​ഥ​നാ ഹാ​ളി​ലേ​ക്കു പ്ര​വേ​ശി​ച്ച​പ്പോ​ള്‍ ദൈ​വി​ക​മാ​യ ഒ​രു നി​ശ​ബ്ദ​ത അ​വി​ടെ പ​ട​ര്‍ന്നു. അ​ഭി​വാ​ദ്യം അ​ര്‍പ്പി​ച്ച​വ​രെ നോ​ക്കി ഗാ​ന്ധി​ജി കൈ​ക​ള്‍ കൂ​പ്പി. ഇ​തി​നി​ടെ ഒ​രാ​ള്‍ ആ​ളു​ക​ളു​ടെ ഇ​ട​യി​ലൂ​ടെ ബ​ല​മാ​യി ക​ട​ന്നു​വ​ന്നു. മ​നു ത​ട​യാ​ന്‍ നോ​ക്കി​യെ​ങ്കി​ലും അ​വ​രെ​യും മ​റി​ക​ട​ന്ന് അ​യാ​ള്‍ ഗാ​ന്ധി​ജി​യു​ടെ മു​ന്നി​ലെ​ത്തി. കൈ​ക​ള്‍ കൂ​പ്പു​ക​യും അ​ൽ​പ്പ​മൊ​ന്നു കു​നി​ഞ്ഞ് വ​ന്ദി​ക്കു​ക​യും ചെ​യ്ത ശേ​ഷം നാ​ഥു​റാം ഗോ​ഡ്സെ മൂ​ന്നു ത​വ​ണ ഗാ​ന്ധി​ജി​ക്കു നേ​രേ നി​റ​യൊ​ഴി​ച്ചു.

ഇ​ന്ത്യ​യെ ഒ​രു മ​താ​ധി​ഷ്ഠി​ത രാ​ഷ്ട്ര​മാ​ക്കാ​നു​ള്ള വെ​ടി​യൊ​ച്ച​യാ​ണ് അ​ന്നു മു​ഴ​ങ്ങി​യ​ത്. വെ​ടി​യൊ​ച്ച​ക​ള്‍ ഇ​ന്നും നി​ല​യ്ക്കു​ന്നി​ല്ല. അ​തേ ശ​ക്തി​ക​ള്‍ പു​തി​യ ത​ന്ത്ര​ങ്ങ​ളു​മാ​യാ​ണ് ഇ​പ്പോ​ള്‍ രം​ഗ​ത്തു​ള്ള​ത്. തീ​വ്ര​ദേ​ശീ​യ​ത​യി​ലൂ​ടെ വി​ദ്വേ​ഷ​ത്തി​ന്‍റെ ക​ന​ലു​ക​ളാ​ണ് അ​വ​ര്‍ ഊ​തി​ക്ക​ത്തി​ക്കു​ന്ന​ത്. മ​തേ​ത​ര​ത്വ​വും ബ​ഹു​സ്വ​ര​ത​യു​മാ​ണ് അ​വ​രു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്. ഗാ​ന്ധി​ജി​യെ ഇ​ല്ലാ​താ​ക്കി​യാ​ല്‍ മ​താ​ധി​ഷ്ഠി​ത രാ​ഷ്ട്ര​മെ​ന്ന ല​ക്ഷ്യ​ത്തി​ലെ​ത്താ​മെ​ന്ന് അ​ന്ന് അ​വ​ര്‍ ക​രു​തി. ഇ​ന്ന​വ​ര്‍ക്കു മാ​ര്‍ഗ​ത​ട​സം ഗാ​ന്ധി​സ​മാ​ണ്. അ​തി​നെ ഇ​ല്ലാ​താ​ക്കി ല​ക്ഷ്യ​ത്തി​ലെ​ത്താ​നാ​ണ് ഇ​പ്പോ​ഴ​ത്തെ അ​വ​രു​ടെ ശ്ര​മം.
തീ​വ്ര​ദേ​ശീ​യ​ത, സാ​മ്പ​ത്തി​ക അ​സ​മ​ത്വം, ഭീ​ക​ര​പ്ര​വ​ര്‍ത്ത​നം, പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളു​ടെ അ​മി​ത​ചൂ​ഷ​ണം ഇ​വ​യൊ​ക്കെ​യി​ന്ന് ആ​ഗോ​ള പ്ര​ശ്ന​ങ്ങ​ളാ​ണ്. ഈ ​കൂ​രി​രു​ട്ടി​ല്‍ ലോ​കം പ്ര​ത്യാ​ശ​യോ​ടെ നോ​ക്കി​ക്കാ​ണു​ന്ന വെ​ള്ളി​വെ​ളി​ച്ച​മാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി. അ​ദ്ദേ​ഹ​ത്തി​ന്‍റെ 70-ാം ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ആ​ച​രി​ക്കു​ന്ന ഈ ​വേ​ള​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ​ക്തി ലോ​ക​മെ​മ്പാ​ടും വ​ര്‍ധി​ച്ചു​വ​രു​ന്ന​തേ​യു​ള്ളൂ. ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന ഗാ​ന്ധി​ജ​യ​ന്തി അ​ന്താ​രാ​ഷ്ട്ര അ​ഹിം​സാ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു. ഗാ​ന്ധി​ജി​യു​ടെ സ​ന്ദേ​ശം ലോ​ക​മെ​മ്പാ​ടും വി​പു​ല​മാ​യി എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ​വ​ര്‍. ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഗാ​ന്ധി​ജി​യാ​ല്‍ പ്ര​ചോ​ദി​ത​രാ​യ നേ​താ​ക്ക​ളും പ്ര​സ്ഥാ​ന​ങ്ങ​ളും പോ​രാ​ട്ട​ങ്ങ​ളും ക​ട​ന്നു​വ​രു​ന്നു. ഗാ​ന്ധി​ജി അ​നി​വാ​ര്യ​മാ​ണെ​ന്നും മാ​ന​വ​രാ​ശി​ക്കു മു​ന്നേ​റ​ണ​മെ​ങ്കി​ല്‍ ഗാ​ന്ധി​ജി ഉ​ണ്ടാ​യേ തീ​രൂ​വെ​ന്നും ക​റു​ത്ത വ​ര്‍ഗ​ക്കാ​രു​ടെ മു​ന്ന​ണി​പ്പോ​രാ​ളി മാ​ര്‍ട്ടി​ന്‍ ലൂ​ഥ​ര്‍ കി​ങ് അ​ര നൂ​റ്റാ​ണ്ടു മു​ൻ​പു പ​റ​ഞ്ഞ​ത് എ​ത്ര സ​ത്യ​മാ​ണ്!

ഗാ​ന്ധി​ജി​യെ ത​മ​സ്ക​രി​ക്കു​ന്നു
ഗാ​ന്ധി​ജി​യെ ലോ​കം പു​നഃ​നി​ര്‍മി​ക്കു​മ്പോ​ള്‍, നി​ര്‍ഭാ​ഗ്യ​വ​ശാ​ല്‍ ന​മ്മു​ടെ രാ​ജ്യ​ത്ത് അ​ദ്ദേ​ഹ​ത്തെ ത​മ​സ്ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണു ന​ട​ന്നു​വ​രു​ന്ന​ത്. ഖാ​ദി ക​ല​ണ്ട​റി​ല്‍ ച​ര്‍ക്ക​യു​ടെ പി​ന്നി​ലി​രി​ക്കു​ന്ന ഗാ​ന്ധി​ജി​യു​ടെ ചി​ത്ര​ത്തി​നു പ​ക​രം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ച​ര്‍ക്ക തി​രി​ക്കു​ന്ന ചി​ത്രം ചേ​ര്‍ത്ത​താ​ണ് ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ സം​ഭ​വം. ക​ഴി​ഞ്ഞ ഒ​ക്റ്റോ​ബ​ര്‍ 18ന് ​ലു​ധി​യാ​ന​യി​ല്‍ 500 വ​നി​ത​ക​ള്‍ക്കു ച​ര്‍ക്ക വി​ത​ര​ണം ചെ​യ്യു​ന്ന ച​ട​ങ്ങി​ലാ​ണു മോ​ദി ച​ര്‍ക്ക തി​രി​ക്കു​ന്ന ചി​ത്ര​മെ​ടു​ത്ത​ത്. എ​ന്നാ​ല്‍ ഈ ​ച​ര്‍ക്ക​ക​ളൊ​ന്നും ഇ​പ്പോ​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നി​ല്ലെ​ന്നു വീ​ട്ട​മ്മ​മാ​ര്‍ ന​ട​ത്തി​യ സാ​ക്ഷ്യ​മാ​ണ് ഇ​തി​ലെ ര​സ​ക​ര​മാ​യ ട്വി​സ്റ്റ്. ഇ​ന്ത്യ​ന്‍ ക​റ​ന്‍സി​യി​ലു​ള്ള ഒ​രേ​യൊ​രു ചി​ത്രം ഗാ​ന്ധി​ജി​യു​ടേ​താ​ണ്. അ​തു മാ​റ്റ​ണ​മെ​ന്ന് ഹി​ന്ദു​മ​ഹാ​സ​ഭ ആ​വ​ശ്യ​പ്പെ​ട്ട​തും നാ​ഥു​റാം ഗോ​ഡ്സെ​യെ തൂ​ക്കി​ലേ​റ്റി​യ ന​വം​ബ​ർ 15 ബ​ലി​ദാ​ന്‍ ദി​വ​സ​മാ​യി ആ​ച​രി​ക്കു​ന്ന​തു​മൊ​ക്കെ ഗാ​ന്ധി​ജി​യെ ത​മ​സ്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ്.

ഗാ​ന്ധി​ജി​യെ എ​ന്തി​നാ​ണു കൊ​ന്ന​ത്?
വ​ര്‍ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​നെ​തി​രേ അ​ദ്ദേ​ഹം അ​ച​ഞ്ച​ല​മാ​യ നി​ല​പാ​ടെ​ടു​ത്തു. ഇ​ന്ത്യ​യു​ടെ ബ​ഹു​സ്വ​ര​ത നി​ല​നി​ര്‍ത്താ​ന്‍ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ പോ​രാ​ടി. ഗാ​ന്ധി​ജി​യെ ചി​ല​ര്‍ ഹി​ന്ദു​വ​ര്‍ഗീ​യ വാ​ദി​യെ​ന്നും മ​റ്റു ചി​ല​ര്‍ മു​സ്‌​ലിം പ​ക്ഷ​പാ​തി​യെ​ന്നും മു​ദ്ര​കു​ത്തി. എ​ന്നാ​ല്‍, താ​ന്‍ ആ​രാ​ണെ​ന്ന് അ​ദ്ദേ​ഹം ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. “”എ​ന്‍റെ മ​തം അ​ഹിം​സ​യി​ലും സ​ത്യ​ത്തി​ലും അ​ധി​ഷ്ഠി​ത​മാ​ണ്. സ​ത്യ​മാ​ണ് എ​ന്‍റെ ദൈ​വം. അ​ഹിം​സ​യി​ലൂ​ടെ​യാ​ണ് ഞാ​ന്‍ അ​വി​ടേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന​ത്.’’ പ​ക്ഷേ സ​ത്യ​ത്തെ​യും അ​ഹിം​സ​യെ​യും ഭ​യ​ക്കു​ന്ന​വ​ര്‍ വെ​ടി​യു​ണ്ട​ക​ള്‍ പാ​യി​ച്ച് ഗാ​ന്ധി​ജി​യെ ഇ​ല്ലാ​താ​ക്കി. പ​ക്ഷേ, ഗാ​ന്ധി​സ​ത്തെ കൊ​ല്ലാ​നാ​യി​ല്ല. അ​ത് വെ​ള്ള​രി​പ്രാ​വു​ക​ളെ​പ്പോ​ലെ നീ​ലാ​കാ​ശ​ത്ത്, ലോ​ക​ത്തി​ന്‍റെ എ​ല്ലാ മു​ക്കി​ലും മൂ​ല​യി​ലും പ​റ​ന്നു​ക​ളി​ച്ചു.

മ​ത​ധ്രു​വീ​ക​ര​ണം
വെ​ള്ള​രി​പ്രാ​വു​ക​ളെ വെ​ടി​വ​ച്ചു വീ​ഴ്ത്തു​ന്ന​തി​ല്‍ അ​ഭി​ര​മി​ക്കു​ന്ന​വ​രാ​ണ് ഇ​ന്നു രാ​ജ്യം ഭ​രി​ക്കു​ന്ന​ത്. മ​ത​ധ്രു​വീ​ക​ര​ണ​മാ​ണ് അ​വ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. തീ​വ്ര​ദേ​ശീ​യ​ത​യാ​ണ് അ​വ​രു​ടെ ആ​യു​ധം. ഗാ​ന്ധി​ജി ബ​ഹു​സ്വ​ര​ത​യ്ക്കു വേ​ണ്ടി നി​ല​കൊ​ണ്ടെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ രാ​ജ്യം ഭ​രി​ക്കു​ന്ന​വ​ര്‍ ഏ​ക​സ്വ​ര​ത​യ്ക്കു വേ​ണ്ടി​യാ​ണു ത​ന്ത്ര​ങ്ങ​ള്‍ പ​യ​റ്റു​ന്ന​ത്. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ല്‍പോ​ലും ഏ​ക​ശി​ലാ രൂ​പം കൊ​ണ്ടു​വ​രാ​ന്‍ അ​വ​ര്‍ ശ്ര​മി​ക്കു​ന്നു. ഹി​ത​ക​ര​മ​ല്ലെ​ന്നു തോ​ന്നു​ന്ന​വ​രോ​ട് രാ​ജ്യം വി​ട്ടു​പോ​കാ​ന്‍ തി​ട്ടൂ​രം ന​ൽ​കു​ന്നു. അ​വ​രെ ആ​ക്ര​മി​ച്ചു കീ​ഴ്പ്പെ​ടു​ത്തു​ന്നു. മൃ​ഗീ​യ​മാ​യി കൊ​ല്ലു​ന്നു. ഇ​ന്ന​ത്തെ ആ​വ​ശ്യം ഒ​രൊ​റ്റ മ​ത​മ​ല്ല, ഭി​ന്ന​മ​ത​ക്കാ​രു​ടെ പ​ര​സ്പ​ര ബ​ഹു​മാ​ന​വും സ​ഹി​ഷ്ണു​ത​യു​മാ​ണ്. നി​ര്‍ജീ​വ​മാ​യ ഐ​ക​രൂ​പ്യ​മ​ല്ല നാ​നാ​ത്വ​ത്തി​ന്‍റെ ഏ​ക​ത്വ​മാ​ണ് ന​മു​ക്കാ​വ​ശ്യം എ​ന്ന് ഗാ​ന്ധി​ജി പ​റ​ഞ്ഞ​ത് അ​വ​ര്‍ വി​സ്മ​രി​ച്ചു.
ലോ​ക​മെ​മ്പാ​ടും ഇ​ന്ന് തീ​വ്ര​ദേ​ശീ​യ​ത അ​ല​യ​ടി​ക്കു​ക​യാ​ണെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് അ​മെ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡൊ​ണാ​ള്‍ഡ് ട്രം​പി​ന്‍റെ വി​ജ​യം. തീ​വ്ര​ദേ​ശീ​യ​ത എ​ന്ന ചു​വ​ന്ന പ​ര​വ​താ​നി​യി​ലൂ​ടെ​യാ​ണ് ഫാ​സി​സ്റ്റു​ക​ള്‍ ക​ട​ന്നു​വ​ന്നി​ട്ടു​ള്ള​ത്. ക​ണ്ണി​നു പ​ക​രം ക​ണ്ണ് എ​ന്ന​താ​ണ് ഇ​ക്കൂ​ട്ട​രു​ടെ നീ​തി​ശാ​സ്ത്രം. ഗാ​ന്ധി​ജി ന​മ്മെ പ​ഠി​പ്പി​ച്ച​ത് ജ​യ് ഹി​ന്ദ് എ​ന്നു മാ​ത്രം പ​റ​യാ​ന​ല്ല, മ​റി​ച്ച് ജ​യ് ജ​ഗ​ത് എ​ന്നു കൂ​ടി പ​റ​യാ​നാ​ണ്. ലോ​ക​മേ ത​റ​വാ​ട് എ​ന്ന​താ​ണ് ആ​ര്‍ഷ​ഭാ​ര​ത സം​സ്കാ​രം. എ​ല്ലാ​വ​രു​ടെ​യും ഉ​ദ​യം- സ​ര്‍വോ​ദ​യം എ​ന്ന​താ​ണ് ഭാ​ര​തം മു​ന്നോ​ട്ടു​വ​ച്ച കാ​ഴ്ച​പ്പാ​ട്. ക​ണ്ണി​നു പ​ക​രം ക​ണ്ണാ​ണെ​ങ്കി​ല്‍ ലോ​കം അ​ന്ധ​കാ​ര​ത്തി​ലാ​കു​മെ​ന്നു ഗാ​ന്ധി​ജി പ​റ​ഞ്ഞ​ത് ആ​രു കേ​ള്‍ക്കാ​ന്‍?
ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലെ പ്ര​മു​ഖ സം​ഭ​വ​ങ്ങ​ള്‍ എ​ന്ന പേ​രി​ല്‍ റീ​ഡേ​ഴ്സ് ഡൈ​ജ​സ്റ്റ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ബൃ​ഹ​ത്താ​യ ഒ​രു പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. അ​തി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി​യെ​ക്കു​റി​ച്ചു​ള്ള അ​ധ്യാ​യം ആ​രം​ഭി​ക്കു​ന്ന​ത്, ഇ​താ സ​ന്യാ​സി​യാ​യ ഒ​രു നേ​താ​വ് എ​ന്ന ആ​മു​ഖ​ത്തോ​ടെ​യാ​ണ്. വ​രു​ന്ന നൂ​റ്റാ​ണ്ട് അ​തി​ന്‍റെ ബു​ദ്ധി​ച​ക്ര​വാ​ളം പ​രി​പൂ​ര്‍ണ​മാ​യി തു​റ​ക്കു​ന്ന വേ​ള​യി​ല്‍ ഏ​റ്റ​വും സ്ഫു​ട​മാ​യി തെ​ളി​ഞ്ഞു​കാ​ണു​ന്ന അ​ന​ശ്വ​രാ​ത്മാ​വ് ഗാ​ന്ധി​ജി ആ​യി​രി​ക്കു​മെ​ന്ന് അ​വ​ര്‍ വി​ല​യി​രു​ത്തി. ലോ​ക​ച​രി​ത്ര​ത്തി​ല്‍ ഗാ​ന്ധി​ജി​യു​ടെ സ്ഥാ​നം ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ലാ​ണെ​ന്ന് ച​രി​ത്ര പ​ണ്ഡി​ത​ന്‍ ആ​ര്‍നോ​ള്‍ഡ് ടോ​യ​ന്‍ബി എ​ഴു​തി​വ​ച്ചു. ഈ ​നൂ​റ്റാ​ണ്ട് നേ​രി​ടു​ന്ന മി​ക്ക പ്ര​ശ്ന​ങ്ങ​ള്‍ക്കും ഗാ​ന്ധി​ജി​ക്ക് ഉ​ത്ത​ര​മു​ണ്ട്.

സാ​മൂ​ഹി​ക സ്വ​ത്ത്
മ​ണ്ണ്, വെ​ള്ളം, വ​നം, പ്ര​കൃ​തി ഇ​വ​യൊ​ക്കെ മാ​ന​വ​രാ​ശി​യു​ടെ അ​ടി​സ്ഥാ​ന സാ​മൂ​ഹി​ക സ്വ​ത്താ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. അ​തി​ന്മേ​ല്‍ എ​ല്ലാ​വ​ര്‍ക്കും തു​ല്യ അ​വ​കാ​ശ​മു​ണ്ട്. അ​തി​ന്‍റെ വി​ത​ര​ണം തു​ല്യ​മാ​യി​രി​ക്ക​ണം. പ​ക്ഷേ, ഇ​ന്ന് സാ​മൂ​ഹി​ക സ്വ​ത്ത് പ​ല​രും പ​ല​യി​ട​ത്തും സ്വ​കാ​ര്യ​സ്വ​ത്താ​ക്കി. എ​ല്ലാ മ​നു​ഷ്യ​രു​ടെ​യും ആ​ഗ്ര​ഹ​ങ്ങ​ള്‍ നി​റ​വേ​റ്റാ​ന്‍ ഭൂ​മി​ക്കു സാ​ധി​ക്കും. എ​ന്നാ​ല്‍, അ​ത്യാ​ഗ്ര​ഹ​ങ്ങ​ള്‍ നി​റ​വേ​റ്റാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നു ഗാ​ന്ധി​ജി ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ഏ​താ​നും വ്യ​ക്തി​ക​ളി​ലേ​ക്ക് സ​മ്പ​ത്തി​ന്‍റെ കേ​ന്ദ്രീ​ക​ര​ണം, പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ ചൂ​ഷ​ണം, അ​ടി​സ്ഥാ​ന സാ​മൂ​ഹി​ക സ്വ​ത്ത് നി​ഷേ​ധി​ക്ക​പ്പെ​ട്ട ജ​ന​കോ​ടി​ക​ളു​ടെ വി​ലാ​പം. ഇ​തൊ​ക്കെ​യാ​ണ് ഈ ​നൂ​റ്റാ​ണ്ടി​ന്‍റെ വെ​ല്ലു​വി​ളി​ക​ള്‍. ഇ​ന്നു ചെ​യ്യു​ന്ന പ്ര​വൃ​ത്തി​യെ ആ​ശ്ര​യി​ച്ചാ​ണ് നാ​ളെ ന​മ്മു​ടെ ഭാ​വി​യെ​ന്നു ഗാ​ന്ധി​ജി പ്ര​വാ​ച​ക​നെ​പ്പോ​ലെ പ​റ​ഞ്ഞി​ട്ടു​ണ്ട്. ഭൂ​മി, ആ​കാ​ശം, വെ​ള്ളം എ​ന്നി​വ​യെ ന​മു​ക്കു ല​ഭി​ച്ച​തു​പോ​ലെ​യെ​ങ്കി​ലും അ​ടു​ത്ത ത​ല​മു​റ​യ്ക്കു കൈ​മാ​റാ​ന്‍ ബാ​ധ്യ​ത​യു​ണ്ടെ​ന്നും ഗാ​ന്ധി​ജി ന​മ്മെ ഓ​ര്‍മി​പ്പി​ക്കു​ന്നു.

മു​റി​വേ​റ്റ​വ​ര്‍
യു​ദ്ധ​ത്തി​ലും സ​മാ​ധാ​ന​ത്തി​ലും ഒ​രു സ​ര്‍ക്കാ​രി​ന്‍റെ ല​ക്ഷ്യം ഒ​രു ഭ​ര​ണാ​ധി​കാ​രി​യു​ടെ​യോ, ഒ​രു വ​ര്‍ഗ​ത്തി​ന്‍റെ​യോ മ​ഹ​ത്വ​വ​ത്ക്ക​രി​ക്ക​ല​ല്ല. അ​തു സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ സ​ന്തോ​ഷ​മാ​യി​രി​ക്ക​ണം എ​ന്നാ​ണ് മു​ന്‍ രാ​ഷ്ട്ര​പ​തി എ​പി​ജെ അ​ബ്ദു​ള്‍ ക​ലാം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. പ​ക്ഷേ, ഇ​ന്ന് ഏ​റ്റ​വും മു​റി​വേ​ൽ​പ്പി​ക്ക​പ്പെ​ടു​ന്ന​ത് ഈ ​സാ​ധാ​ര​ണ​ക്കാ​രാ​ണ്. നോ​ട്ടു​പി​ന്‍വ​ലി​ക്ക​ല്‍ പോ​ലു​ള്ള ന​ട​പ​ടി​ക​ള്‍ ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച​ത് ഈ ​വി​ഭാ​ഗ​ത്തെ​യാ​ണ്. യു​ദ്ധ​ങ്ങ​ളും ക​ലാ​പ​ങ്ങ​ളും എ​ന്തി​ന് പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ള്‍ പോ​ലും ചി​ല മു​ന്ന​റി​യി​പ്പു​ക​ളി​ലൂ​ടെ​യാ​ണു ക​ട​ന്നു​വ​രു​ന്ന​ത്. എ​ന്നാ​ല്‍, നോ​ട്ടു​പി​ന്‍വ​ലി​ക്ക​ല്‍ പോ​ലു​ള്ള ന​ട​പ​ടി​ക​ള്‍ ഒ​രു കൊ​ള്ളി​യാ​ന്‍ പോ​ലെ ക​ട​ന്നു​വ​ന്ന് സാ​ധാ​ര​ണ​ക്കാ​രെ നി​ലം​പ​രി​ശാ​ക്കി​യാ​ണു ക​ട​ന്നു​പോ​യ​ത്. വ​റ​ച​ട്ടി​യി​ല്‍ നി​ന്ന് അ​വ​ര്‍ എ​രി​തീ​യി​ലേ​ക്ക് എ​ടു​ത്തെ​റി​യ​പ്പെ​ട്ടു.
നോ​ട്ടെ​ണ്ണാ​ന്‍ പോ​ലും കൃ​ത്യ​മാ​യി അ​റി​യാ​ത്ത ഒ​രു ജ​ന​സ​ഞ്ച​യ​ത്തോ​ടാ​ണ് ഡി​ജി​റ്റ​ലാ​കാ​ന്‍ ഇ​ന്നു പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഗാ​ന്ധി​ജി ഏ​റെ പ്ര​തീ​ക്ഷ​യ​ര്‍പ്പി​ച്ച സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തെ ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​ക​ര്‍ത്താ​ക്ക​ള്‍ ത​ള്ളി​പ്പ​റ​യു​ന്നു. എ​ല്ലാ​വ​രെ​യും ഉ​ള്‍ക്കൊ​ള്ളു​ന്ന സു​സ്ഥി​ര വി​ക​സ​ന​മാ​ണ് ഗാ​ന്ധി​ജി മു​ന്നോ​ട്ടു​വ​ച്ച സാ​മ്പ​ത്തി​ക ശാ​സ്ത്രം. അ​താ​രും ഉ​ള്‍ക്കൊ​ള്ളാ​ത്ത​തു​കൊ​ണ്ടാ​ണ് സാ​മ്പ​ത്തി​ക അ​സ​മ​ത്വം ഭീ​മാ​കാ​ര​മാ​യി വ​ള​ര്‍ന്നു വ​രു​ന്ന​ത്. സാ​മ്പ​ത്തി​ക അ​സ​മ​ത്വം നി​റ​ഞ്ഞ രാ​ഷ്ട്ര​ങ്ങ​ളി​ല്‍ ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്താ​ണി​പ്പോ​ള്‍.
എ​ഴു​പ​തു വ​ര്‍ഷം കൊ​ണ്ട് രാ​ജ്യം ഏ​റെ മു​ന്നോ​ട്ടു​പോ​യി എ​ന്ന​തി​ല്‍ ന​മു​ക്ക് അ​ഭി​മാ​നി​ക്കാ​ന്‍ വ​ക​യു​ണ്ട്. മി​ക​ച്ച വ​ള​ര്‍ച്ചാ നി​ര​ക്ക് കൈ​വ​രി​ക്കാ​ന്‍ ന​മു​ക്കു സാ​ധി​ച്ചു. മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ല്‍ അ​ഞ്ചാ​മ​ത്തെ രാ​ജ്യം. ശാ​സ്ത്ര സാ​ങ്കേ​തി​ക മാ​ന​വ​വി​ഭ​വ ശേ​ഷി​യി​ല്‍ ര​ണ്ടാ​മ​ത്. സൈ​നി​ക ശേ​ഷി​യി​ല്‍ മൂ​ന്നാ​മ​ത്. ആ​ണ​വ ക്ല​ബി​ല്‍ ആ​റാ​മ​ത്. ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ രം​ഗ​ത്തും ആ​റാ​മ​ത്. പ​ത്താ​മ​ത്തെ വ്യ​വ​സാ​യി​ക ശ​ക്തി. രാ​ഷ്ട്ര​ശി​ൽ​പ്പി പ​ണ്ഡി​റ്റ് ജ​വ​ഹ​ര്‍ ലാ​ല്‍ നെ​ഹ്‌​റു​വി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ളാ​ണ് ഇ​ന്ത്യ​യെ ഇ​ന്നു ഭ​ദ്ര​മാ​യ നി​ല​യി​ല്‍ എ​ത്തി​ച്ച​ത്. അ​ദ്ദേ​ഹം രൂ​പം​കൊ​ടു​ത്ത പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യും ആ​സൂ​ത്രി​ത സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യും ആ​സൂ​ത്ര​ണ ക​മ്മി​ഷ​നു​മൊ​ക്കെ രാ​ജ്യ​ത്തെ ഏ​റെ മു​ന്നോ​ട്ടു ന​യി​ച്ചു. പു​തി​യ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ അ​തൊ​ക്കെ ഇ​ല്ലാ​യ്മ ചെ​യ്തു.

ഗാ​ന്ധി​ജി​യെ​ന്ന സ​മ്പ​ത്ത്
ഗാ​ന്ധി​ജി​യാ​ണ് ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ത്ത്. ഗാ​ന്ധി​സ​മാ​ണ് ന​മ്മു​ടെ ആ​ത്മ​വി​ശ്വാ​സം. ഗാ​ന്ധി​ജി​യും ഗാ​ന്ധി​സ​വും ഉ​യ​ര്‍ന്നു നി​ൽ​ക്കു​ന്നി​ട​ത്തോ​ളം കാ​ലം ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വും ത​ക​ര്‍ക്കാ​ന്‍ ആ​ര്‍ക്കും സാ​ധി​ക്കി​ല്ല. മ​തേ​ത​ര​ത്വ​ത്തി​ന്‍റെ​യും മ​ത​സൗ​ഹാ​ര്‍ദ​ത്തി​ന്‍റെ​യും വി​ജ​യ​പ​താ​ക​ക​ള്‍ പാ​റി​ക്ക​ളി​ക്കും. അ​തു മ​ന​സി​ലാ​ക്കി​യാ​ണ് ഗാ​ന്ധി​ജി​യെ ഇ​ല്ലാ​യ്മ ചെ​യ്യാ​ന്‍ ചി​ല​ര്‍ ശ്ര​മി​ക്കു​ന്ന​ത്. ഗാ​ന്ധി​ജി​യു​ടെ ചി​ത്ര​ങ്ങ​ള്‍പോ​ലും ചി​ല​രെ ഭ​യ​പ്പെ​ടു​ത്തു​ന്നു. ഇ​തി​നെ​തി​രേ ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും സ്വാ​ത​ന്ത്ര്യ​സ​മ​ര​കാ​ല​ത്തെ അ​ര്‍പ്പ​ണ​ബോ​ധ​ത്തോ​ടും രാ​ജ്യ​സ്നേ​ഹ​ത്തോ​ടും കൂ​ടി പ്ര​വ​ര്‍ത്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഗാ​ന്ധി​ജി​യു​ടെ 70-ാം ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ല്‍ അ​താ​യി​രി​ക്ക​ട്ടെ ന​മു​ക്കു ന​ൽ​കാ​വു​ന്ന ഏ​റ്റ​വും വ​ലി​യ സ്നേ​ഹോ​പ​ഹാ​രം.