FLASH NEWS
Breaking News
ചൈനീസ് അതിര്‍ത്തിക്കു സമീപം ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായി
India

ഇന്ത്യയിൽ പിന്തുടരേണ്ടത് ട്രംപിന്‍റെ നിയമം; മുസ്‌ലീങ്ങളെ പ്രവേശിപ്പിക്കരുത്

Tuesday, Jan 31, 2017,21:01 IST By Anjaly A A A

ബുലന്ദ്ഷഹർ: ഏഴ് മുസ്‌ലീം രാജ്യങ്ങളിൽ നിന്നുമുള്ള പൗരന്മാർക്ക് അമെരിക്കയിൽ പ്രവേശിക്കുന്നതിൽ വിലക്കേർപ്പെടുത്തിയ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ കണ്ടു പഠിക്കണമെന്ന് ബിജെപി നേതാവ് യോഗി ആദിത്യനാഥ്.

മുസ്‌ലീംങ്ങൾക്ക് അമെരിക്കയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നതു പോലെ ഇന്ത്യയിൽ പ്രവേശിക്കുന്നതിനും മുസ്‌ലീങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന് യോഗി ആദിത്യനാഥ് വാദിക്കുന്നു.

തീവ്രവാദ ആക്രമണങ്ങൾ തടയാൻ ട്രംപ് സ്വീകരിച്ചതിന് സമാനമായ നടപടികളാണ് ഇന്ത്യയിലും സ്വീകരിക്കേണ്ടത്. ബുലന്ദ്ഷഹറിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു ട്രംപിനെ അനുകൂലിച്ചുള്ള യോഗി ആദിത്യനാഥിന്‍റെ മുസ്‌ലിം വിരുദ്ധ പരാമർശം.

റാഡിക്കൽ ഇസ്‌ലാമിക് തീവ്രവാദികൾ അമെരിക്കയിൽ പ്രവേശിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് മുസ്‌ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാർക്ക് വിലക്കേർപ്പെടുത്തുന്ന നിയമം ട്രംപ് കൊണ്ടുവന്നതെന്നും യോഗി ആദിത്യനാഥ് പറയുന്നു.