FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
India

പ്രകോപനവുമായി പൊലീസ്; ബിജെപി പ്രവർത്തകന്‍റെ കയ്യിലെ ചരടഴിച്ചു

Tuesday, Jan 31, 2017,20:37 IST By മെട്രൊ വാർത്ത A A A

കൊച്ചി: ഐജി ഒാഫീസിന് മുന്നിലെ റോഡ് ഉപരോധിക്കാനെത്തിയ ബിജെപി പ്രവർത്തകർക്ക് നേരെ പൊലീസ് അതിക്രമം. ബിജെപി പ്രവർത്തകരിൽ ഒരാളുടെ കയ്യിൽ കെട്ടിയിരുന്ന ചരട് പൊലീസ് ഉദ്യോഗസ്ഥൻ അഴിച്ചെടുക്കുകയായിരുന്നു.

ബിജെപി പ്രവർത്തകനായ കെ.എസ്.ഷൈജുവിന്‍റെ കൈയ്യിൽ കെട്ടിയിരുന്ന ചരടാണ് പൊലീസ് ഉദ്യോഗസ്ഥൻ ബലപ്രയോഗത്തിലൂടെ അഴിച്ചത്. ബിജെപി എറണാകുളം ജില്ല ജനറൽ സെക്രട്ടറിയാണ് ഷൈജു.yuvamorcha march 12 തിരുവനന്തപുരം ലോ അക്കാദമി വിഷയത്തിൽ ബിജെപി പ്രവർത്തകർക്ക് നേരെ നടന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു കൊച്ചി റേഞ്ച് ഐജി ഒാഫീസിലേക്ക് പ്രതിഷേധ പ്രകടനവുമായി ബിജെപി പ്രവർത്തകരെത്തിയത്. റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെ ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. yuvamorcha march 6 (1)