FLASH NEWS
Breaking News
കണ്ണൂർ സമാധാനയോഗത്തിൽ ബഹളം
Live ||| Union Budget

കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ദാരിദ്രം

Tuesday, Jan 31, 2017,15:57 IST By അരവിന്ദ് A A A

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ നി​കു​തി, നി​കു​തി​യേ​ത​ര വ​രു​മാ​നം കു​ത്ത​നെ ഇ​ടി​യു​ന്നു. സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ അ​വ​സാ​ന പാ​ദ​ത്തി​ല്‍ ര​ണ്ടു മാ​സം മാ​ത്രം ബാ​ക്കി നി​ല്‍ക്കെ ബാ​ധി​ച്ച ന്യൂ​ന വ​ള​ര്‍ച്ച​യും വ​രു​മാ​ന ന​ഷ്ട​വും സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ള്‍ക്കും സാ​മൂ​ഹ്യ ക്ഷേ​മ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും തി​രി​ച്ച​ടി​യാ​കു​ന്നു. പ​ദ്ധ​തി വി​ഹി​തം പോ​ലും പൂ​ര്‍ണ​മാ​യും ന​ല്‍കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണു അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ ബ​ജ​റ്റി​ലേ​യ്ക്കു ക​ട​ക്കു​ന്ന​ത്. നി​കു​തി വി​ഹി​ത​ത്തി​ലെ വ​ര്‍ധ​ന​യും ക​ട​മെ​ടു​ക്ക​ല്‍ പ​രി​ധി ഉ​യ​ര്‍ത്ത​ലും കേ​ര​ളം ആ​വ​ശ്യ​പ്പെ​ടു​ന്ന ത​ര​ത്തി​ല്‍ കേ​ന്ദ്ര ബ​ജ​റ്റി​ല്‍ പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ല്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​കും സൃ​ഷ്ടി​ക്ക​പ്പെ​ടു​ക.

റ​വ​ന്യൂ വ​രു​മാ​ന​ത്തി​ല്‍ മൂ​ല്യ വ​ര്‍ധി​ത നി​കു​തി, മോ​ട്ടോ​ര്‍ വാ​ഹ​ന നി​കു​തി, എ​ക്സൈ​സ് നി​കു​തി എ​ന്നി​വ മാ​ത്ര​മാ​ണ് അ​ല്‍പ്പ​മെ​ങ്കി​ലും ആ​ശ്വാ​സം പ​ക​ര്‍ന്ന​ത്. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ പ​ദ്ധ​തി, സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ ആ​കെ ബാ​ധി​ച്ച സാ​മ്പ​ത്തി​ക മാ​ന്ദ്യം അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍ഷ​വും തു​ട​ര്‍ന്നാ​ല്‍ സം​സ്ഥാ​ന ബ​ജ​റ്റി​നും ഒ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി വ​രും. ട്ര​ഷ​റി വ​രു​മാ​ന​ത്തി​ല്‍ 11 ശ​ത​മാ​നം കു​റ​വാ​ണ് ഡി​സം​ബ​റി​ലു​ണ്ടാ​യ​ത്. എ​ക്സൈ​സ് വ​രു​മാ​ന​ത്തി​ല്‍ വ​ര്‍ധ​ന​യു​ണ്ടാ​യി. എ​ന്നാ​ല്‍ ഡി​സം​ബ​റി​ലു​ണ്ടാ​കു​ന്ന സ്വാ​ഭാ​വി​ക വ​ര്‍ധ​ന ഉ​ണ്ടാ​യ​തു​മി​ല്ല. 11 കോ​ടി രൂ​പ മാ​ത്ര​മാ​ണ് അ​ധി​ക​മാ​യി ല​ഭി​ച്ച​ത്.

നി​കു​തി മേ​ഖ​ല​യി​ലെ ഈ ​ന​ഷ്ടം നി​ക​ത്താ​ന്‍ നി​കു​തി​യേ​ത​ര മേ​ഖ​ല പൂ​ര്‍ണ​മാ​യും ഉ​പ​യോ​ഗി​ച്ചാ​ല്‍ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യി​ലെ​ത്തും. ഒ​ക്റ്റോ​ബ​റി​ല്‍ നി​കു​തി വ​രു​മാ​നം 4447.73 കോ​ടി രൂ​പ​യാ​യി​രു​ന്നു. ന​വം​ബ​റി​ല്‍ ഇ​ത് 3625 കോ​ടി രൂ​പ​യാ​യി കു​റ​ഞ്ഞു. നി​കു​തി വ​രു​മാ​നം താ​ര​ത​മേ​ന്യ ഉ​യ​രു​ന്ന ഡി​സം​ബ​റി​ലാ​ക​ട്ടെ 3625 കോ​ടി രൂ​പ​യി​ലൊ​തു​ങ്ങി. മു​ന്‍ വ​ര്‍ഷ​ങ്ങ​ളേ​ക്കാ​ള്‍ 20% വ​ള​ര്‍ച്ചാ നി​ര​ക്ക് പ്ര​തീ​ക്ഷി​ച്ച സ്ഥാ​ന​ത്ത് ര​ണ്ടു ശ​ത​മാ​നം ഇ​ടി​യു​ക​യാ​ണു​ണ്ടാ​യ​ത്.
വാ​ണി​ജ്യ നി​കു​തി വി​ഭാ​ഗ​ത്തി​ലും ഈ ​ഇ​ടി​വു​ണ്ടാ​യി.

ഒ​ക്റ്റോ​ബ​റി​ല്‍ 3028 കോ​ടി രൂ​പ​യാ​യി​രു​ന്ന വാ​ണി​ജ്യ നി​കു​തി നോ​ട്ട് നി​രോ​ധ​ന​ത്തി​നു ശേ​ഷം ന​വം​ബ​റി​ല്‍ 2534 കോ​ടി രൂ​പ​യാ​യി. ഡി​സം​ബ​റി​ല്‍ 2535 കോ​ടി രൂ​പ​യാ​യും കു​റ​ഞ്ഞു. ലോ​ട്ട​റി ഇ​ന​ത്തി​ല്‍ നി​ന്നും ഉ​യ​ര്‍ന്ന വ​രു​മാ​നം ല​ഭി​ച്ചി​രു​ന്നു. വൈ​വി​ധ്യ​വ​ല്‍ക്ക​ര​ണ​ത്തി​ലൂ​ടെ ഈ ​വ​രു​മാ​നം വ​ര്‍ധി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഒ​ക്റ്റോ​ബ​റി​ല്‍ 735 കോ​ടി രൂ​പ വ​രു​മാ​നം ല​ഭി​ച്ച സ്ഥാ​ന​ത്ത് ന​വം​ബ​റി​ല്‍ പ​കു​തി​ക്കും താ​ഴെ​യാ​യി കു​റ​ഞ്ഞു. ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പു​ക​ള്‍ പ​ല​തും മാ​റ്റി വ​യ്ക്കു​ക​യും ചെ​യ്തു. ന​വം​ബ​റി​ല്‍ 372 കോ​ടി രൂ​പ മാ​ത്ര​മാ​യി​രു​ന്നു ലോ​ട്ട​റി ഇ​ന​ത്തി​ലെ വ​രു​മാ​നം. എ​ല്ലാ വ​ര്‍ഷ​വും ക്രി​സ്മ​സ് ന്യൂ ​ഇ​യ​ര്‍ ബം​ബ​ര്‍ ലോ​ട്ട​റി​യു​ടെ വി​ല്‍പ്പ​ന കൂ​ടി എ​ത്തു​ന്ന​തോ​ടെ ഡി​സം​ബ​ര്‍ മാ​സം 45 മു​ത​ല്‍ 60 ശ​ത​മാ​നം വ​രെ വ​രു​മാ​നം ഉ​യ​രു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ അ​ത് 560 കോ​ടി രൂ​പ​യാ​യി ഒ​തു​ങ്ങി. ഒ​ക്റ്റോ​ബ​റി​ലെ വ​രു​മാ​ന​മാ​യ 735 കോ​ടി രൂ​പ​യു​ടെ അ​ടു​ത്തു പോ​ലും എ​ത്തി​യി​ല്ല.
വാ​റ്റി​ത​ര നി​കു​തി​യി​ന​ത്തി​ല്‍ 2015 ഡി​സം​ബ​റി​നേ​ക്കാ​ള്‍ 11% കു​റ​വാ​ണ് 2016 ഡി​സം​ബ​റി​ലു​ണ്ടാ​യ​ത്. 24% വ​ര്‍ധ​ന പ്ര​തീ​ക്ഷി​ച്ചി​ട​ത്താ​ണ് 11% കു​റ​ഞ്ഞ​ത്. ഫ​ല​ത്തി​ല്‍ 35%ത്തി​ന്‍റെ ന​ഷ്ടം. 2015 ഡി​സം​ബ​റി​ല്‍ 1387 കോ​ടി രൂ​പ​യാ​യി​രു​ന്ന​ത് 2016 ഡി​സം​ബ​റി​ല്‍ 1239 കോ​ടി​യാ​യി. മ​ദ്യ​ത്തി​ല്‍ നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ല്‍ മു​ന്‍ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ 245 കോ​ടി രൂ​പ​യു​ടെ കു​റ​വു​മു​ണ്ടാ​യി. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷം പ​ദ്ധ​തി പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ദൈ​നം​ദി​ന ചെ​ല​വു​ക​ളും സാ​ധാ​ര​ണ രീ​തി​യി​ല്‍ മു​ന്നോ​ട്ടു കൊ​ണ്ടു പോ​ക​ണ​മെ​ങ്കി​ല്‍ 5000 കോ​ടി രൂ​പ പു​റ​മെ നി​ന്നും ക​ട​മെ​ടു​ക്കേ​ണ്ടി വ​രും. കേ​ന്ദ്രം ഇ​തി​ന് അ​നു​മ​തി ന​ല്‍കി​യി​ട്ടി​ല്ല. ആ​ഭ്യ​ന്ത​ര വ​രു​മാ​ന​ത്തി​ന്‍റെ മൂ​ന്നു ശ​ത​മാ​നം മാ​ത്ര​മാ​ണ് ക​ട​മെ​ടു​ക്ക​ല്‍ പ​രി​ധി. ഇ​തു​യ​ര്‍ത്ത​ണ​മെ​ന്ന് കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഏ​റ്റ​വും കു​റ​ഞ്ഞ​ത് നാ​ല് ശ​ത​മാ​ന​മെ​ങ്കി​ലും ആ​ക്കി​യി​ല്ലെ​ങ്കി​ല്‍ പ്ര​തി​സ​ന്ധി കടുക്കും.