FLASH NEWS
Breaking News
കണ്ണൂർ സമാധാനയോഗത്തിൽ ബഹളം
kerala

ലക്ഷ്മി നായരെ മാറ്റിയതായി മാനേജ്മെന്‍റ്; ഒത്തുകളിയെന്ന് എബിവിപി

Tuesday, Jan 31, 2017,15:45 IST By Anjaly A A A

തിരുവനന്തപുരം: അഞ്ചു വർഷത്തേക്ക് ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നും മാറ്റി നിർത്തുന്നതായി ലോ അക്കാദമി മാനേജ്മെന്‍റ്. ഇതോടെ ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിവന്ന സമരം വിജയമാണെന്ന് എസ്എഫ്ഐ അവകാശപ്പെട്ടു.

വൈസ് പ്രിൻസിപ്പാൽ മാധവൻ പോറ്റിക്ക് കോളെജിന്‍റെ ചുമതല നൽകി. എന്നാൽ സമരം തുടരുമെന്ന് ബിജെപി വ്യക്തമാക്കി. വിദ്യാർഥി സമരത്തെ എസ്എഫ്ഐ ഒറ്റുകൊടുത്തിരിക്കുകയാണെന്ന് ബിജെപി നേതാവ് വി.മുരളീധരൻ ആരോപിച്ചു. ലക്ഷ്മി നായർ രാജി വയ്ക്കും വരെ സമരം തുടരുമെന്ന് കെഎസ്‌യു വ്യക്തമാക്കി.

ഈ അഞ്ചു വർഷം അധ്യാപികയായി പോലും ലക്ഷ്മി നായർ ലോ അക്കാദമി ക്യാമ്പസിനകത്ത് പ്രവേശിക്കില്ലെന്ന് ഉറപ്പ് ലഭിച്ചതായും എസ്എഫ്ഐ നേതാക്കൾ പറയുന്നു. എന്നാൽ അധ്യാപനത്തിൽ നിന്നും മാത്രമാണ് ലക്ഷ്മി നായരെ മാറ്റി നിർത്തിയിരിക്കുന്നതെന്നും ക്യാമ്പസിൽ പ്രവേശിക്കുന്നതിന് ലക്ഷ്മി നായർക്ക് തടസമില്ലെന്നുമാണ് സൂചന.

ലക്ഷ്മി നായരെ മാറ്റണമെന്ന വിദ്യാർഥികളുടെ ആവശ്യം അംഗീകരിച്ചതിനാൽ സമരം അവസാനിപ്പിക്കുകയാണെന്ന് എസ്എഫ്ഐ വ്യക്തമാക്കി. സമരത്തെ തുടർന്ന് അടച്ചിട്ടിരുന്ന കോളെജ് നാളെ തുറക്കും.