FLASH NEWS
Breaking News
വനിത ലോകകപ്പ് ഇംഗ്ലണ്ടിന്
India

ലോ അക്കാദമിയിലെ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്ന് വിഎസ്

Tuesday, Jan 31, 2017,18:31 IST By Anjaly A A A

തിരുവനന്തപുരം: പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജി വയ്ക്കുമെന്ന് പറഞ്ഞ് എസ്എഫ്ഐ സമരം നിർത്തുമ്പോൾ ലോ അക്കാദമിയിലെ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്ന് ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ.

എസ്എഫ്ഐ സമരം പിൻവലിച്ചതിനെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ വിഎസ് ലോ അക്കാദമിയുടെ ഭൂമി പ്രശ്നവും, വിദ്യാർഥികൾക്ക് അനുഭവിക്കേണ്ടി വന്ന പീഡനങ്ങളും അതുപോലെ തന്നെ നിൽക്കുകയാണെന്നും ചൂണ്ടിക്കാട്ടുന്നു.