FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
Featured

ശി​വ​ഗി​രി​ക്കു​ന്നു​ക​ള്‍ക്ക് മു​ക​ളി​ല്‍ ഇ​നി തീ​മേ​ഘം ഉ​ണ്ടാ​വ​രു​ത്

Wednesday, Feb 1, 2017,10:57 IST By മെട്രൊ വാർത്ത A A A

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ
(എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി)

വി​ശ്വ​മാ​ന​വി​ക​ത​യു​ടെ മ​ഹാ​സ​ന്ദേ​ശം അ​ന​ര്‍ഗ​ള​മാ​യി ചൊ​രി​യു​ന്ന ന​ന്മ​യു​ടെ, സ്‌​നേ​ഹ​ത്തി​ന്‍റെ, സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ, അ​നു​ക​മ്പ​യു​ടെ, ധ​ര്‍മ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​ണു ശി​വ​ഗി​രി​യെ​ന്ന പു​ണ്യ​ഭൂ​മി. പ്ര​പ​ഞ്ച​ര​ഹ​സ്യ​ത്തി​ന്‍റെ പൊ​രു​ള്‍ തേ​ടി മ​നു​ഷ്യ​നി​ല്‍ നി​ന്നും ബ്ര​ഹ്മ​സ്വ​രൂ​പ​മാ​യി മാ​റി​യ ശ്രീ​നാ​രാ​യ​ണ ഗു​രു ഇ​ന്നും സഃ​ശ​രീ​ര​നാ​യി കു​ടി​കൊ​ള്ളു​ന്ന ആ​ധ്യാ​ത്മി​ക സ​ങ്കേ​ത​മാ​ണു ശി​വ​ഗി​രി മ​ഹാ​സ​മാ​ധി. ല​ക്ഷ​ക്ക​ണ​ക്കാ​യി വ​രു​ന്ന ഗു​രു​ഭ​ക്ത​ര്‍ സ​മ​സ്ത ദുഃ​ഖ​ങ്ങ​ള്‍ക്കും പ​രി​ഹാ​രം തേ​ടി പ്രാ​ര്‍ഥി​ക്കു​ന്ന ചൈ​ത​ന്യ​സ്വ​രൂ​പ​മാ​ണു ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ൻ.

ജീ​വി​ത​ത്തി​ലെ ദുഃ​ഖ​ദു​രി​ത​ങ്ങ​ള്‍ക്കു പ​രി​ഹാ​രം തേ​ടി മ​ഹാ​ഗു​രു​വി​ന്‍റെ സ​ന്നി​ധി​യി​ലെ​ത്തു​മ്പോ​ള്‍ സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ്‌​നേ​ഹ​ത്തി​ന്‍റെ​യും, ധ​ര്‍മ​ത്തി​ന്‍റെ​യും സു​ഖ​മാ​ണ് അ​നു​ഭ​വി​ക്കേ​ണ്ട​ത്. ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്ക് അ​തു ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​വാ​ന്‍ ഗു​രു​നി​യോ​ഗം ല​ഭി​ച്ച​വ​രാ​ണു ശി​വ​ഗി​രി​യി​ലെ സ​ന്യാ​സി ശ്രേ​ഷ്ഠ​ന്മാ​ർ. ലൗ​കി​ക​ജീ​വി​ത സു​ഖ​ങ്ങ​ളെ​ല്ലാം വെ​ടി​ഞ്ഞു മ​നു​ഷ്യ​ന്‍റെ ആ​ത്മീ​യ​ജീ​വി​ത​ത്തി​നു ശ​ക്തി പ​ക​ര്‍ന്നു ന​ല്‍കു​ന്ന​തു വ​ഴി ലോ​ക​ന​ന്മ​യ്ക്കാ​യി പ്ര​വ​ര്‍ത്തി​ക്കേ​ണ്ട ദൗ​ത്യ​മാ​ണു സ​ന്യാ​സി​മാ​ർ​ക്കു​ള്ള​ത്. ഈ ​ദൗ​ത്യ​നി​ര്‍വ​ഹ​ണ​ത്തി​നാ​യി ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍ ശി​വ​ഗി​രി ധ​ര്‍മ സം​ഘം ട്ര​സ്റ്റി​നു രൂ​പം കൊ​ടു​ക്കു​മ്പോ​ള്‍ അ​തി​ലെ സ​ന്യാ​സി​വ​ര്യ​ന്മാ​ര്‍ മ​റ്റു സ​ന്ന്യാ​സി​മാ​രി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​രാ​യി​രി​ക്ക​ണം എ​ന്നു വി​വ​ക്ഷി​ച്ചി​രു​ന്നു. കാ​ര​ണം, ഗു​രു​വി​ന്‍റെ കാ​ഴ്ച​പ്പാ​ട് വി​ശ്വ​മാ​ന​വി​ക സി​ദ്ധാ​ന്ത​മാ​ണ്. മ​റ്റൊ​രു പ്ര​വാ​ച​ക​നും ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​താ​ണു ഗു​രു​വി​നു ക​ഴി​ഞ്ഞ​ത്. ആ ​മ​ഹ​ത്താ​യ സ​ന്ദേ​ശം ലോ​ക​ത്തി​നു സ​മ​ര്‍പ്പി​ക്കാ​ൻ ഗു​രു​വി​നാ​ല്‍ തീ​രു​മാ​നി​ക്ക​പ്പെ​ട്ട​വ​രാ​ണു ശി​വ​ഗി​രി മ​ഠ​ത്തി​ലെ സ​ന്യാ​സി​മാ​ര്‍ എ​ന്ന​ത് അ​വ​ര്‍ക്കു​ള്ള അം​ഗീ​കാ​ര​വു​മാ​ണ്.

ഇ​ത്ര​യും കു​റി​ക്കു​വാ​ന്‍ ഇ​ട​യാ​ക്കി​യ​ത്, ശി​വ​ഗി​രി മ​ഠ​ത്തി​ലെ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പും അ​തി​നു​ശേ​ഷ​മു​ണ്ടാ​യ കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളു​മൊ​ക്കെ അ​റി​യാ​ന്‍ ഇ​ട​യാ​യ​തി​നാ​ലാ​ണ്. സ​ന്യാ​സി​മാ​ര്‍ ത​മ്മി​ല്‍ ത​ര്‍ക്ക​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഗു​രു ത​ന്നെ ചി​ട്ട​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

ശാ​ന്തി​യും സ​മാ​ധാ​ന​വും ന​ല്‍കു​ന്ന സ​ന്ദേ​ശ​ങ്ങ​ള്‍ക്കു വേ​ണ്ടി​യാ​ണു ലോ​കം ശി​വ​ഗി​രി​യി​ലേ​ക്കു കാ​തു കൂ​ര്‍പ്പി​ക്കു​ന്ന​ത്. അ​ല്ലാ​തെ ത​ര്‍ക്ക​ങ്ങ​ളെ​ക്കു​റി​ച്ചും പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള വാ​ര്‍ത്ത​ക​ള​ല്ല അ​വി​ടെ നി​ന്നു പൊ​തു​സ​മൂ​ഹം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ​മാ​ധാ​നം തേ​ടി ശി​വ​ഗി​രി​യി​ല്‍ എ​ത്തു​ന്ന​വ​ര്‍ക്കു പ​ല​പ്പോ​ഴും സ​മാ​ധാ​നം ന​ഷ്ട​പ്പെ​ട്ട സ​ന്യാ​സി​മാ​രെ​യാ​ണു കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. ഗു​രു​ദ​ര്‍ശ​ന​ത്തി​ലൂ​ന്നി​യ ജീ​വി​ത​വും, ഒ​രാ​ളോ​ടും ഒ​രി​ക്ക​ലും മ​ത്സ​രി​ച്ചി​ട്ടി​ല്ലാ​ത്ത ഗു​രു​വി​ന്‍റെ ഏ​റ്റ​വും ശ​ക്ത​മാ​യ ആ​ത്മ​നി​യ​ന്ത്ര​ണ​വും, അ​തി​ന്‍റെ പ്ര​തി​ഫ​ല​ന​ങ്ങ​ളു​മാ​ണു ശി​വ​ഗി​രി സ​ന്യാ​സി​മാ​രി​ല്‍ നി​ന്നും എ​ല്ലാ​വ​രും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നി​ര്‍ഭാ​ഗ്യ​മെ​ന്നു പ​റ​യ​ട്ടെ, ശി​വ​ഗി​രി​യി​ല്‍ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​രു​ടെ ആ​ത്മ​നി​യ​ന്ത്ര​ണ​വും മ​റ്റു​ള്ള​വ​രെ ഉ​ള്‍ക്കൊ​ള്ളാ​നു​ള്ള മ​ന​സും പ​ല​പ്പോ​ഴും കൈ​മോ​ശം വ​രു​ന്ന​താ​യി കാ​ണാം. അ​പ്പോ​ഴാ​ണു പൊ​തു​സ​മൂ​ഹം പ്ര​തീ​ക്ഷി​ക്കാ​ത്ത പ​ല​തും ശി​വ​ഗി​രി​യി​ല്‍ നി​ന്നും കേ​ള്‍ക്കേ​ണ്ടി വ​രു​ന്ന​ത്.

ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷ​വും അ​ത്ത​ര​ത്തി​ലു​ള്ള ചി​ല അ​പ​സ്വ​ര​ങ്ങ​ള്‍ കേ​ൾ​ക്കാ​നി​ട​യാ​യി. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍ക്കു ചാ​ര്‍ജ് എ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത രീ​തി​യി​ല്‍ കോ​ട​തി ഇ​ട​പെ​ട​ല്‍ വ​രെ ഉ​ണ്ടാ​യി. തെ​ര​ഞ്ഞെ​ടു​പ്പു വി​ധി മാ​നി​ക്കാ​ന്‍ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണ്. ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ള്‍ പോ​ലും വെ​റും ബാ​ലി​ശ​മാ​യ ചി​ല സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ യ​ഥാ​സ​മ​യം അ​വ​രു​ടെ കൃ​ത്യ​നി​ര്‍വ​ഹ​ണം ന​ട​ത്തു​വാ​ന്‍ ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​തു ഗു​രു​ദ​ര്‍ശ​ന​ത്തി​നു തി​ക​ച്ചും വി​രു​ദ്ധ​മാ​ണ്, ഗു​രു​നി​ന്ദ​യാ​ണ്. എ​ന്താ​യാ​ലും, അ​വ​സാ​നം ത​ട​സ​ങ്ങ​ളെ​ല്ലാം നീ​ങ്ങി പു​തി​യ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ ഉ​ത്ത​ര​വാ​ദി​ത്വ​മേ​റ്റെ​ടു​ത്തു എ​ന്ന​തു സ​ന്തോ​ഷ​ക​ര​മാ​ണ്.

ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​ക്കു സു​ഗ​മ​മാ​യി ഭ​ര​ണം ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞ​ത് എ​ല്ലാ​വ​രു​ടേ​യും സ​ഹാ​യം ഉ​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാ​ണ്. അ​തു​പോ​ലെ ഇ​നി​യും ഉ​ണ്ടാ​വ​ണം. ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​സ​മി​തി​ക്ക് ആ​ദ്യ​നാ​ളു​ക​ളി​ലു​ണ്ടാ​യ ത​ട​സ​ങ്ങ​ളെ​ല്ലാം നീ​ങ്ങി ഇ​പ്പോ​ള്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്നു. പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍ക്ക് അ​വ​രു​ടെ ക​ഴി​വു തെ​ളി​യി​ക്കാ​നു​ള്ള അ​വ​സ​രം മ​റ്റു​ള്ള​വ​ര്‍ കൊ​ടു​ക്ക​ണം. അ​താ​ണു നീ​തി​യും, ന്യാ​യ​വും, ധ​ര്‍മ്മ​വും. അ​തു​ത​ന്നെ​യാ​ണു ഗു​രു​വി​ന്‍റെ കാ​ഴ്ച​പ്പാ​ടും. ഇ​നി മ​ഹാ​സ​മാ​ധി​യി​ല്‍ നി​ന്ന് ഉ​യ​ര്‍ന്നു​കേ​ള്‍ക്കേ​ണ്ട​തു ഗു​രു​സ​ന്ദേ​ശ​ങ്ങ​ളും ശാ​ന്തി​മ​ന്ത്ര​ങ്ങ​ളും മാ​ത്ര​മാ​വ​ണം. അ​തി​ന് ഒ​ത്തൊ​രു​മ​യോ​ടെ പ്ര​വ​ര്‍ത്തി​ക്കു​വാ​നു​ള്ള മ​ന​സ് ആ​ദ​ര​ണീ​യ​രാ​യ എ​ല്ലാ സ​ന്യാ​സി​ശ്രേ​ഷ്ഠ​ന്മാ​ര്‍ക്കും ഉ​ണ്ടാ​വ​ണം.

ഇ​നി​യൊ​രി​ക്ക​ലും ശി​വ​ഗി​രി​ക്കു​ന്നു​ക​ള്‍ക്കു മു​ക​ളി​ല്‍ തീ​മേ​ഘ​ങ്ങ​ള്‍ ഉ​ണ്ടാ​വ​രു​ത്. ശി​വ​ഗി​രി​യി​ലെ അ​ന്‍പ​ത്തി​ര​ണ്ടോ​ളം വ​രു​ന്ന സ​ന്യാ​സി​മാ​ര്‍ക്കു ത​ര്‍ക്ക​ങ്ങ​ളും വി​ത​ര്‍ക്ക​ങ്ങ​ളു​മി​ല്ലാ​തെ, ഒ​രേ മ​ന​സോ​ടെ, യാ​തൊ​രു മ​ത്സ​ര​വു​മി​ല്ലാ​തെ മ​ഠാ​ധി​പ​തി​യേ​യും മ​റ്റു ഭാ​ര​വാ​ഹി​ക​ളേ​യും ക​ണ്ടെ​ത്താ​ന്‍ ക​ഴി​യ​ണം. ഗു​രു​ഭ​ക്ത​രാ​യ എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ക്കു​ന്ന​തും സ്വ​പ്നം കാ​ണു​ന്ന​തും അ​താ​ണ്. കാ​ല​ഘ​ട്ടം ആ​വ​ശ്യ​പ്പെ​ടു​ന്ന​തും അ​തു​ത​ന്നെ. ശി​വ​ഗി​രി​യു​ടെ ഉ​യ​ര്‍ച്ച​യ്ക്കും വ​ള​ര്‍ച്ച​യ്ക്കും വേ​ണ്ടി ശി​വ​ഗി​രി മ​ഠ​വു​മാ​യി ചേ​ര്‍ന്നു യാ​തൊ​രു ഉ​പാ​ധി​യു​മി​ല്ലാ​തെ ഗു​രു​ദേ​വ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കാ​ന്‍ യോ​ഗം ത​യാ​റാ​ണെ​ന്ന് ഈ ​അ​വ​സ​ര​ത്തി​ല്‍ അ​റി​യി​ക്കു​ന്നു.
(യോ​ഗ​നാ​ദം ദ്വൈ​വാ​രി​ക​യു​ടെ
ഫെ​ബ്രു​വ​രി ആ​ദ്യ​ല​ക്ക​ത്തി​ലെ
മു​ഖ​പ്ര​സം​ഗ​ത്തി​ൽ നി​ന്ന്)