FLASH NEWS
Breaking News
മുസഫർനഗറിൽ‌ ട്രെയിൻ പാളം തെറ്റി
India

കാൺപൂരിലെ കെട്ടിടം തകർന്ന് അഞ്ച് മരണം; എസ്പി നേതാവിനെതിരെ എഫ്ഐആർ

Thursday, Feb 2, 2017,11:13 IST By Anjaly A A A

ജജ്മു: കാൺപൂരിൽ കെട്ടിടം തകർന്നു വീണ് അഞ്ച് മരണം. നിർമാണത്തിലിരുന്ന കെട്ടിടമാണ് തകർന്നുവീണത്.

സമാജ്‌വാദി പാർട്ടി നേതാവ് മെഹ്താബ് അലമിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. അപകടവുമായി ബന്ധപ്പെട്ട് മെഹ്താബിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബുധനാഴ്ചയാണ് കെട്ടിടം തകർന്നുവീണ് ആപകടം ഉണ്ടായത്.

എസ്പി നേതാവിനെ കൂടാതെ കോൺട്രാക്റ്റർക്കെതിരേയും കേസെടുത്തിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയായിരുന്നു കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.