FLASH NEWS
Breaking News
സെൻകുമാർ വിഷയത്തിൽ സമയം വേണം മുഖ്യമന്ത്രി
India

“രാഷ്‌ട്രീയ പാർട്ടികൾ പത്രപരസ്യം നൽകരുത്’ 

Thursday, Feb 2, 2017,16:34 IST By Anjaly A A A

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്‌ട്രീയ പാർട്ടികൾക്ക് കർശന നിയന്ത്രണവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ. ഫെബ്രുവരി 3,4 തിയതികളിൽ പത്ര പരസ്യങ്ങൾ നൽകരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്‌ട്രീയ പാർട്ടികൾക്ക് നിർദേശം നൽകുന്നു.

രാഷ്‌ട്രീയ പാർട്ടികൾ, സ്ഥാനാർഥികൾ,സംഘടനകൾ എന്നിവയെയാണ് പത്രങ്ങളിൽ പരസ്യം നൽകുന്നതിൽ നിന്നും വിലക്കിയിരിക്കുന്നത്. സംസ്ഥാനങ്ങളിലെ എല്ലാ പത്രങ്ങൾക്കും രാഷ്‌ട്രീയ പാർട്ടികളിൽ നിന്നുമുള്ള പരസ്യം നൽകരുതെന്ന് നിർദേശിക്കുന്നു.

തെറ്റിദ്ധാരണ പരത്തുന്നതും, മറ്റുള്ളവരുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്നതുമായി പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പുതിയ ഉത്തരവുണ്ടായിരിക്കുന്നത്.