FLASH NEWS
Breaking News
എംബിബിഎസിന് ഫീസ് അഞ്ചര ലക്ഷം
India

രക്തംവാർന്ന് യുവാവ് റോഡിൽ കിടന്ന് മരിച്ചു; ഫോട്ടോയെടുക്കാൻ തിരക്കിട്ട് നാട്ടുകാർ

Thursday, Feb 2, 2017,11:54 IST By Anjaly A A A

ബംഗലൂരു: രക്തത്തിൽ കുതിർന്ന് യുവാവ് മണിക്കൂറുകളോളം റോഡിൽ കിടന്നിട്ടും സഹായത്തിനെത്താതെ മറ്റ് യാത്രക്കാർ. യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിന് പകരം രക്തത്തിൽ കുതിർന്ന് കിടക്കുന്ന യുവാവിന്‍റെ ഫോട്ടോ എടുക്കാനും, വീഡിയോയിൽ പകർത്താനുമുള്ള തിരക്കിലായിരുന്നു നാട്ടുകാർ.

ഏറെ വൈകി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. അൻവർ അലിയെന്ന പതിനെട്ടുകാരനാണ് അപകടത്തിൽപ്പെട്ട് 25 മിനിറ്റോളം റോഡിൽ കിടന്നത്. തനിക്ക് ചുറ്റും കൂടിയവരോടെ അൻവർ സഹായം അഭ്യർഥിക്കുന്നുണ്ടെങ്കിലും യുവാവിനെ ആശുപത്രിയിലെത്തിക്കാനായി ആരും മുന്നോട്ടു വന്നില്ല.

സൈക്കിളിൽ വരികയായിരുന്ന അൻവർ അലിയെ ബസ് ഇടിച്ചിടുകയായിരുന്നു. ബംഗലൂരുവിൽ നിന്നും 380 കിലോമീറ്റർ അകലെ കോപ്പൽ എന്ന സ്ഥലത്താണ് അപകടം നടന്നത്. രക്തം വാർന്നു കിടന്നിരുന്ന യുവാവിനെ എങ്ങിനെ ആശുപത്രിയിലെത്തിക്കുമെന്ന ആശയക്കുഴപ്പത്തെ തുടർന്നാണ് ആരും സഹായിക്കാൻ എത്താതിരുന്നതെന്നാണ് നാട്ടുകാരിലൊരാളുടെ വിശദീകരണം.