FLASH NEWS
Breaking News
വനിത ലോകകപ്പ് ഇംഗ്ലണ്ടിന്
India

വിജിലൻസിനെതിരെ വിഎസ്; അഴിമതി കേസുകളിൽ അന്വേഷണം വേഗത്തിലാക്കണം

Thursday, Feb 2, 2017,14:19 IST By Anjaly A A A

തിരുവനന്തപുരം: പാറ്റൂർ, ടൈറ്റാനിയം,മൈക്രോ ഫിനാൻസ് തട്ടിപ്പ്, ബാർ കോഴ എന്നീ കേസുകളിലെ വിജിലൻസ് അന്വേഷണം വേഗത്തിലാക്കണമെന്ന് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ.

ഈ അഴിമതി കേസുകളിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം വേഗത്തിലാക്കണമെന്ന് വിഎസ് ആവശ്യപ്പെടുന്നു. സർക്കാരിന്‍റെ അഴിമതി വിരുദ്ധ പ്രതിച്ഛായ നഷ്‌ടപ്പെടാൻ ഇത് അനിവാര്യമാണെന്നും വിഎസ് ചൂണ്ടിക്കാട്ടുന്നു.

ടൈറ്റാനിയം അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും, രമേശ് ചെന്നിത്തല, വി.കെ. ഇബ്രാഹിം എന്നീ മന്ത്രിമാർക്കുമെതിരെ അന്വേഷണം വേണമെന്ന് വിജിലൻസ് കോടതി ഉത്തരവിട്ടിട്ടുള്ളതാണ്. ഹൈക്കോടതിയും വിജിലൻസ് കോടതി ഉത്തരവ് ശരിവെച്ചിട്ടുണ്ട്. എസ്.പി.റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് ഈ കേസ് അന്വേഷിപ്പിക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടും ഇതുവരെ അനക്കമൊന്നും ഉണ്ടായിട്ടില്ലെന്നും വിഎസ് പ്രസ്താവനയിൽ ആരോപിക്കുന്നു.