FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
India

നോട്ട് അസാധുവാക്കൽ ബിൽ പാർലമെന്‍റിൽ

Friday, Feb 3, 2017,14:59 IST By Anjaly A A A

ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ ബിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പാർലമെന്‍റിൽ അവതരിപ്പിച്ചു. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ നടപടി നിയമപരമാക്കുകയാണ് ബിൽ അവതരിപ്പിക്കുന്നതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.

നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഡിസംബറിൽ കേന്ദ്ര സർക്കാർ ഒാർഡിൻസിറക്കിയിരുന്നു. ഡിസംബർ 30ന് അസാധുവായ 500,1000 രൂപ നോട്ടുകൾ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഒാർഡിനൻസിൽ രാഷ്‌ട്രപതി ഒപ്പിട്ടിരുന്നു.