FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
India

ബാഹുബലി ട്രെയിലറിൽ മോദിയും റാവത്തും, വീഡിയോ വൈറൽ

Friday, Feb 3, 2017,11:42 IST By Anjaly A A A

ന്യൂഡൽഹി: ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവരെ ഉൾപ്പെടുത്തിയുള്ള ബാഹുബലി ട്രെയിലർ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിന്‍റെ തല വെട്ടിയൊട്ടിച്ച് അദ്ധേഹത്തെ ബാഹുബലിയാക്കിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഉത്തരാഖണ്ഡിന്‍റെ രക്ഷകനായി ചിത്രീകരിച്ചാണ് റാവത്തിനെ ബാഹുബലിയാക്കിയിരിക്കുന്നത്. ബാഹുബലി സിനിമയിൽ പ്രഭാസ് ശിവലിഗം ഉയർത്തുന്നതിന്‍റെ സ്ഥാനത്ത് റാവത്ത് ഉത്തരാഖണ്ഡിനെ ചുമലിലേറ്റുന്നതായാണ് കാണിക്കുന്നത്. ഇത് കണ്ട് അത്ഭുതത്തോടെ ബിജെപി അധ്യക്ഷൻ അമിത് ഷാ നോക്കി നിൽക്കുന്നതും കാണാം.

വീഡിയോ പുറത്ത് വന്ന് രണ്ട് ദിവസത്തിനുള്ളിൽ രണ്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. എന്നാൽ ഈ വീഡിയോയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ഹരീഷ് റാവത്ത് പറയുന്നു. ഫെബ്രുവരി 15നാണ് ഉത്തരാഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പ്.