FLASH NEWS
Breaking News
മുസഫർനഗറിൽ‌ ട്രെയിൻ പാളം തെറ്റി
India

ഇ.അഹമ്മദിന്‍റെ മരണത്തിലെ ദുരൂഹത സഭയിലുയർത്തി കോൺഗ്രസ്

Friday, Feb 3, 2017,12:14 IST By Anjaly A A A

ന്യൂഡൽഹി: അന്തരിച്ച പാർലമെന്‍റ് അംഗം ഇ.അഹമ്മദിന്‍റെ മരണത്തിലെ ദുരൂഹതയും, അദ്ധേഹത്തിന്‍റെ കുടുംബത്തോടുള്ള ആർഎംഎൽ ആശുപത്രി അധികൃതരുടെ സമീപനവും പാർലമെന്‍റിൽ ഉന്നയിച്ച് കോൺഗ്രസ്. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സഭയിൽ നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ ചർച്ച അനുവദിക്കാതിരുന്നതോടെ പ്രതിപക്ഷ ബഹളം ആരംഭിച്ചു.

കെ.സി.വേണുഗോപാലാണ് ഇ.അഹമ്മദിന്‍റ വിഷയം ഉന്നയിച്ച് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. അവസാന മണിക്കൂറുകളിൽ അഹമ്മദിനോടും അദ്ധേഹത്തിന്‍റെ കുടുംബത്തോടും ആശുപത്രി അധികൃതർ സ്വീകരിച്ച തെറ്റായ സമീപനത്തിന് കേന്ദ്ര സർക്കാർ വിശദീകരണം നൽകണമെന്ന് കെ.സി.വേണുഗോപാൽ അടിയന്തരപ്രമേയ നോട്ടീസിൽ പറയുന്നു.

മുൻ വിദേശകാര്യ സഹമന്ത്രിയും മുസ്‌ലീം ലീഗിന്‍റെ അഖിലേന്ത്യ നേതാവുമായ ഇ.അഹമ്മദിന്‍റെ മരണത്തെ തുടർന്ന് യൂനിയൻ ബജറ്റ് മാറ്റി വയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ബജറ്റുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോവുകയായിരുന്നു.