FLASH NEWS
Breaking News
ആദിവാസി യുവാവിനെ തല്ലിക്കൊന്നകേസിൽ കര്‍ശന നടപടി: മുഖ്യമന്ത്രി
kerala

“ബിജെപിക്കാർ അഹങ്കരിച്ചിരുന്ന ഫോട്ടോഷോപ്പ് വൈദഗ്ധ്യം സിപിഎമ്മിനും’

Friday, Feb 3, 2017,16:02 IST By Anjaly A A A

കൊച്ചി: ലോ അക്കാദമി വിഷയത്തിൽ സിപിഐക്കെതിരെ ആരോപണം ഉന്നയിക്കുന്ന സിപിഎം പ്രവർത്തകർക്ക് പരോക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ നേതാക്കൾ സമരം ചെയ്യുന്ന ബിജെപി നേതാക്കളെ കണ്ടതിനെ വിമർശിക്കുന്നവർ സിപിഎമ്മിന്‍റെ രാഷ്‌ട്രീയം അറിയാത്തവരാണെന്ന് കാനം കുറ്റപ്പെടുത്തുന്നു.

സിപിഐക്കെതിരെ വിമർശനം ഉന്നയിക്കുന്നവർക്ക് ബിജെപിക്കാർ അഹങ്കരിച്ചിരുന്ന ഫോട്ടോഷോപ്പ് വൈദഗ്ധ്യം തങ്ങൾക്കും ലഭിച്ചു എന്ന് മേനി നടിക്കാം എന്നതിൽ കവിഞ്ഞു മറ്റൊന്നുമില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കാനം പറയുന്നു. രാഷ്ട്രീയ എതിരാളികളോട് സംസാരിക്കുന്നത് “പാതകം’ ആണെന്ന് കരുതുന്ന സെക്ടേറിയൻ മനസിന് ഉടമകളല്ല സിപിഎം പ്രവർത്തകർ.

ലോ അക്കാദമി ഭൂമിയെ സംബന്ധിച്ച് ഭരണ പരിഷ്ക്കാര ചെയർമാനും മുതിർന്ന നേതാവുമായ സഖാവ് വി.എസ് അച്യുതാനന്ദന്‍റെ പരാതിയിന്മേൽ 24 മണിക്കൂർ തികയുന്നതിനു മുൻപ് തന്നെ അന്ന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നൽ അക്കാദമി പ്രിൻസിപ്പാൾ ജാതി അധിക്ഷേപം നടത്തി എന്ന പരാതി കൊടുത്തിട്ടുള്ളത് എഐഎസ്എഫ് യൂണിറ്റ് സെക്രെട്ടറി വിവേക് വിജയഗിരിയുടേയും, എക്സിക്യുട്ടീവ് അംഗം സെൽവത്തിന്‍റേയും പരാതിയിൽ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും കാനം രാജേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

https://www.facebook.com/kanamrajendrancpi/posts/568452230026360