FLASH NEWS
Breaking News
സെന്‍കുമാറിന് ഡിജിപി സ്ഥാനം തിരിച്ച് നല്‍കണമെന്ന് സുപ്രീം കോടതി
Scie & Tech

ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫറിന് ട്രായിയുടെ അനുമതി

Friday, Feb 3, 2017,20:31 IST By Metro Vaartha A A A

മുംബൈ: ജിയോയില്‍ നിന്നുള്ള നിലവിലെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന താരിഫ് പ്ലാന്‍ 2017 മാര്‍ച്ച് 2 വരെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ടെലികോം റെഗുലേറ്ററി അഥോറിറ്റി ഒഫ് ഇന്ത്യയുടെ അനുമതി. സൗജന്യ സേവനം ലഭ്യമാക്കാന്‍ അനുവദിക്കരുതെന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് റിലയന്‍സ് ജിയോയ്ക്ക് ഇന്ന് ക്ലീന്‍ ചിറ്റ് നല്‍കിയത്. ഏറെ നാളത്തെ ട്രായിയുടെ ഉത്തരവോടെ ടെലികോം റെഗുലേറ്ററിന്റെ യാതൊരു നിയമങ്ങളും റിലയന്‍സ് ജിയോയുടെ സൗജന്യ താരിഫ് പ്ലാന്‍ ലംഘിക്കുന്നില്ലെന്ന് അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോഹ്ത്ഗി നേരത്തെ ട്രായിയെ അറിയിച്ചിരുന്നു. ട്രായി മറ്റ് കമ്പനികളുടെ പരാതി അംഗീകരിച്ചിരുന്നെങ്കില്‍ ജിയോയ്ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച ഹാപ്പി ന്യൂഇയര്‍ ഓഫര്‍ അവസാനിപ്പിക്കേണ്ടി വരുമായിരുന്നു.
പുതിയ വിധിയോടെ ഫ്രീ ഓഫറുകള്‍ മാര്‍ച്ച് അവസാനം വരെ തുടരും.എയര്‍ടെല്‍, ഐഡിയ എന്നീ സേവനദാതാക്കള്‍ തൊണ്ണൂറ് ദിവസത്തിന് മുകളില്‍ സൗജന്യ സേവനങ്ങള്‍ ജിയോ നല്‍കുന്നതിനെതിരെയാണ് പരാതി നല്‍കിയിരുന്നു.