FLASH NEWS
Breaking News
നടിയെ അക്രമിച്ച കേസിൽ ദിലീപ് ഒന്നാം പ്രതിയാകില്ല
India

പനിക്ക് എയിഡ്സിന്‍റെ ചികിത്സ; ഡോക്റ്റർക്ക് അഞ്ച് ലക്ഷം രൂപ പിഴ

Saturday, Feb 4, 2017,12:47 IST By Anjaly A A A

ജയ്പൂർ: പനിയും, ജലദോഷവുമായാണ് 2004ൽ ധൻരാജ് പട്ടേലെന്ന വ്യക്തി ഉദയ്പൂരിലെ ഒരു ഡോക്റ്ററിന്‍റെ പക്കൽ ചികിത്സ തേടിയത്. എന്നാൽ എയിഡ്സിനുള്ള ചികിത്സയായിരുന്നു ഡോക്റ്റർ എയിഡ്സ് ഇല്ലാത്ത ധൻരാജിന് നൽകിയത്. ഈ ചികിത്സയാകട്ടെ നാല് വർഷം നീണ്ടു നിന്നു.

എയിഡ്സ് ഇല്ലാത്തയാൾക്ക് എയിഡ്സിന്‍റെ ചികിത്സ നൽകിയെന്ന പേരിൽ കൺസ്യൂമർ കോടി 5 ലക്ഷം രൂപ പിഴവിധിച്ചിരിക്കുകയാണ് കെ.സി.കുമാവത് എന്ന ഡോക്റ്റർക്ക്. എയിഡ്സ് നിർണയ പരിശോധന നടത്താതെയായിരുന്നു ധൻരാജിന് എയിഡ്സ് ആണെന്ന് ഡോക്റ്റർ കണ്ടെത്തിയതും 2007 വരെ ഇതിനുള്ള ചികിത്സ നൽകിയതും.

ഈ ഡോക്റ്റർ പിന്നീട് ധൻരാജിനെ മുംബൈയിലെ ഹിന്ദുജ ഹോസ്പിറ്റലിലേക്ക് പരിശോധനയ്ക്കായി വിട്ടതോടെയാണ് ഇയാൾക്ക് എയിഡ്സ് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായത്.

എയിഡ്സിനുള്ള ചികിത്സയ്ക്കായി തനിക്ക് വലിയ തുക ചെലവഴിക്കേണ്ടി വന്നതായി ധൻരാജ് പറയുന്നു. എയിഡ്സ് ആണെന്ന് അറിഞ്ഞതോടെ ആളുകൾ തന്നോട് അകലം പാലിക്കുകയായിരുന്നു. ഇതിലൂടെ തന്‍റെ ബിസിനസിലും നഷ്‌ടമുണ്ടായെന്ന് ധൻരാജ് പറയുന്നു.