FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
kerala

ജേക്കബ് തോമസിൽ സർക്കാരിന് പൂർണ വിശ്വാസമെന്ന് മുഖ്യമന്ത്രി

Saturday, Feb 4, 2017,10:51 IST By Anjaly A A A

തിരുവനന്തപുരം: വിജിലൻസ് ഡയറക്റ്റർ ജേക്കബ് തോമസിനെതിരെ അന്വേഷണം വേണമെന്ന ചീഫ് സെക്രട്ടറി ശുപാർശയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജേക്കബ് തോമസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചില കാര്യങ്ങൾ ശരിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജേക്കബ് തോമസിനെതിരെ ലഭിച്ച റിപ്പോർട്ടിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് നിയമോപദേശം തേടിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

കെ.എം.എബ്രഹാം നൽകിയ ജേക്കബ് തോമസിനെതിരായ സമഗ്രമായ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്റ്റർക്കെതിരെ അന്വേഷണം വേണമോയെന്ന കാര്യം വ്യക്തമാകുന്നതിന് വേണ്ടിയാണ് നിയമോപദേശം തേടിയത്.

ജേക്കബ് തോമസിനെ സർക്കാരിനെ പൂർണ വിശ്വാസമുണ്ട്. അഴിമതി ആര് നടത്തിയാലും സർക്കാർ അവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ല. എന്നാൽ ഉദ്യോഗസ്ഥൻമാരെ അനാവശ്യമായി പീഡിപ്പിക്കുന്ന സമീപനം സർക്കാർ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പറയുന്നു.

തുറമുഖ വകുപ്പ് ഡയറക്റ്ററായിരിക്കെ ജേക്കബ് തോമസ് നടത്തിയെന്ന് പറയപ്പെടുന്ന ക്രമക്കേട് അന്വേഷിച്ച് വിജിലൻസ് ജേക്കബ് തോമസിന് അനുകൂലമായ റിപ്പോർട്ടായിരുന്നു നൽകിയത്. എന്നാൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം ജേക്കബ് തോമസിനെതിരായ കുറ്റങ്ങൾ എണ്ണിപ്പറഞ്ഞ് സമഗ്ര റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് അദ്ധേഹത്തിനെതിരായ അന്വേഷണം വേണമെന്നതിലേക്ക് ചീഫ് സെക്രട്ടറി ശുപാർശ ചെയ്തിരിക്കുന്നത്.