FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
kerala

ലോ അക്കാദമി; വിഎസിന്‍റെ പരാതിയൊന്നും സർക്കാർ അന്വേഷിക്കില്ലെന്ന് പിണറായി

Saturday, Feb 4, 2017,11:58 IST By Anjaly A A A

തിരുവനന്തപുരം: ലോ അക്കാദമിയോട് സർക്കാർ സ്വീകരിക്കുന്ന മൃദു സമീപനം വീണ്ടും ആവർത്തിച്ച് മുഖ്യമന്ത്രി. ലോ അക്കാദമിയുടെ ഭൂമിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങൾ സർക്കാർ അന്വേഷിക്കാൻ പോകുന്നില്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കുന്നു.

ലോ അക്കാദമി ഭൂമിയുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വിഎസ് പരാതി നൽകിയിരുന്നു. ഘടകകക്ഷിയായ സിപിഎമ്മും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇതെല്ലാം തള്ളിയാണ് ലോ അക്കാദമി ഭൂമി വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായിരിക്കുന്നത്. സി.പി.രാമസ്വാമിയുടെ കാലത്ത് ഏതോ ഒരു പിള്ളയുടെ ഭൂമി എടുത്തെന്ന് കരുതി സർക്കാർ അതിനെ കുറിച്ചൊന്നും അന്വേഷിക്കാൻ ഉദ്ധേശിക്കുന്നില്ലെന്നാണ് പിണറായി വ്യക്തമാക്കുന്നത്.

ലോ അക്കാദമിയുടെ ഭൂമി ഏറ്റെടുക്കുമോയെന്ന ചോദ്യത്തിന് ബിജെപി നേതാവ് വി.മുരളീധരന്‍റെ സമരം കൊണ്ട് സർക്കാർ വേവലാതിപ്പെടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ലോ അക്കാദമി വിഷയത്തിൽ താൻ മൗനം പാലിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.