FLASH NEWS
Breaking News
മീരാ കുമാർ പ്രതിപക്ഷത്തിന്‍റെ രാഷ്‌ട്രപതി സ്ഥാനാർത്ഥി
India

യുപിയിൽ ബിജെപി പോരാട്ടം അഴിമതിക്കെതിരെ: മോദി

Saturday, Feb 4, 2017,16:18 IST By Anjaly A A A

മീററ്റ്: കോൺഗ്രസ്, സമാജ്‌വാദി പാർട്ടി ഉൾപ്പെടെയുള്ള ഉത്തർപ്രദേശിലെ രാഷ്‌ട്രീയ പാർട്ടികൾക്ക് നേരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ പട്ടിണിക്കെതിരേയും സംസ്ഥാനത്തിന്‍റെ പുരോഗതി തടയുന്ന രാഷ്‌ട്രീയ പാർട്ടികൾക്കെതിരെയാണെന്നും യുപിയിൽ തന്‍റെ ആദ്യ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തുകൊണ്ട് മോദി പറഞ്ഞു.

“SCAM’ന് എതിരെയാണ് ഉത്തർപ്രദേശിൽ ബിജെപിയുടെ പോരാട്ടം. SCAM എന്നാൽ,

S  SAMAJVADI PARTY

C  CONGRESS

A  AKHILESH YADAV

M  MAYAVATI

അഴിമതി നടത്തുന്ന ഈ സഖ്യത്തെ ജനവിധിയിലൂടെ പുറത്താക്കാതെ ഉത്തർപ്രദേശിന് നല്ല ദിനങ്ങൾ ഉണ്ടാകില്ലെന്ന് മോദി പറഞ്ഞു. ഡൽഹിയിൽ നിന്നും ഉത്തർപ്രദേശിന്‍റെ പുരോഗതിക്കായി താൻ നടപടിയെടുത്താലും ഇവിടുത്തെ സംസ്ഥാന സർക്കാരിന് താത്പര്യമില്ലെങ്കിൽ പുരോഗതി ഉണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് മോദി പറഞ്ഞു.