FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
kerala

മുഖ്യമന്ത്രിയെ തള്ളി റവന്യു മന്ത്രി; ലോ അക്കാദമി ഭൂമിയിൽ അന്വേഷണം തുടരും

Saturday, Feb 4, 2017,15:44 IST By Anjaly A A A

തിരുവനന്തപുരം: ലോ അക്കാദമി ഭൂമിയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ സർക്കാർ അന്വേഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി റവന്യു മന്ത്രി ഇ.പി.ചന്ദ്രശേഖരൻ.

അക്കാദമി ഭൂമിയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ അന്വേഷിച്ചു വരികയാണെന്നും, റിപ്പോർട്ട് ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നും റവന്യു മന്ത്രി വ്യക്തമാക്കി.

ഏതോ ഒരു പിള്ളയുടെ ഭൂമി എടുത്തെന്ന് കരുതി അതൊന്നും അന്വേഷിക്കാൻ സർക്കാർ ഉദ്ധേശിക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി കോഴിക്കോട് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. നേരത്തെ ലോ അക്കാദമിയിലെ ഭൂമി വിഷയം അന്വേഷിക്കണമെന്ന് വിഎസും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു അന്വഷണവും ഉണ്ടാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.