FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
India

അഖിലേഷ് പിന്തുണ തേടി പരക്കം പായുന്നതായി മോദി

Sunday, Feb 5, 2017,19:13 IST By Anjaly A A A

അലിഗഡ്: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പിന്തുണയ്ക്കായി പരക്കം പായുകയാണെന്ന പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയ്ക്ക് അനുകൂലമായ കാറ്റ് വീശി തുടങ്ങിയതോടെയാണ് അഖിലേഷ് പിന്തുണയ്ക്കായി പരക്കം പാച്ചിലാരംഭിച്ചതെന്ന് അലിഗഡിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ മോദി പറഞ്ഞു.

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് രാജ്യസഭയിൽ ഭൂരിപക്ഷം ലഭിക്കുമോയെന്ന ഭയമാണ് പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിക്കുന്നതെന്നും മോദി ആരോപിച്ചു. ഉത്തർപ്രദേശിലെ അഖിലേഷ് യാദവ് സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് മോദി പ്രസംഗത്തിൽ ഉന്നയിച്ചത്.

യുപിയുടെ വികസനത്തിനായി എസ്‌പി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് മോദി ആരോപിച്ചു. ബിജെപി യുപിയിൽ അധികാരത്തിലെത്തിയാൽ വൈദ്യുതി, റോഡ് മേഖലകളിൽ വികസനം കൊണ്ടുവരുമെന്നും, സംസ്ഥാനത്തിന്‍റെ ക്രമസമാധാന നില സാധാരണ നിലയിലാക്കുമെന്നും പ്രധാനമന്ത്രി വാഗ്ദാനം നൽകുന്നു.

ഗുണ്ടകൾക്ക് സംരക്ഷണം നൽകുന്ന രാഷ്‌ട്രീയക്കാരെ അധികാരത്തിൽ നിന്നും പുറത്താക്കിയാൽ യുപിയിൽ സ്ത്രീകൾ സുരക്ഷിതരാകുമെന്നും എസ്‌പി സർക്കാരിനെ വിമർശിച്ചുകൊണ്ട് മോദി പറയുന്നു.