FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
India

സ്ത്രീകളെ ബഹുമാനിക്കുന്ന ഏക രാഷ്‌ട്രീയ പാർട്ടി ബിജെപി

Sunday, Feb 5, 2017,20:57 IST By Anjaly A A A

ഗാസിയാബാദ്: മുത്തലാഖിനെതിരായ കേന്ദ്ര സർക്കാർ നിലപാട് ആവർത്തിച്ച് കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ്. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുത്തലാഖ് നിയമപരമായി നിരോധിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കുമെന്നാണ് രവി ശങ്കർ പ്രസാദ് വ്യക്തമാക്കുന്നത്.

സ്ത്രീകൾക്ക് ബഹുമാനം നൽകുന്ന ഏക രാഷ്‌ട്രീയ പാർട്ടി ബിജെപിയാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്ന മുത്തലാഖ് നിരോധിക്കേണ്ടതാണ്. സമൂഹത്തിൽ നിലനിൽക്കുന്ന ദുരാചാരങ്ങൾ ഇല്ലാതാക്കൾ കേന്ദ്ര സർക്കാർ പ്രതിജ്ഞാബന്ധമാണ്.

മുത്തലാഖ് നിരോധനം ഏർപ്പെടുത്തണമെന്ന നിലപാടുമായി സുപ്രീംകോടതിയെ സമീപിക്കുമെന്നും രവി ശങ്കർ പ്രസാദ് വ്യക്തമാക്കുന്നു.