FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
kerala

ലോ അക്കാദമയിലേത് ബിജെപി സ്പോൺസേഡ് സമരം

Sunday, Feb 5, 2017,16:42 IST By Anjaly A A A

തിരുവനന്തപുരം: ലോ അക്കാദമിയിലെ ബിജെപി സമരത്തിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് ഇപ്പോൾ നടക്കുന്നത് ബിജെപി സ്പോൺസേഡ് സമരമാണെന്ന് കടകംപള്ളി ആരോപിച്ചു.

ലോ അക്കാദമിയു‌ടെ ഭൂമിയുമായി ബന്ധപ്പെട്ട് ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ നൽകിയിരിക്കുന്ന പരാതി വ്യക്തിപരമാണ്. ലോ അക്കാദമിക്ക് സിപിഎമ്മിന്‍റെ പിന്തുണയുണ്ടെന്ന ആരോപണവും കടകംപള്ളി തള്ളി. അക്കാദമിയിൽ ഇപ്പോൾ ന‌ടന്നുകൊണ്ടിരിക്കുന്ന സമരം അന്യായമാണെന്നും മന്ത്രി പറഞ്ഞു.