FLASH NEWS
Breaking News
ഓഖി ദുരന്തം: തിരച്ചിൽ ഗോവൻ തീരത്തേക്ക് വ്യാപിപ്പിച്ചു
India

“ഇന്ത്യയുടെ ഭാഗമാകണമോയെന്ന് പാക്കിസ്ഥാനിൽ ഹിതപരിശേധന വേണം’

Sunday, Feb 5, 2017,22:04 IST By Anjaly A A A

ന്യൂഡൽഹി: പാക്കിസ്ഥാനിലെ ജനങ്ങൾക്ക് ഇന്ത്യയുടെ ഭാഗമാകുന്നതിനാണോ ആഗ്രഹമെന്ന് അറിയുന്നതിന് ജനഹിത പരിശോധന നടത്തണമെന്ന് പാക് ഭരണകൂടത്തോട് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും ഇന്ത്യയുടെ ഭാഗാമായി തന്നെ ഇനിയും തുടരുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കുന്നു. കശ്മീരിൽ ഹിതപരിശോധന ന‌ടത്തണമെന്നാണ് പാക്കിസ്ഥാൻ വാദിക്കുന്നത്. എന്നാൽ കശ്മീർ ഇനിയും ഇന്ത്യയുടെ ഭാഗമായി തന്നെ തുടരുമെന്നും ഒരു ശക്തിക്കും ഇന്ത്യയുടെ പക്കൽ നിന്നും കശ്മീർ അടർത്തി മാറ്റാൻ പറ്റില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഹരിദ്വാറിൽ പൊതുജന റാലിയെ അഭിസംബോധന ചെയ്തായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നിൽ പാക്കിസ്ഥാനാണെന്നും രാജ്നാഥ് സിങ് ആരോപിച്ചു.