FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
kerala

ലോ അക്കാദമി ഭൂമിയയുടെ പേരിൽ വിരട്ടലൊന്നും വേണ്ടെന്ന് മുഖ്യമന്ത്രി

Sunday, Feb 5, 2017,19:54 IST By Anjaly A A A

കൊച്ചി: ലോ അക്കാദമി ഭൂമി വിഷയത്തിൽ പേരിൽ വിരട്ടലൊന്നും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോ അക്കാദമി സമരമെന്ന് പറഞ്ഞ് ബിജെപിക്കൊപ്പം കൂടി സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ജനങ്ങൾ ചെറുത്തു തോൽപ്പിക്കുമെന്ന് ഡിവൈഎഫഐ അഖിലേന്ത്യ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പിണറായി വിജയൻ പറഞ്ഞു.

ഇതിനുമുൻപ് പലപ്പോഴും ലോ അക്കാദമി ഭൂമിയുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിക്കാൻ നടരാജപിള്ളയ്ക്ക് അവസരമുണ്ടായിരുന്നു. എന്നാലപ്പോഴൊന്നും ഇല്ലാതെ ഈ സാഹചര്യത്തിൽ ആരോപണവുമായി വന്നിരിക്കുന്നതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും മുഖ്യമന്ത്രി ആരോപിക്കുന്നു.

കരുണാകരൻ ഭൂമി പതിച്ചു നൽകിയ കാലത്ത് ആരും പരാതിയുമായി വന്നിരുന്നില്ല. കെ.മുരളീധരൻ ഇപ്പോൾ നിരാഹാരമിരിക്കുന്നത് ഔചിത്യമാണോയെന്നും പിണറായി ചോദിച്ചു.

ലോ അക്കാദമി ഭൂമിയുടെ പേരിൽ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ അന്വേഷിക്കണമെന്ന് വിഎസിന്‍റേയും സിപിഐയുടേയും നിലപാടുകളെ തള്ളിയാണ് വീണ്ടും മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായിരിക്കുന്നത്.