FLASH NEWS
Breaking News
എസ്എസ്എല്‍സി പരീക്ഷ: മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി
Featured

തി​ടു​ക്ക​ത്തി​ൽ ചി​ന്ന​മ്മ

Monday, Feb 6, 2017,8:35 IST By ഇ.​​ആ​​ർ. വാ​​രി​​യ​​ർ A A A

ര​​ണ്ടു ത​​വ​​ണ ജ​​യ​​ല​​ളി​​ത​​യ്ക്കു മാ​​റി​​നി​​ൽ​​ക്കേ​​ണ്ടി​​വ​​ന്ന​​പ്പോ​​ഴും പ​​ക​​ര​​ക്കാ​​ര​​ന്‍റെ റോ​​ളി​​ൽ ത​​മി​​ഴ്നാ​​ട് മു​​ഖ്യ​​മ​​ന്ത്രി​​ക്ക​​സേ​​ര​​യി​​ലി​​രു​​ന്ന​​താ​​ണു പ​​നീ​​ർ​​ശെ​​ൽ​​വം. ത​​നി​​ക്കു ക​​സേ​​ര തി​​രി​​ച്ചു​​കി​​ട്ടും എ​​ന്നു ത​​ലൈ​​വി​​ക്ക് ഉ​​ത്ത​​മ വി​​ശ്വാ​​സ​​മു​​ണ്ടാ​​യി​​രു​​ന്ന അ​​നു​​യാ​​യി​​യാ​​യി​​രു​​ന്നു ഒ​​പി​​എ​​സ്. മ​​ന്ത്രി​​സ​​ഭ​​യി​​ലെ ഏ​​റ്റ​​വും സീ​​നി​​യ​​റാ​​യ നേ​​താ​​വ്.

വ​​ർ​​ഷ​​ങ്ങ​​ൾ മു​​ൻ​​പ് നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ക്കാ​​ൻ ആ​​ണ്ടി​​പ്പ​​ട്ടി​​യി​​ലെ​​ത്തി​​യ ജ​​യ​​ല​​ളി​​ത​​യെ സ്വീ​​ക​​രി​​ക്കാ​​ൻ ഒ​​രു​​ക്കി​​യ കാ​​ർ​​പ്പ​​റ്റ് ത​​ന്‍റെ വെ​​ളു​​ത്ത തൂ​​വാ​​ല​​കൊ​​ണ്ട് തു​​ട​​ച്ചു വൃ​​ത്തി​​യാ​​ക്കി​​യ വി​​ധേ​​യ​​ത്വം അ​​വ​​സാ​​നം വ​​രെ പു​​ല​​ർ​​ത്തി അ​​ദ്ദേ​​ഹം. പു​​ര​​ട്ചി ത​​ലൈ​​വി​​ക്കു മു​​ന്നി​​ൽ വ​​ണ​​ങ്ങി നി​​ൽ​​ക്കാ​​നും കാ​​ലി​​ൽ വീ​​ണു ന​​മ​​സ്ക​​രി​​ക്കാ​​നും സ​​ദാ ത​​യാ​​റാ​​യി​​രു​​ന്ന വി​​ധേ​​യ​​ൻ. മ​​ന്ത്രി​​സ്ഥാ​​ന​​ത്തി​​രി​​ക്കു​​മ്പോ​​ഴും പാ​​ർ​​ട്ടി പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തു​​മ്പോ​​ഴും ജ​​യ എ​​ന്തു പ​​റ​​യു​​ന്നോ അ​​തു പൂ​​ർ​​ണ അ​​ർ​​ഥ​​ത്തി​​ൽ അം​​ഗീ​​ക​​രി​​ച്ചു ന​​ട​​പ്പാ​​ക്കി. അ​​തേ​​സ​​മ​​യം, പാ​​ർ​​ട്ടി​​യെ​​യും ഭ​​ര​​ണ​​ത്തെ​​യും ഒ​​ന്നി​​ച്ചി​​ണ​​ക്കി നി​​ർ​​ത്തി ന​​ല്ലൊ​​രു ടീം ​​ലീ​​ഡ​​ർ എ​​ന്ന പേ​​രും നേ​​ടി ഒ​​പി​​എ​​സ്. മൃ​​ദു​​ഭാ​​ഷി​​യാ​​യ പ​​ക്വ​​ത​​യു​​ള്ള നേ​​താ​​വ്, കാ​​ര്യ​​ങ്ങ​​ൾ ന​​ട​​പ്പാ​​ക്കാ​​ൻ ക​​ഴി​​വു​​ള്ള മ​​ന്ത്രി എ​​ന്നി​​ങ്ങ​​നെ​​യും വി​​ശേ​​ഷ​​ണ​​ങ്ങ​​ൾ ഒ​​പി​​എ​​സി​​നു​​ണ്ട്.

വി​​ധേ​​യ​​ത്വ​​വും സ​​ജീ​​വ പ്ര​​വ​​ർ​​ത്ത​​ന​​വും ഒ​​ന്നി​​ച്ചു നി​​ന്ന​​തു​​കൊ​​ണ്ടാ​​ണ് ജ​​യ പ​​നീ​​ർ​​ശെ​​ൽ​​വ​​ത്തെ കൈ​​വി​​ടാ​​തി​​രു​​ന്ന​​ത്. ചെ​​ന്നൈ അ​​പ്പോ​​ളോ ആ​​ശു​​പ​​ത്രി​​യി​​ൽ ത​​ലൈ​​വി​​യു​​ടെ ദേ​​ഹ​​വി​​യോ​​ഗം പ്ര​​ഖ്യാ​​പി​​ക്കു​​മ്പോ​​ൾ പ​​ക​​രം മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി മ​​റ്റൊ​​രു നേ​​താ​​വി​​ന് അ​​തു​​കൊ​​ണ്ടു​​ത​​ന്നെ പ്ര​​സ​​ക്തി​​യേ ഉ​​ണ്ടാ​​യി​​ല്ല. പാ​​ർ​​ട്ടി നേ​​താ​​ക്ക​​ളെ​​യും അ​​ണി​​ക​​ളെ​​യും ജ​​ന​​ങ്ങ​​ളെ ആ​​ക​​മാ​​ന​​വും ബോ​​ധി​​പ്പി​​ക്കാ​​നെ​​ങ്കി​​ലും പ​​നീ​​ർ​​ശെ​​ൽ​​വം മു​​ഖ്യ​​മ​​ന്ത്രി​​ക്ക​​സേ​​ര​​യി​​ലെ​​ത്ത​​ണ​​മാ​​യി​​രു​​ന്നു; രാ​​ജ്യ​​സ​​ഭാ ഡെ​​പ്യൂ​​ട്ടി സ്പീ​​ക്ക​​ർ കൂ​​ടി​​യാ​​യ പാ​​ർ​​ട്ടി സീ​​നി​​യ​​ർ നേ​​താ​​വ് ത​​മ്പി​​ദു​​രൈ​​യെ പോ​​ലു​​ള്ള​​വ​​ർ​​ക്ക് അ​​ത​​ത്ര സു​​ഖി​​ക്കു​​ന്ന​​ത​​ല്ലെ​​ങ്കി​​ൽ​​പോ​​ലും. സ്ഥി​​രം മു​​ഖ്യ​​മ​​ന്ത്രി എ​​ന്ന നി​​ല​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ത്ത​​പ്പെ​​ട്ട ശേ​​ഷ​​വും താ​​നാ​​ണു കേ​​മ​​ൻ എ​​ന്നു വി​​ളി​​ച്ചോ​​തി​​യി​​ല്ല അ​​ദ്ദേ​​ഹം. എ​​ന്നാ​​ൽ, ഒ​​രു പ​​ക​​ര​​ക്കാ​​ര​​ന്‍റെ പ്ര​​തി​​ച്ഛാ​​യ​​യി​​ൽ നി​​ന്ന് പ​​നീ​​ർ​​ശെ​​ൽ​​വ​​ത്തി​​നു സ്ഥി​​ര​​പ്ര​​തി​​ഷ്ഠ ല​​ഭി​​ക്കു​​ന്ന​​തു മ​​ന​​സാ ആ​​ഗ്ര​​ഹി​​ക്കാ​​ത്ത നേ​​താ​​ക്ക​​ളേ​​റെ​​യു​​ണ്ടാ​​യി​​രു​​ന്നു അ​​ണ്ണാ ഡി​​എം​​കെ​​യി​​ൽ. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ​​യാ​​ണ​​ല്ലോ ശ​​ശി​​ക​​ല ഉ​​ട​​ൻ ത​​ന്നെ പാ​​ർ​​ട്ടി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സ്ഥാ​​നം ഏ​​റ്റെ​​ടു​​ക്ക​​ണ​​മെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി​​യാ​​വ​​ണ​​മെ​​ന്നും ത​​മ്പി​​ദു​​രൈ പ​​ര​​സ്യ​​മാ​​യി ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. അ​​തി​​നു വ​​ള​​രെ വേ​​ഗം സ്വീ​​കാ​​ര്യ​​ത ല​​ഭി​​ച്ച​​തും.

ശ​​ശി​​ക​​ല ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യ​​പ്പോ​​ൾ ത​​ന്നെ ഉ​​റ​​പ്പാ​​യി പ​​നീ​​ർ​​ശെ​​ൽ​​വ​​ത്തി​​ന്‍റെ ക​​സേ​​ര​​വാ​​സ​​ത്തി​​ന് ഏ​​റെ ആ​​യു​​സി​​ല്ലെ​​ന്ന്. പ​​ക്ഷേ, ഇ​​ത്ര വേ​​ഗം അ​​തു​​കൂ​​ടി സം​​ഭ​​വി​​ക്കു​​മെ​​ന്നു പ​​ല​​രും ക​​രു​​തി​​യി​​ല്ല. പ്ര​​തി​​സ​​ന്ധി​​ക​​ളി​​ൽ ജ​​യ​​യു​​ടെ സ​​ഹാ​​യി​​യും വി​​ജ​​യ​​ങ്ങ​​ളി​​ൽ പി​​ന്ന​​ണി​​പ്ര​​വ​​ർ​​ത്ത​​ക​​യു​​മാ​​യി​​രു​​ന്ന ഉ​​റ്റ​​തോ​​ഴി എ​​ന്ന നി​​ല​​യി​​ൽ ശ​​ശി​​ക​​ല​​യു​​ടെ സാ​​ന്നി​​ധ്യം ത​​മി​​ഴ​​ക രാ​​ഷ്ട്രീ​​യം നി​​റ​​ഞ്ഞു​​നി​​ന്നി​​രു​​ന്നു; വി​​വാ​​ദ​​ങ്ങ​​ളാ​​യും അ​​ല്ലാ​​തെ​​യും. (ജ​​യ​​യെ പി​​ന്നി​​ൽ നി​​ന്നു നി​​യ​​ന്ത്രി​​ച്ചി​​രു​​ന്ന​​തു ശ​​ശി​​ക​​ല എ​​ന്നും വ്യാ​​ഖ്യാ​​ന​​ങ്ങ​​ളു​​ണ്ട്). ജ​​യ​​യെ അ​​മ്മ​​യാ​​യി ക​​ണ്ടി​​രു​​ന്ന​​വ​​ർ​​ക്കു ശ​​ശി​​ക​​ല​​യെ​​യും അ​​ങ്ങ​​നെ കാ​​ണാ​​ൻ ക​​ഴി​​യു​​മെ​​ന്ന ചി​​ന്ത പാ​​ർ​​ട്ടി​​യി​​ൽ ന​​ല്ലൊ​​രു വി​​ഭാ​​ഗ​​ത്തി​​നു​​മു​​ണ്ട്. അ​​മ്മ​​യ്ക്കു പ​​ക​​രം ചി​​ന്ന​​മ്മ എ​​ന്ന മു​​ദ്രാ​​വാ​​ക്യം ത​​ന്നെ ആ​​ക​​ർ​​ഷ​​ക​​മാ​​ണ്. ത​​ന്‍റെ ഓ​​രോ ച​​ല​​ന​​ങ്ങ​​ളി​​ലും ജ​​യ​​ല​​ളി​​ത​​യെ അ​​നു​​ക​​രി​​ക്കാ​​ൻ ശ​​ശി​​ക​​ല കാ​​ണി​​ച്ച ശ്ര​​ദ്ധ​​യും വെ​​റു​​തെ​​യാ​​യി​​രു​​ന്നി​​ല്ല. എ​​ല്ലാം ജ​​യ​​ല​​ളി​​ത​​യെ​​ന്ന ഏ​​ക നേ​​താ​​വു നി​​യ​​ന്ത്രി​​ച്ചി​​രു​​ന്ന അ​​ണ്ണാ ഡി​​എം​​കെ​​യി​​ൽ ര​​ണ്ട് അ​​ധി​​കാ​​ര​​സ്ഥാ​​ന​​ങ്ങ​​ൾ- ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യും മു​​ഖ്യ​​മ​​ന്ത്രി​​യും- വ​​രു​​ന്ന​​തു പ​​ന്തി​​യാ​​വി​​ല്ല എ​​ന്ന ചി​​ന്ത വ​​ള​​ർ​​ത്താ​​നും ശ​​ശി​​ക​​ല​​യ്ക്കും അ​​വ​​രെ പി​​ന്തു​​ണ​​യ്ക്കു​​ന്ന​​വ​​ർ​​ക്കും ക​​ഴി​​ഞ്ഞു. നാ​​ലു വ​​ർ​​ഷ​​ത്തെ ഭ​​ര​​ണം ബാ​​ക്കി​​യു​​ള്ള​​പ്പോ​​ൾ അ​​തു കാ​​ര്യ​​ക്ഷ​​മ​​മാ​​യി കൊ​​ണ്ടു​​പോ​​കാ​​ൻ പ​​നീ​​ർ​​ശെ​​ൽ​​വ​​ത്തി​​ന്‍റെ പ​​ക്വ​​ത പോ​​രാ, ശ​​ശി​​ക​​ല​​യു​​ടെ ആ​​ജ്ഞ​​ക​​ളും നി​​ർ​​ദേ​​ശ​​ങ്ങ​​ളും നി​​യ​​ന്ത്ര​​ണ​​വും വേ​​ണം എ​​ന്ന ത​​ര​​ത്തി​​ൽ സി​​ദ്ധാ​​ന്തം വ​​ള​​ർ​​ന്നു. അ​​പ്പോ​​ഴും പു​​റ​​മേ​​യ്ക്കെ​​ങ്കി​​ലും ത​​ല​​കു​​ലു​​ക്കു​​ക​​യാ​​യി​​രു​​ന്നു പ​​നീ​​ർ​​ശെ​​ൽ​​വം. പാ​​ർ​​ട്ടി​​യെ നി​​ല​​നി​​ർ​​ത്താ​​നു​​ള്ള ക​​രി​​സ്മ ആ​​ർ​​ക്കെ​​ന്ന ചോ​​ദ്യ​​ത്തി​​ന് ഒ​​രേ​​ഒ​​രു​​ത്ത​​ര​​മേ ബാ​​ക്കി​​യാ​​യു​​ള്ളൂ. അ​​തു ശ​​ശി​​ക​​ല​​യെ​​ന്ന​​താ​​യി.

ത​​മി​​ഴ്നാ​​ട്ടി​​ൽ ക​​ത്തി​​ക്ക​​യ​​റി​​യ ജെ​​ല്ലി​​ക്കെ​​ട്ട് പ്ര​​ശ്ന​​ത്തി​​ലെ പ്ര​​ക്ഷോ​​ഭം പ​​നീ​​ർ​​ശെ​​ൽ​​വ​​ത്തി​​ന്‍റെ വി​​ജ​​യ​​ത്തി​​ലാ​​ണ് അ​​വ​​സാ​​നി​​ച്ച​​ത്. നി​​രോ​​ധ​​ന​​ത്തി​​നെ​​തി​​രേ കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ൽ സ​​മ്മ​​ർ​​ദം ചെ​​ലു​​ത്തി ഓ​​ർ​​ഡി​​ന​​ൻ​​സ് ഇ​​റ​​ക്കു​​ന്ന​​തി​​ൽ മു​​ഖ്യ​​മ​​ന്ത്രി വി​​ജ​​യി​​ച്ചു. കേ​​ന്ദ്രാ​​നു​​മ​​തി​​യോ​​ടെ ജെ​​ല്ലി​​ക്കെ​​ട്ടു ന​​ട​​ന്ന​​പ്പോ​​ൾ അ​​തി​​ന്‍റെ ഒ​​രു​​ക്ക​​ങ്ങ​​ൾ​​ക്കു മു​​ന്നി​​ലു​​ണ്ടാ​​യി​​രു​​ന്നു പ​​നീ​​ർ​​ശെ​​ൽ​​വം.

ജ​​ന​​കീ​​യ സ​​മ​​ര​​ത്തി​​ന്‍റെ വി​​ജ​​യം ജ​​ന​​ങ്ങ​​ൾ​​ക്കൊ​​പ്പം ആ​​ഘോ​​ഷി​​ച്ച നേ​​താ​​വെ​​ന്ന പ്ര​​തി​​ച്ഛാ​​യ ന​​ൽ​​കി​​യ അ​​വ​​സ​​രം പോ​​ലും മു​​ത​​ലെ​​ടു​​ക്കാ​​നാ​​യി​​ല്ല അ​​ദ്ദേ​​ഹ​​ത്തി​​ന്. എ​​ല്ലാം നി​​യ​​ന്ത്രി​​ക്കു​​ന്ന​​തു താ​​നാ​​ണെ​​ന്ന ശ​​ശി​​ക​​ല​​യു​​ടെ ഭാ​​വം തെ​​ളി​​ഞ്ഞു​​വ​​ന്നു. ജെ​​ല്ലി​​ക്കെ​​ട്ടു പ്ര​​ശ്ന​​ത്തി​​ലെ വി​​ജ​​യ​​ത്തോ​​ടെ പ​​നീ​​ർ​​ശെ​​ൽ​​വം ക​​സേ​​ര ഉ​​റ​​പ്പി​​ക്കു​​മെ​​ന്ന ആ​​ശ​​ങ്ക​​യാ​​ണു പെ​​ട്ടെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി​​യാ​​വാ​​ൻ ശ​​ശി​​ക​​ല​​യെ പ്രേ​​രി​​പ്പി​​ച്ച​​തെ​​ന്ന് അ​​ഭ്യൂ​​ഹ​​ങ്ങ​​ളു​​ണ്ട്. അ​​തെ​​ന്താ​​യാ​​ലും നി​​യ​​മ​​സ​​ഭാ​​ക​​ക്ഷി നേ​​താ​​വാ​​യി പാ​​ർ​​ട്ടി ത​​ന്നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​തി​​ലും പ്ര​​ധാ​​ന പ​​ങ്ക് പ​​നീ​​ർ​​ശെ​​ൽ​​വ​​ത്തി​​നെ​​ന്നു ജ​​ന​​ങ്ങ​​ളെ ബോ​​ധ്യ​​പ്പെ​​ടു​​ത്തു​​ന്നു എ​​ന്ന​​താ​​ണു ശ​​ശി​​ക​​ല​​യു​​ടെ ബു​​ദ്ധി. മു​​ഖ്യ​​മ​​ന്ത്രി​​യാ​​വ​​ണ​​മെ​​ന്നു പ​​നീ​​ർ​​ശെ​​ൽ​​വം പ​​റ​​ഞ്ഞ​​തു​​കൊ​​ണ്ട് താ​​ൻ അ​​നു​​സ​​രി​​ക്കു​​ന്നു എ​​ന്നാ​​ണ​​ല്ലോ ശ​​ശി​​ക​​ല ഇ​​ന്ന​​ലെ പ്ര​​ഖ്യാ​​പി​​ച്ച​​ത്. രാ​​ഷ്ട്രീ​​യ​​ത്തി​​ൽ ഇ​​ങ്ങ​​നെ​​യു​​മു​​ണ്ടാ​​വാം അ​​ത്യ​​പൂ​​ർ​​വ വി​​നീ​​ത വി​​ധേ​​യ നേ​​താ​​ക്ക​​ൾ. (മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രി​​ക്കു​​മ്പോ​​ൾ പോ​​യ​​സ് ഗാ​​ർ​​ഡ​​നി​​ലെ​​ത്തി ശ​​ശി​​ക​​ല​​യി​​ൽ​​നി​​ന്ന് നി​​ർ​​ദേ​​ശ​​ങ്ങ​​ൾ സ്വീ​​ക​​രി​​ച്ചി​​രു​​ന്നു പ​​നീ​​ർ​​ശെ​​ൽ​​വം).
ശ​​ശി​​ക​​ല​​യെ അ​​നു​​കൂ​​ലി​​ക്കു​​ന്ന​​വ​​ർ അ​​നാ​​യാ​​സം വി​​ജ​​യം ക​​ണ്ടെ​​ത്തി​​യെ​​ങ്കി​​ലും പ്ര​​ശ്ന​​ങ്ങ​​ൾ തീ​​ർ​​ന്നു എ​​ന്നു ക​​രു​​താ​​നാ​​വി​​ല്ല. പ​​നീ​​ർ​​ശെ​​ൽ​​വ​​ത്തി​​ന്‍റേ​​ത് അ​​നു​​ര​​ഞ്ജ​​ന​​ത്തി​​ന്‍റെ പാ​​ത​​യാ​​ണ്. അ​​വ​​സ​​രം കാ​​ത്തി​​രു​​ന്ന ഡി​​എം​​കെ​​യെ പ്ര​​കോ​​പി​​പ്പി​​ച്ച് രാ​​ഷ്ട്രീ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ വ​​ഷ​​ളാ​​ക്കാ​​ൻ പ​​നീ​​ർ​​ശെ​​ൽ​​വം മെ​​ന​​ക്കെ​​ടു​​മാ​​യി​​രു​​ന്നി​​ല്ല. എ​​ന്നാ​​ൽ, ശ​​ശി​​ക​​ല വ​​രു​​മ്പോ​​ൾ ഈ ​​സാ​​ഹ​​ച​​ര്യ​​മേ മാ​​റു​​ന്നു. അ​​ണ്ണാ ഡി​​എം​​കെ​​യി​​ൽ ത​​ന്നെ അ​​വ​​രോ​​ടു വി​​രോ​​ധ​​മു​​ള്ള നി​​ര​​വ​​ധി പേ​​രു​​ണ്ട്. നാ​​ലു വ​​ർ​​ഷ​ത്തെ ഭ​​ര​​ണം ബാ​​ക്കി​​യു​​ള്ള​​തു​​കൊ​​ണ്ട് വെ​​റു​​തേ ശ​​ത്രു​​ത സ​​മ്പാ​​ദി​​ക്കേ​​ണ്ട എ​​ന്നു ക​​രു​​തി​​യാ​​ണു പ​​ല​​രും മി​​ണ്ടാ​​തി​​രി​​ക്കു​​ന്ന​​ത്. മ​​റു​​വ​​ശ​​ത്ത് അ​​വ​​സ​​രം കി​​ട്ടി​​യാ​​ൽ ഈ ​​മൗ​​നം ലം​​ഘി​​ക്ക​​പ്പെ​​ടും. ശ​​ശി​​ക​​ല മ​​ന്ത്രി​​സ​​ഭ​​യി​​ൽ പ​​നീ​​ർ​​ശെ​​ൽ​​വം മ​​ന്ത്രി​​യാ​​വു​​മോ, ആ​​രൊ​​ക്കെ​​യാ​​വും മ​​ന്ത്രി​​മാ​​ർ, ഡി​​എം​​കെ​​യു​​ടെ നീ​​ക്ക​​ങ്ങ​​ളെ​​ന്ത്, ബി​ജെ​പി സ്ട്രാ​റ്റ​ജി എ​ങ്ങ​നെ എ​​ന്നെ​​ല്ലാം കാ​​ണാ​​നി​​രി​​ക്കു​​ന്നു.
അ​​വി​​ഹി​​ത സ്വ​​ത്ത് സ​​മ്പാ​​ദ​​ന​​ക്കേ​​സി​​ൽ ക​​ർ​​ണാ​​ട​​ക ഹൈ​​ക്കോ​​ട​​തി കു​​റ്റ​​വി​​മു​​ക്ത​​യാ​​ക്കി​​യ​​തി​​നെ​​തി​​രേ സു​​പ്രീം കോ​​ട​​തി​​യി​​ൽ ശ​​ശി​​ക​​ല​​ക്കെ​​തി​​രേ കേ​​സു​​ണ്ട്. അ​​തി​​ന്‍റെ വി​​ധി ഏ​​ഴു മാ​​സ​​മാ​​യി മാ​​റ്റി​​വ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. കോ​​ട​​തി കു​​റ്റ​​ക്കാ​​രി​​യാ​​യി ക​​ണ്ടെ​​ത്തി​​യാ​​ൽ മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നം ഒ​​ഴി​​ഞ്ഞ് ജ​​യി​​ലി​​ൽ പോ​​കേ​​ണ്ടി​​വ​​രും ശ​​ശി​​ക​​ല​​യ്ക്ക്. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന​​തി​​ൽ നി​​ന്നു വി​​ല​​ക്കും വ​​രാം. ആ​​റു മാ​​സ​​ത്തി​​ന​​കം ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു വി​​ജ​​യി​​ച്ചു നി​​യ​​മ​​സ​​ഭാം​​ഗ​​മാ​​വ​​ണം എ​​ന്ന​​തും ശ​​ശി​​ക​​ല​​യു​​ടെ മു​​ന്നി​​ലു​​ള്ള വി​​ഷ​​യം. ജ​​യ​​യു​​ടെ മ​​ര​​ണ​​ത്തി​​നു കാ​​ര​​ണം ശ​​ശി​​ക​​ല​​യെ​​ന്ന ആ​​രോ​​പ​​ണം ഉ​​യ​​ർ​​ത്തു​​ന്നു​​ണ്ട് എ​​തി​​രാ​​ളി​​ക​​ൾ.
ജ​​യ​​യു​​ടെ സ​​ഹോ​​ദ​​ര​​പു​​ത്രി ദീ​​പ ജ​​യ​​കു​​മാ​​ർ ഇ​​തു വി​​ഷ​​യ​​മാ​​ക്കി രാ​​ഷ്ട്രീ​​യം പ​​യ​​റ്റാ​​ൻ ശ്ര​​മി​​ക്കു​​ന്നു. ജ​​യ​​യു​​ടെ മ​​ര​​ണ​​ത്തി​​ലെ ദു​​രൂ​​ഹ​​ത നീ​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ർ​​ത്തി​​ച്ച് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു​​ണ്ട് ന​​ടി ഗൗ​​ത​​മി. ഇ​​വ​​ർ​​ക്കെ​​ല്ലാം ശ​​ശി​​ക​​ലാ വി​​രു​​ദ്ധ​​രു​​ടെ പി​​ന്തു​​ണ​​യു​​മു​​ണ്ടാ​​കും. മ​​ന്നാ​​ർ​​ഗു​​ഡി മാ​​ഫി​​യ​​യു​​ടെ പ്രോ​​ക്സി ഭ​​ര​​ണം തി​​രി​​ച്ചു​​വ​​രു​​ന്നു എ​​ന്നാ​​ണ് ശ​​ശി​​ക​​ല അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തു​​ന്ന​​തി​​നെ എ​​തി​​രാ​​ളി​​ക​​ൾ വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന​​ത്. ശ​​ശി​​ക​​ല​​യ്ക്കു നേ​​രി​​ടാ​​ൻ ഭീ​​ഷ​​ണി​​ക​​ൾ പ​​ല​​ത് എ​​ന്ന​​ർ​​ഥം.
പ​​നീ​​ർ​​ശെ​​ൽ​​വ​​ത്തെ മു​​ന്നി​​ൽ​​നി​​ർ​​ത്തി ത​​മി​​ഴ്നാ​​ട് രാ​​ഷ്ട്രീ​​യം അ​​നു​​കൂ​​ല​​മാ​​ക്കാ​​നാ​​യി​​രു​​ന്നു ബി​​ജെ​​പി​​യു​​ടെ ശ്ര​​മ​​ങ്ങ​​ൾ. ഡ​​ൽ​​ഹി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു നി​​ന്നു ഭ​​രി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു പ​​നീ​​ർ​​ശെ​​ൽ​​വ​​ത്തി​​നും സു​​ഖം. പ​​ക്ഷേ, എ​​ല്ലാം ബി​​ജെ​​പി കൊ​​ണ്ടു​​പോ​​കു​​മോ എ​​ന്ന ഭ​​യം ഉ​​ട​​ൻ ഭ​​ര​​ണം പി​​ടി​​ക്കാ​​ൻ ശ​​ശി​​ക​​ല​​യെ പ്രേ​​രി​​പ്പി​​ച്ചു എ​​ന്നും ക​​രു​​തു​​ന്ന​​വ​​രു​​ണ്ട്. ഡ​​ൽ​​ഹി​​യി​​ലെ ഗെ​​യിം പ്ലാ​​നു​​ക​​ൾ കൃ​​ത്യ​​മാ​​യി ശ​​ശി​​ക​​ല​​യ്ക്ക് എ​​ത്തി​​ക്കു​​ന്ന​​തി​​ൽ ത​​മ്പി​​ദു​​രൈ മ​​ടി​​ച്ചു​​നി​​ൽ​​ക്കി​​ല്ല​​ല്ലോ.